Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാർട്ടി താൽപര്യത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ആളാണ് ശശി തരൂർ; ഇങ്ങനെയുള്ളൊരാൾക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വരാനാകില്ല; രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലാത്ത നേതാവാണ് അദ്ദേഹം; കേരളത്തിൽ നിന്ന് തരൂരിനെ തള്ളി പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ

പാർട്ടി താൽപര്യത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ആളാണ് ശശി തരൂർ; ഇങ്ങനെയുള്ളൊരാൾക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വരാനാകില്ല;  രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലാത്ത നേതാവാണ് അദ്ദേഹം; കേരളത്തിൽ നിന്ന് തരൂരിനെ തള്ളി പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ ശശി തരൂരിനെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും, എംപിക്കെതിരെ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലാത്ത നേതാവാണ് ശശി തരൂരെന്ന് മുല്ലപ്പള്ളി പറഞ്ഞു. തരൂർ പല സന്ദർഭങ്ങളിലായി പറഞ്ഞത് തനിക്ക് മുമ്പിൽ ഒട്ടേറെ രാഷ്ട്രീയവഴികൾ ഉണ്ടെന്നാണ്. ഒരു കോൺഗ്രസുകാരന് മുമ്പിൽ കോൺഗ്രസല്ലാതെ മറ്റേത് വഴിയാണുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.

കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ പല വിഷയങ്ങളിലും പോരടിക്കുമ്പോൾ പാർട്ടി താൽപര്യത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ആളാണ് ശശി തരൂർ. ഇങ്ങനെയുള്ളൊരാൾക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മതനിരപേക്ഷതയുടെ യഥാർഥ പോരാളിയാണ് രാഹുൽ. ഇന്ത്യയിലെ ജനകോടികളെ ആകർഷിക്കാനും അവരുടെ വേദനകൾ മനസ്സിലാക്കാനും കഴിയുന്ന നേതാവാണ് രാഹുലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് മുല്ലപ്പള്ളി പരസ്യവിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. അശോക് ഗെഹ്ലോട്ട് ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന.

രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദ്ദേശമാണ് ശശി തരൂർ മുന്നോട്ട്വെച്ചത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തരൂർ. തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച സോണിയ ഗാന്ധിയെ കണ്ട് നിലപാടറയിച്ച ശശി തരൂർ തൽക്കാലം മൗനത്തിലാണ്.

സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചുവെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. രാഹുൽ ഗാന്ധി അധ്യക്ഷനാകുക, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണം. രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം തുടങ്ങിയവയാണ് ശശി തരൂരിന്റെ നിർദ്ദേശങ്ങൾ. എന്നാൽ തനിക്ക് തുടരാനാവില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP