Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം

ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് നിയമസഭയിൽ മത്സരിച്ചില്ലെങ്കിൽ രാജ്യസഭാ സീറ്റ് നൽകാൻ നീക്കം. കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാനൊരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളക്ക് ശേഷമാണ്. 2004 ലെ മഞ്ചേരിയിലെ പരാജയത്തിനു ശേഷം പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന മജീദിനെ ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന ആഗ്രഹം പാണക്കാട് കുടുംബത്തിനും ഉള്ളതായാണ് സൂചന.

മുമ്പു പലതവണ മജീദിനെ മത്സരിപ്പിക്കാൻ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. പ്രവർത്തകർക്കിടയിലും പൊതുസ്വീകര്യതയും മജീദിന് കുറവാണെന്നതു തന്നെയാണ് ഇതിന് കാരണം. നിയമസഭയേക്കാൾ മജീദിന് ഉത്തമം രാജ്യസഭയാണെന്നും ലീഗിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.

നിലവിൽ മലപ്പുറം നിയമസഭാ മണ്ഡലത്തിൽ മജീദിനെ പരിഗണിക്കുന്നതായി ചർച്ചകളുണ്ടെങ്കിലും ഈ സീറ്റിൽ യുവാക്കകൾക്ക് നൽകണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. രാജ്യസഭ എംപി സ്ഥാനങ്ങളുടെ കാലാവധി കഴിയുവാൻ മാസങ്ങൾ മാത്രം അവശേഷിക്കുന്നതും നിലവിലെ മുസ്ലിംലീഗിന്റെ രാജ്യസഭാ എംപി. പി.വി. അബ്ദുൽ വഹാബ് സംസ്ഥാന രാഷ്ട്രീയത്തിലേക്കു വരുന്നതും ചൂണ്ടിക്കാട്ടിയാണ് മജീദിനെ ഇവിടേക്ക് പരിഗണിക്കണമെന്ന് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത്.

എന്നാൽ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കിൽ മന്ത്രി സ്ഥാനം ഉറപ്പുള്ള മജീദ് ഇതിന് തെയ്യാറാകുമോയെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറത്ത് പി.ഉബൈദുള്ളക്ക് പകരം മജീദ് മത്സരിച്ചാൽ തീർച്ചയായും ഭൂരിപക്ഷം കുറയുമെന്ന കാര്യത്തിൽ ലീഗ് നേതാക്കൾക്കൊന്നും സംശയമില്ല. പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, മുസ്ലിംലീഗിന്റെ സാധാരണ പ്രവർത്തകരിലും വലിയൊരു വിഭാഗത്തിന് മജീദിനോട് തീരെ താൽപര്യമില്ല.

2004 ലെ മഞ്ചേരിയിലെ പരാജയത്തിനു ശേഷം പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു മജീദ്. ഇതിനിടയിൽ ഇ.അഹമ്മദിന്റെ മരണത്തെ തുടർന്നുള്ള ലോകസഭ ഉപതെരഞ്ഞെടുപ്പിലേക്കും, പിന്നീട് കുഞ്ഞാലിക്കുട്ടി നിയമസഭാ അംഗത്വം രാജിവെച്ച് ലോകസഭയിലേക്കു പോയപ്പോൾ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പിലുമെല്ലാം മജീദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനം മത്സര രംഗത്തേക്കുവന്നില്ല.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കൊപ്പം ജില്ല ജനറൽ സെക്രട്ടറിയായി ഏറെ കാലം പ്രവർത്തിച്ച ശേഷം കഴിഞ്ഞ 10 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP