Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം ലീഗ് പ്രവർത്തകൻ ചെയ്തത് കള്ളവോട്ടല്ലെന്ന വിശദീകരണവുമായി ലീഗ് നേതൃത്വം; ദൃശ്യങ്ങളിൽ കാണുന്ന ആഷിക് ചെയ്തത് കള്ളവോട്ടല്ല; മുഹമ്മദ് ഫായിസ് ഇടത് അനുഭാവിയെന്നും വിശദീകരണം

മുസ്ലിം ലീഗ് പ്രവർത്തകൻ ചെയ്തത് കള്ളവോട്ടല്ലെന്ന വിശദീകരണവുമായി ലീഗ് നേതൃത്വം; ദൃശ്യങ്ങളിൽ കാണുന്ന ആഷിക് ചെയ്തത് കള്ളവോട്ടല്ല; മുഹമ്മദ് ഫായിസ് ഇടത് അനുഭാവിയെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ്. 69, 70 ബൂത്തുകളിൽ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിൽ ഉള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ല എന്നുമാണ് ലീഗിന്റെ വിശദീകരണം. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്.

തിരിച്ചറിയൽ കാർഡ് മറന്നതിനാൽ ബൂത്തിൽ നിന്നു ഇറങ്ങുന്നതും തിരികെ വന്നു വോട്ട് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് പാർട്ടി പറയുന്നത്. രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തിൽ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവർത്തകൻ അല്ല. ഇയാൾ ഇടത് അനുഭാവി ആണെന്നും ലീഗ് വിശദീകരിക്കുന്നു.

പാമ്പുരിത്തി ബൂത്തിൽ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന്റെ ബൂത്ത് ഏജന്റ് അവിടെ ഉണ്ടായിട്ടും മിണ്ടാതിരുന്നത് എന്തുകൊണ്ടെന്നും ലീഗ് ചോദിക്കുന്നു. പിലാത്തറയിലെ കള്ളവോട്ടിന്റെ ജാള്യത മറക്കാനാണ് ഈ ആരോപണങ്ങൾ എന്നും ലീഗ് തിരിച്ചടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP