Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുസ്ലിംലീഗ് സ്ഥാപക നേതാവിന്റെ പേരമകനും കോഴിക്കോട് സർവകലാശാല മുൻ വൈസ്ചാൻസിലറും ഉൾപ്പെടെ മുസ്ലിം സമുദായത്തിൽ നിന്നും കൂടുതൽ ആളുകൾ ബിജെപിയിലേക്ക്; സെയ്ദ് താഹ ബാഫഖി തങ്ങളും ഡോ. എം അബ്ദുൾ സലാമും നാളെ പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള; ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വിഭാഗത്തെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ

മുസ്ലിംലീഗ് സ്ഥാപക നേതാവിന്റെ പേരമകനും കോഴിക്കോട് സർവകലാശാല മുൻ വൈസ്ചാൻസിലറും ഉൾപ്പെടെ മുസ്ലിം സമുദായത്തിൽ നിന്നും കൂടുതൽ ആളുകൾ ബിജെപിയിലേക്ക്; സെയ്ദ് താഹ ബാഫഖി തങ്ങളും ഡോ. എം അബ്ദുൾ സലാമും നാളെ പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള; ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വിഭാഗത്തെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുസ്ലിംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങളും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമും ബിജെപിയിലേക്ക്. മന:ശാസ്ത്രജ്ഞനായ ഡോ. യാഹ്യാഖാനും ഉൾപ്പെടെ മൂന്നുപേരും നാളെ ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു.

മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ മൂത്ത മകൻ അബ്ദുൾ ഖാദർ ബാഫഖി തങ്ങളുടെ രണ്ടാമത്തെ മകനും ബാഫഖി തങ്ങൾ ട്രസ്റ്റിന്റെ ചെയർമാനുമാണ് താഹ ബാഫഖി തങ്ങൾ.ബാഫഖി തങ്ങൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് താഹ ബാഫഖി തങ്ങൾ. ബാഫഖി തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാളെ അംഗമാക്കുന്നതിലൂടെ മുസ്ലിം സമുദായത്തിൽനിന്ന് കൂടുതലാളുകളെ ആകർഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

കഴിഞ്ഞ മാസം സെയ്ദ് താഹ ബാഫഖി തങ്ങൾ ബിജെപി നേതാവ് എം ടി രമേശുമായി കോഴിക്കോട് ചർച്ച നടത്തിയിരുന്നു. അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ പ്രമുഖന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വച്ചാണ് ബിജെപിയുടെ നീക്കം. ലീഗിന്റെ സമുന്നതനേതാവായിരുന്ന ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാർട്ടിയിലെത്തിക്കുന്നതോടെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനാകുെമന്നാണ് ബിജെപിയുടെ പ്രതീക്ഷ.

2011-15 കാലത്ത് യു.ഡി.എഫ് നോമിനിയായാണ് അബ്ദുൾ സലാം കാലിക്കറ്റ് വൈസ് ചാൻസിലറാവുന്നത്. സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വർഷത്തിനിടെയായിരുന്നു. വിദ്യാർത്ഥി, അദ്ധ്യാപക, സർവീസ് സംഘടനകൾ വിവിധ വിഷയങ്ങളിൽ വി സിക്കെതിരെ സമരവുമായി എത്തിയിരുന്നു.

നിയമന വിവാദവും ഭൂമി വിവാദവും ഉൾപ്പടെ നിരവധി വിവാദങ്ങളും ഇക്കാലയളവിലുണ്ടായി. അക്കാലത്ത് അബ്ദുൾ സലാമിന്റെ പേരിലുണ്ടായ വിജിലൻസ് കേസുകളിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അബ്ദുൾ സലാം വൈസ് ചാൻസിലറായിരിക്കെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ നടത്തിയതും വിവാദമായിരുന്നു.

ന്യൂനപക്ഷ, ദളിത് വിഭാഗത്തിൽ പെട്ടവരുൾപ്പെടെ പുതുതായി അഞ്ചുലക്ഷം പേരാണ് ബിജെപിയിൽ അംഗങ്ങളാവാനായി എത്തിയതെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. പ്രതീക്ഷയ്ക്കപുറം ജനപങ്കാളിത്തം സാധ്യമായതിനാൽ സംഘടനാതെരഞ്ഞെടുപ്പിനും ഉടൻ തീരുമാനമുണ്ടാവും. 15 ലക്ഷമാണ് ഇപ്പോഴുള്ള അംഗത്വസംഖ്യ. 35 ലക്ഷം അംഗങ്ങളെ പാർട്ടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി 31 വരെ ഇതിനായി സമയമുണ്ടെന്നും ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ന്യൂന പക്ഷവിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP