Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്നെ അറിയുന്ന ഒരാൾ പോലും ഞാൻ ഉറങ്ങി കിടക്കുന്ന പ്രസിഡണ്ടായിരുന്നെന്ന് പറയില്ല; ഒരു ബോധമുള്ളയാൾക്ക് എന്നെകുറിച്ച് അങ്ങനെ പറയാൻ കഴിയില്ല; കൃത്യമായ മറുപടി നൽകാത്തത് ഹൈബിയുടെ പിതാവായ ജോർജ്ജ് ഈഡനുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും മുല്ലപ്പള്ളി

എന്നെ അറിയുന്ന ഒരാൾ പോലും ഞാൻ ഉറങ്ങി കിടക്കുന്ന പ്രസിഡണ്ടായിരുന്നെന്ന് പറയില്ല; ഒരു ബോധമുള്ളയാൾക്ക് എന്നെകുറിച്ച് അങ്ങനെ പറയാൻ കഴിയില്ല; കൃത്യമായ മറുപടി നൽകാത്തത് ഹൈബിയുടെ പിതാവായ ജോർജ്ജ് ഈഡനുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. എന്തിനാണ് ഇങ്ങനെയൊരു ഉറങ്ങി കിടക്കുന്ന പ്രസിഡണ്ട് എന്ന ഹൈബി ഈഡന്റെ പരാമർശത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. ഒരു ബോധമുള്ളയാൾക്ക് ഇങ്ങനെ പറയാൻ കഴിയില്ലെന്നും കൃത്യമായ മറുപടി നൽകാത്തത് ഹൈബിയുടെ പിതാവായ ജോർജ്ജ് ഈഡനുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

'ഹൈബി ഈഡനോട് ഇപ്പോഴും മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റെ പിതാവ് ജോർജ് ഈഡനും ഞാനും ആത്മസുഹൃത്തുക്കളായിരുന്നു. ഞാൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനായ സമയത്ത് അദ്ദേഹം എറണാകുളം ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. അദ്ദേഹത്തിന്റെ വളർച്ചയിൽ ഞാൻ ഗണ്യമായ സംഭാവനയാണ് നൽകിയത്. മാസ് ഹോട്ടലിലെ കുടുസായ മുറിയിൽ കൊതുകുകടിയേറ്റ് കിടന്നിരുന്നു.

അക്കാലത്തെ കുറിച്ചൊന്നും അദ്ദേഹത്തിന്റെ പ്രിയ പുത്രനും എംപിയുമായ ഹൈബി ഈഡന് അറിയില്ല. അദ്ദേഹം അത് പറഞ്ഞത് ശരിയല്ല. എന്നെ അറിയുന്ന ഒരാൾ പോലും ഞാൻ ഉറങ്ങി കിടക്കുന്ന പ്രസിഡണ്ടാണെന്ന് പറയില്ല. ബോധമുള്ളയാർക്കും എന്നെകുറിച്ച് അങ്ങനെ പറയാൻ കഴിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന് പിന്നാലെയായിരുന്നു ഹൈബിയുടെ പ്രതികരണം. എന്തിനാണ് ഉറങ്ങുന്ന ഒരു പ്രസിഡന്റ് എന്നാണ് ഹൈബി ഈഡൻ എംപി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പള്ളിയുടെ പേര് പോസ്റ്റിൽ പരാമർശിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP