Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം ലീഗ്-സമസ്ത നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളുടെ വസതയിൽ ഒത്തുചേർന്നു; സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള സൗഹൃദ ബന്ധം നിലനിർത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്ന് യോഗത്തിൽ ഹൈദരലി തങ്ങൾ; ലീഗും സമസ്തയും തമ്മിലുള്ള സൗഹൃദ ബന്ധം സുദൃഢമാക്കാനുറച്ച് നേതാക്കളും

ജംഷാദ് മലപ്പുറം

മലപ്പുറം: സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായും മുസ്ലിം ലീഗും തമ്മിലുള്ള സൗഹൃദ ബന്ധം സുദൃഢമാണെന്നും, പ്രസ്തുത ബന്ധം നിലനിർത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതയിൽ ഇന്നലെ ചേർന്ന ഇരു സംഘടനകളുടേയും നേതൃയോഗം സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.പ്രസ്തുത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരു വിധ പ്രവർത്തനങ്ങളും പ്രസ്താവനകളും ഇരു ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നു നേതാക്കൾ ഉപദേശിച്ചു.

ഇരു സംഘടനകളുടേയും അണികളിൽ നിന്നോ, പ്രവർത്തകരിൽ നിന്നോ ഈ നിലപാടിന് നിരക്കാത്ത വല്ലതും ഉണ്ടായാൽ അത് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും യോഗം തീരുമാനിച്ചു.യോഗത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ പ്രഭാഷണം നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടി എംപി വിഷയാവതരണം നടത്തി.

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, എം ടി.അബ്ദുല്ല മുസ്ലിയാർ, എംപി.അബ്ദുസമദ് സമദാനി, കെ. ഉമർ ഫൈസി മുക്കം, എം.കെ.മുനീർ, പി.വി.അബ്ദുൽ വഹാബ് എംപി, കെ.പി.എ.മജീദ്, എം.സി. മായിൻ ഹാജി, അബ്ദുറഹ്മാൻ കല്ലായി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബൂബകർ ഫൈസി മലയമ്മ ചർച്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP