Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർത്താസമ്മേളനത്തിൽ ബിരിയാണി വിളമ്പുമെങ്കിലും കണക്ക് കണക്കായിരിക്കണം മുസ്ലിം ലീഗിന്; കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ഒന്നരവർഷത്തെ യാത്രപ്പടി ഏഴരലക്ഷം; കണക്ക് ചോദിച്ചപ്പോൾ ഒന്നിലും താൻ കക്ഷിയല്ലെന്ന് പറഞ്ഞ് മുങ്ങി എം.എ.റസാഖ് മാസ്റ്റർ; ഒത്തിരി യാത്ര ചെയ്തതിന്റെ ചെലവെന്ന് പറഞ്ഞിട്ടും തലയൂരാനാവാതെ ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല; യാത്രപ്പടി വിവാദം താഴെ തട്ടിലേക്ക്

വാർത്താസമ്മേളനത്തിൽ ബിരിയാണി വിളമ്പുമെങ്കിലും കണക്ക് കണക്കായിരിക്കണം മുസ്ലിം ലീഗിന്; കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ഒന്നരവർഷത്തെ യാത്രപ്പടി ഏഴരലക്ഷം; കണക്ക് ചോദിച്ചപ്പോൾ ഒന്നിലും താൻ കക്ഷിയല്ലെന്ന് പറഞ്ഞ് മുങ്ങി എം.എ.റസാഖ് മാസ്റ്റർ; ഒത്തിരി യാത്ര ചെയ്തതിന്റെ ചെലവെന്ന് പറഞ്ഞിട്ടും തലയൂരാനാവാതെ ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല; യാത്രപ്പടി വിവാദം താഴെ തട്ടിലേക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: ചെറിയ തോതിൽ ആർഭാടങ്ങളെ എന്നും അംഗീകരിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. വാർത്താസമ്മേളനത്തിന് പാർട്ടി ഓഫീസിലെത്തുന്ന മാധ്യമ പ്രവർത്തകർക്ക് ആദ്യം ബിരിയാണി വിളമ്പിയിട്ട് മാത്രം വാർത്താ സമ്മേളനം ആരംഭിക്കുന്ന നേതാക്കളാണ് പാർട്ടിയുടേത്. എന്നാൽ ഒന്നരക്കൊല്ലത്തിനിടയ്ക്ക് ഏഴര ലക്ഷത്തോളം രൂപ യാത്രാപ്പടി ഇനത്തിൽ ജില്ലാ പ്രസിഡന്റ് വാങ്ങിയത് അംഗീകരിക്കാൻ പാർട്ടി അംഗങ്ങൾക്ക് കഴിയുന്നില്ല. സംഭവത്തെക്കുറിച്ച് ഗൗരവപൂർണ്ണമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാർഷിക കൗൺസിൽ കുറച്ചു ദിവസം മുമ്പാണ് ചേർന്നത്. പാർട്ടിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചപ്പോഴാണ് ഏഴര ലക്ഷത്തോളം രൂപ യാത്രാപ്പടി ഇനത്തിൽ രേഖപ്പെടുത്തിയതായി വ്യക്തമായത്. ഇതോടെ കൗൺസിലിൽ രൂക്ഷമായ വാഗ്വാദവും ഇറങ്ങിപ്പോക്കുമെല്ലാം അരങ്ങേറി. പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും എം സി മായിൻ ഹാജിയും യോഗത്തിൽ നിന്നും തലയൂരുകയും ചെയ്തു. പ്രശ്‌നം ഇവിടം കൊണ്ട് അവസാനിച്ചില്ല. കഴിഞ്ഞ ദിവസം ചേർന്ന ജില്ല ഭാരവാഹികളുടെ യോഗത്തിലും വിഷയം ചർച്ചയായി. യാത്രാപ്പടി വാങ്ങിയതിന് അംഗീകാരം നൽകരുതെന്നും ഇക്കാര്യത്തിൽ സമ്പൂർണ്ണ കൗൺസിലും പ്രവർത്തക സമിതിയും ചേർന്ന് മാത്രമെ അന്തിമ തീരുമാനമെടുക്കാവൂ എന്നും ഭൂരിഭാഗം അംഗങ്ങളും യോഗത്തിൽ ആവശ്യപ്പെട്ടു.

ഇത്രയും വലിയ തുക യാത്രാപ്പടിയായി നൽകാറില്ലെന്നും പാർട്ടിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇത്രയും വലിയ തുക യാത്രാപ്പടിയായി നൽകാറില്ലെന്നുമാണ് പലരും വ്യക്തമാക്കിയത്. പ്രസിഡന്റെന്ന നിലയിൽ ധാരാളം യാത്രകൾ ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അതിനായി വന്ന യാത്രാച്ചെലവ് മാത്രമാണ് ഇതെന്നുമാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാലയുടെ പ്രതികരണം. ഇതേ സമയം ഇക്കാര്യത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലക്ക് താൻ ഒരു പൈസ പോലും യാത്രാപ്പടിയായി വാങ്ങിയിട്ടില്ലെന്നും ഇക്കാര്യത്തിൽ താൻ കക്ഷിയല്ലെന്നും പറഞ്ഞ് പ്രശ്‌നത്തിൽ നിന്ന് തലയൂരുകയാണ് എം എ റസാഖ് മാസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിൽ ഉമർ പാണ്ടികശാല തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രസിഡന്റിന്റെ മണ്ഡലമായ ബേപ്പൂരിൽ ഉൾപ്പെടെ പാർട്ടി നേതാക്കളും അണികളും ഇദ്ദേഹത്തിനെതിരെ അതിശക്തമായി തിരിഞ്ഞിരിക്കുകയാണ്. ബേപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ അംഗങ്ങൾ പ്രസിഡന്റിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബർ രണ്ടിന് മുസ്ലിം ലീഗ് കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിൽ പൗരാവകാശ സംരക്ഷണ റാലി സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ വിജയത്തിനായി കമ്മിറ്റികൾ വിളിച്ചുചേർക്കുമ്പോൾ അതിലെല്ലാം പ്രസിഡന്റിന്റെ യാത്രാപ്പടി വിവാദമാണ് ഉയർന്നുവരുന്നത്. കമ്മിറ്റികളിൽ അംഗങ്ങൾ യാത്രാപ്പടി വിവാദം ഉയർത്തുന്നത് നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. സമൂഹ മാധ്യമങ്ങളിലും നേതൃത്വത്തിനെതിരെ പ്രവർത്തകർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP