Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുല്ലപ്പള്ളിയെ പരസ്യമായി തള്ളിപ്പറഞ്ഞ് മുസ്ലിം ലീ​ഗ്; കെ കെ ശൈലജ ടീച്ചറിനെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് തന്നെയെന്ന് കെ പി എ മജീദ്; വിവാദ പ്രസ്താവനയുടെ പേരിൽ കോൺ​ഗ്രസിനുള്ളിലും മുറുമുറുപ്പ്; ആരോ​ഗ്യമന്ത്രിയെ പൊളിച്ചടുക്കിയില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുല്ലപ്പള്ളി അനുകൂലികൾ; പ്രവാസികളുടെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരം പ്രതിപക്ഷത്തെ തിരിഞ്ഞു കൊത്തുന്നത് ഇങ്ങനെ

മുല്ലപ്പള്ളിയെ പരസ്യമായി തള്ളിപ്പറഞ്ഞ് മുസ്ലിം ലീ​ഗ്; കെ കെ ശൈലജ ടീച്ചറിനെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് തന്നെയെന്ന് കെ പി എ മജീദ്; വിവാദ പ്രസ്താവനയുടെ പേരിൽ കോൺ​ഗ്രസിനുള്ളിലും മുറുമുറുപ്പ്; ആരോ​ഗ്യമന്ത്രിയെ പൊളിച്ചടുക്കിയില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുല്ലപ്പള്ളി അനുകൂലികൾ; പ്രവാസികളുടെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരം പ്രതിപക്ഷത്തെ തിരിഞ്ഞു കൊത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരു‌ന്നു എന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷത്തെ മുഴുവൻ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും കെപിഎ മജീദ് വിമർശിച്ചു. 'അങ്ങനെ ഒരു പദപ്രയോഗം ഒഴിവാക്കാമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. ഇതിന്റെ പേരിൽ പ്രതിപക്ഷത്തെ ഒന്നിച്ച് വിമർശിക്കുകയും അവരെ കരുണയില്ലാത്തവരെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിപ്പില്ല.' മജീദ് പറഞ്ഞു. പരാമർശം പിൻവലിക്കണോയെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നും മജീദ് കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളിയെ കോൺഗ്രസ് പ്രതിരോധിക്കുമ്പോഴും ലീഗ് അതിനില്ലെന്ന് വ്യക്തമാക്കുകയാണ് കെ.പി.എ.മജീദ് ചെയ്തത്. മുതിർന്ന നേതാവ് കൂടിയായ മുല്ലപ്പള്ളിയിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഇത് ഒഴിവാക്കായാമായിരുന്നു എന്നുതന്നെയാണ് ലീഗ് വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരുഘട്ടത്തിൽ മാപ്പുപറയണമോ എന്ന ചോദ്യത്തിന് അത് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത് എന്നും ലീഗ് പറഞ്ഞു.

കെപിസിസിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യമന്ത്രിക്ക് എതിരായ പരമാർശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ പൂർണ്ണമായ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കാണ്. അത് യുഡിഎഫിന്റെ അഭിപ്രായം അല്ലെന്നും മുസ്ലിം ലീഗ് നിലപാടെടുത്തു. എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ്. പ്രസ്താവന പിൻവലിക്കണോ വേണ്ടയോ എന്ന നിലപാട് എടുക്കേണ്ടത് അദ്ദേഹമാണ്. എന്നാൽ നടത്തിയ പരാമർശം ശരിയായില്ലെന്നും വ്യക്തിപരമായ പരാമർശം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ലീഗിന്റെ അഭിപ്രായമെന്നും കെപിഎ മജീദ് വ്യക്തമാക്കി.

പ്രവാസി വിഷയത്തിലടക്കം വലിയ രീതിയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാവുന്ന വലിയ വിഷയങ്ങൾ ഉണ്ടായിട്ടും അതിലേക്ക് കടക്കാതെ ഇത്തരമൊരു പരാമർശം നടത്തിയതോടുകൂടി ഭരണപക്ഷത്തിന്റെ കൈയിൽ അടിക്കാനായി ഒരു വടികൊടുന്നതിന് തുല്യമായി ഇതെന്നാണ് ലീഗിന്റെ അഭിപ്രായം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്ക് ലീഗ് ഇപ്പോഴില്ലെന്ന് അറിയിച്ചു. ഇതിനെതിരെ പ്രതിപക്ഷത്തെ മുഴുവൻ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും ലീഗ് വിമർശിച്ചു. മുല്ലപ്പള്ളിയുടെ പ്രസ്താവനയിൽ കോൺഗ്രസിനകത്തും അതൃപ്തിയുണ്ട്. പ്രവാസികളുടെ വിഷയത്തിൽ സർക്കാറിനെതിരെ നീങ്ങിയ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു മുള്ളപ്പള്ളിയുടെ പ്രസ്താവനയെന്നാണ് യുഡിഎഫിന്റെ പൊതുവായുള്ള വിലയിരുത്തൽ.

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിമർശനങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രം​ഗത്തെത്തിയത്. സ്പ്രിം​ഗ്ലർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആദ്യം വേണ്ടത്ര മാധ്യമശ്രദ്ധപോലും പ്രതിപക്ഷത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ, പിന്നീട് പ്രതിപക്ഷ നേതാവ് നിശ്ചയിക്കുന്ന അ‍ണ്ടകളിലേക്ക് ചർച്ചകൾ പോകുന്ന നിലയെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ ഉൾപ്പെടെ സർക്കാരിന് പ്രതിരോധം തീർക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കഴിഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുഴുവൻ പ്രതിപക്ഷ പാർട്ടികളും നേതാക്കളും രമേശ് ചെന്നിത്തലക്ക് പിന്നിൽ അണി നിരന്നതുമാണ്. ആ സമയത്താണ് മുല്ലപ്പള്ളി രാമചന്ദ്രൻ അനാവശ്യ വിവാദത്തിലേക്ക് പാർട്ടിയേയും മുന്നണിയേയും നയിച്ചത് എന്ന വലിയ ആക്ഷേപം മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഉയർത്തുന്നുണ്ട്.

പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ പന്തലിൽ എത്തി വിവാദ പരാമർശങ്ങൾ നടത്തിയതോടെ പ്രതിപക്ഷം പ്രവാസികളുടെ കാര്യത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ മാധ്യമങ്ങൾ പോലും ചർച്ചയാക്കിയില്ല. സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തേണ്ടിയിരുന്ന സമരത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷം വിചാരണ നേരിടേണ്ട സാഹചര്യം മുല്ലപ്പള്ളി സൃഷ്ടിച്ചു എന്നും ഒരു വിഭാ​ഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു.

അതേസമയം, ആരോ​ഗ്യമന്ത്രിയുടെ പ്രതിച്ഛായ വെറും സോപ്പ് കുമിളയാണ് എന്ന് സ്ഥാപിക്കാനായില്ലെങ്കിൽ വലിയ തിരിച്ചടി പ്രതിപക്ഷത്തിന് നേരിടേണ്ടി വരും എന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ആ​ഗോള തലത്തിൽ പോലും ചർച്ചകളിൽ ഇടംപിടിച്ച ശൈലജ ടീച്ചറിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന കടന്നാക്രമണങ്ങൾക്ക് എല്ലാ പിന്തുണയും നൽകുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളിി ക്യാമ്പ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, പുതിയ വിവാദങ്ങൾ കോൺ​ഗ്രസിനകത്ത് വലിയ അധികാര തർക്കങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത് എന്നാണ് വിവരം.

കഴിഞ്ഞ ദിസവം പ്രതിപക്ഷ നേതാവിന്റെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പരിഹാസം പേറുന്ന വിമർശനം മുല്ലപ്പള്ളി ചൊരിഞ്ഞത്. അന്ന് നിപ രാജകുമാരി, ഇപ്പോൾ കോവിഡ് റാണി പദവികൾക്കാണു മന്ത്രിയുടെ ശ്രമമെന്നായിരുന്നു വിമർശനം. നിപ കാലത്ത് ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നു പോയതെന്നും കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP