Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആൾക്കൂട്ടമല്ല പാർട്ടിയെ നയിക്കേണ്ടത്; കെപിസിസി ഭാരവാഹികളിൽ ജനപ്രതിനിധികൾ വരുന്നതിനോട് യോജിപ്പില്ല; എംഎ‍ൽഎമാർക്ക് തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ നയിക്കാൻ പറ്റുമോ? കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികക്കെതിരെ പ്രതിഷേധം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ആൾക്കൂട്ടമല്ല പാർട്ടിയെ നയിക്കേണ്ടത്; കെപിസിസി ഭാരവാഹികളിൽ ജനപ്രതിനിധികൾ വരുന്നതിനോട് യോജിപ്പില്ല; എംഎ‍ൽഎമാർക്ക് തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ നയിക്കാൻ പറ്റുമോ? കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികക്കെതിരെ പ്രതിഷേധം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിൽ അതൃപ്തി പരസ്യമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആൾക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. കെപിസിസി ഭാരവാഹികളിൽ ജനപ്രതിനിധികൾ വരുന്നതിനോട് യോജിപ്പില്ല. എംഎ‍ൽഎമാർക്ക് തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ നയിക്കാൻ പറ്റുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു. കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടിക കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

തനിക്ക് ലഭിച്ച പട്ടികയിലെ ഓരോ ഭാരവാഹിയെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ നേതൃനിര വരാനുള്ള താൽപര്യമാണ് താൻ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ ജംബോ ഭാരവാഹി പട്ടിക വേണ്ടെന്ന് ഡിസിസി അധ്യക്ഷന്മാരും അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ വിമർശനം ഉയർന്നതോടെ ജംബോ കമ്മിറ്റിയെ നിർദ്ദേശിച്ചതിൽ തനിക്കു പങ്കില്ലെന്ന് മുല്ലപ്പള്ളി വിശദീകരിക്കുകയും ചെയ്തു.

കെ പി സി സി പുനഃസംഘനടയ്ക്കുള്ള കരട് പട്ടികയ്ക്ക് ജംബോ സ്വഭാവം കൈവന്നതിന് തന്നെ കുറ്റം പറയരുതെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ നേതാക്കളോട് അഭ്യർത്ഥിച്ചു. ഗ്രൂപ്പുള്ളവരും ഇല്ലാത്തവരുമായ നേതാക്കൾ നൽകിയ പട്ടികകൾ ഉൾക്കൊള്ളിച്ചതോടെയാണ് കെ പി സി സി ഭാരവാഹികളുടെ കരട് പട്ടികയ്ക്ക് മേദസ് വർധിച്ചത് എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസി പ്രസിഡന്റുമാരോടു പറഞ്ഞത്. താൻ തുടക്കം മുതൽ ജംബോ കമ്മിറ്റിക്ക് എതിരായിരുന്നു. ഗ്രൂപ്പ് നേതാക്കളുടെ സമ്മർദമാണ് പ്രശ്‌നം. പുനഃസംഘടന ഏതു വിധേനയും പൂർത്തിയാകട്ടെ എന്നു കരുതി താൻ വിട്ടുവീഴ്ചയ്ക്കു തയാറാവുകയായിരുന്നെന്നു മുല്ലപ്പള്ളി വിശദീകരിച്ചു. സി പി എമ്മിനു പിന്നാലെ ഭവനസന്ദർശനവുമായി കോൺഗ്രസും. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡിസിസികളുടെ നേതൃത്വത്തിൽ ഭവനസന്ദർശനവും പദയാത്രയും സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ ഭവനസന്ദർശനവും ഫെബ്രുവരിയിൽ പദയാത്രയും നടത്തുക.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് പി സി ചാക്കോയും കെപിസിസി പുനഃസംഘടനയ്ക്കായി കേരള നേതൃത്വം അയച്ച ഭാരവാഹികളുടെ ജംബോ പട്ടികക്കെതിരെ രംഗത്തുവന്നിരുന്നു. ഗ്രൂപ്പ് താൽപര്യങ്ങൾ അനുസരിച്ചാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ജംബോ ഭാരവാഹിപ്പട്ടിക നൽകിയത്. പുതിയ പട്ടിക തയ്യാറാക്കി ഇനി കേരള നേതൃത്വം വീണ്ടും നൽകണം. ഇതോടെ പുനഃസംഘടന വൈകും എന്നുറപ്പായിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പിസി ചാക്കോ തുറന്നടിച്ചുാണ് ചാക്കോ രംഗത്തുവന്നത്.

രഹസ്യ കേന്ദ്രങ്ങളിലെ വീതം വെപ്പ് പുനഃസംഘടനയെ അടക്കം ബാധിക്കുന്ന നിലയിലേക്ക് കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ എത്തിയിരിക്കുകയാണ്. രണ്ട് ഗ്രൂപ്പ് നേതാക്കളും രഹസ്യ കേന്ദ്രങ്ങളിൽ ഇരുന്ന് വീതം വെച്ചെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്ന് പിസി ചാക്കോ കുറ്റപ്പെടുത്തി. വട്ടിയൂർക്കാവിലും കോന്നിയിലും തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോൺഗ്രസ് സംഘടനാ സംവിധാനം ഏതാണ്ട് നിശ്ചലം ആയിരുന്നു. ചാണ്ടിയും ചെന്നിത്തലയും ഉത്തരവാദികൾ ഒരു മാനദണ്ഡം നിശ്ചയിച്ച് ഭാരവാഹികളെ തീരുമാനിക്കുക എന്നത് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തീരുന്നതാണ്. മൂന്ന് മാസമായി പുനഃസംഘടനാ ശ്രമങ്ങൾ എങ്ങുമെത്താതെ നടക്കുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മാത്രമാണ് പുനഃസംഘടന വൈകുന്നതിലും മാനദണ്ഡങ്ങൾ ഇല്ലാതെ ആളുകളെ തിരുകി കയറ്റുന്നതിനും ഉത്തരവാദികളാണ് എന്നും പിസി ചാക്കോ തുറന്നടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP