Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ലാവ്ലിൻ കേസ് വീണ്ടും മാറ്റിയത് സിപിഎം-ബിജെപി രഹസ്യധാരണയോടെ; വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബി ഐ ഇതുവരെ സമർപ്പിക്കാത്തതിൽ ദുരൂഹത; മുഖ്യമന്ത്രി ഉൾപ്പെട്ട കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമെന്നും മുല്ലപ്പള്ളി

ലാവ്ലിൻ കേസ് വീണ്ടും മാറ്റിയത് സിപിഎം-ബിജെപി രഹസ്യധാരണയോടെ; വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബി ഐ ഇതുവരെ സമർപ്പിക്കാത്തതിൽ ദുരൂഹത; മുഖ്യമന്ത്രി ഉൾപ്പെട്ട കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രീംകോടതിയിൽ ലാവ്ലിൻ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബി ഐ ഇതുവരെ സമർപ്പിക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നതാണ്. ഈ കേസിൽ സിബിഐ തുടർച്ചയായി മോദി സർക്കാരിന്റെ സമ്മതത്തോടെ ഒത്തുകളി നടത്തുകയാണ്.2018 ന് ശേഷം സുപ്രീംകോടതിയുടെ പരിഗണനയിൽ വന്ന ലാവ്ലിൻ കേസ് ഇതുവരെ 23 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി ഉൾപ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്.ഇതിലൂടെ ഒത്തുതീർപ്പു രാഷ്ട്രീയം കളിക്കുന്നത് ആരാണെന്ന് ഇപ്പോൾ പൊതുജനത്തിന് ബോധ്യമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസ് പരിഗണിച്ചപ്പോൾ അടിയന്തര പ്രാധാന്യത്തോടെ വാദം കേൾക്കണമെന്ന് നിലപാടെടുത്ത സിബിഐയാണ് ഇപ്പോൾ വീണ്ടും നാടകീയമായി ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നിലെ സിപിഎം ബിജെപി ധാരണ വ്യക്തമാണ്.സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് മാസങ്ങളായി താൻ ചൂണ്ടിക്കാട്ടിയതാണ്.സിബിഐയുടെ സംശയാസ്പദമായ പിന്മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ്. തില്ലങ്കേരി മോഡൽ ധാരണ സംസ്ഥാനം മുഴുവൻ വ്യാപിക്കാനാണ് സിപിഎം- ബിജെപി ശ്രമം.കഴിഞ്ഞ അഞ്ചു വർഷം പരിശോധിച്ചാൽ ബിജെപിയെ മുഖ്യപ്രതിപക്ഷമായി ഉയർത്തി കാട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.കേരളത്തിൽ ബിജെപിക്ക് വളക്കൂറള്ള മണ്ണ് ഒരുക്കുകയായിരുന്നു സിപിഎം. ശബരിമല,എൻപിആർ വിഷയത്തിൽ അത് പ്രകടമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഏത് ദുഷ്ടശക്തികളുമായി ചേർന്നും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എന്നാലത് വിലപ്പോകില്ല. വിശ്വാസ്യതയ്ക്ക് പേരുകേട്ട സിബിഐയെ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP