Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു മന്ത്രിമാരും മത്സരിക്കും; മുനീറിന്റെ മണ്ഡലം മാറ്റത്തിനുള്ള നീക്കം അംഗീകരിച്ചില്ല; കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തന്നെ; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാകും മുമ്പ് സിറ്റിങ് സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

അഞ്ചു മന്ത്രിമാരും മത്സരിക്കും; മുനീറിന്റെ മണ്ഡലം മാറ്റത്തിനുള്ള നീക്കം അംഗീകരിച്ചില്ല; കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തന്നെ; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാകും മുമ്പ് സിറ്റിങ് സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ പട്ടികയായി. നിലവിൽ മന്ത്രിമാരായിട്ടുള്ള അഞ്ചു നേതാക്കളും മത്സരിക്കും.

എം കെ മുനീറിന്റെ മണ്ഡലം മാറ്റത്തിനുള്ള നീക്കം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. കോഴിക്കോട് സൗത്തിൽ നിന്നു തന്നെ മുനീർ ജനവിധി തേടും. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തന്നെ മത്സരിക്കും.

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാകും മുമ്പാണ് സിറ്റിങ് സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിനെ മത്സരിപ്പിക്കരുതെന്നു ചില കോണിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നെങ്കിലും തിരൂരങ്ങാടിയിൽ നിന്നു മത്സരിപ്പിക്കാൻ തന്നെ ലീഗ് നേതൃത്വം തീരുമാനിച്ചു.

വി കെ ഇബ്രാഹിം കുഞ്ഞ് കളമശേരിയിലും മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണയിലും മത്സരിക്കും.

നിലവിലുള്ള എംഎൽഎമാരിൽ 17 പേരാണു വീണ്ടും മത്സരിക്കുന്നത്. നാല് പേർക്ക് ലീഗ് സീറ്റ് നൽകിയില്ല. തീരുമാനമാകാത്ത നാല് സീറ്റുകളിലെ പട്ടിക പിന്നീട് പ്രഖ്യാപിക്കും. കുറ്റ്യാടി, കുന്ദമംഗലം, ഗുരുവായൂർ, ഇരവിപുരം സീറ്റുകളിലാണു തീരുമാനം എടുക്കാത്തത്.

സ്ഥാനാർത്ഥി പട്ടിക:

വേങ്ങര - പികെ കുഞ്ഞാലിക്കുട്ടി
കളമശ്ശേരി - വികെ ഇബ്രാഹിം കുഞ്ഞ്
അഴീക്കോട് - കെഎം ഷാജി
തിരൂരങ്ങാടി - പികെ അബ്ദുറബ്ബ്
കോഴിക്കോട് സൗത്ത് - എംകെ മുനീർ
പെരിന്തൽമണ്ണ - മഞ്ഞളാംകുഴി അലി
ഏറനാട് - പികെ ബഷീർ
താനൂർ - അബ്ദുറഹ്മാൻ രണ്ടത്താണി
ഏറനാട് - പികെ ബഷീർ
മലപ്പുറം - പി ഉബൈദുള്ള
തിരൂർ - സി മമ്മൂട്ടി
മഞ്ചേശ്വരം - അബ്ദുൾ റസാഖ്
കാസർഗോഡ് - എൻഎ നെല്ലിക്കുന്ന്
മഞ്ചേരി - എം ഉമർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP