Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കഴിഞ്ഞ കുറെ നാളുകളായി ശശി തരൂർ ഡൽഹിയിൽ തന്നെയാണ്; കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്ത് ആരും തന്നെ കണ്ടിട്ടില്ല; ഡൽഹിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ സായാഹ്ന യോഗങ്ങളും ഡിന്നറുകളും നടക്കാറുണ്ട്; എനിക്ക് ആ ശീലമില്ല'; സോണിയയ്‌ക്കെതിരായി കത്തെഴുതിയ 23 നേതാക്കളിൽ ഒരാളായ ശശി തരൂരിന് എതിരെ മുല്ലപ്പള്ളി; അദാനി വിഷയത്തിലും എതിർപക്ഷത്ത് നിൽക്കുന്ന തരൂർ സംസ്ഥാന കോൺഗ്രസിൽ ഒറ്റപ്പെടുന്നു

'കഴിഞ്ഞ കുറെ നാളുകളായി ശശി തരൂർ ഡൽഹിയിൽ തന്നെയാണ്; കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്ത് ആരും തന്നെ കണ്ടിട്ടില്ല; ഡൽഹിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ സായാഹ്ന യോഗങ്ങളും ഡിന്നറുകളും നടക്കാറുണ്ട്; എനിക്ക് ആ ശീലമില്ല'; സോണിയയ്‌ക്കെതിരായി കത്തെഴുതിയ 23 നേതാക്കളിൽ ഒരാളായ ശശി തരൂരിന് എതിരെ മുല്ലപ്പള്ളി; അദാനി വിഷയത്തിലും എതിർപക്ഷത്ത് നിൽക്കുന്ന തരൂർ സംസ്ഥാന കോൺഗ്രസിൽ ഒറ്റപ്പെടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ശശി തരൂർ എംപി ഒറ്റപ്പെടുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പുറമേ ദേശീയതലത്തിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ച കൂട്ടത്തിൽ തരൂർ ഉൾപ്പെട്ടതും വിമർശനവിഷയമായി. ശശി തരൂരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. പരസ്യപ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണ്. അഭിപ്രായം പാർട്ടി വേദികളിൽ പറയാൻ തയ്യാറാവണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരസ്യപ്രസ്താവന നടത്തുന്നത് പാർട്ടിക്ക് ഭൂഷണമല്ല. പ്രവർത്തക സമിതിയോഗവും അത് തന്നെയാണ് പറഞ്ഞത്. പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ പറയണം. ഉൾപാർട്ടി ജനാധിപത്യം അനുവദിക്കുന്ന പാർട്ടിയാണ് കോൺഗ്രസിന്റേതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ശശി തരൂർ. എപ്പോൾ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അതിന് അവസരം നൽകുന്ന നിലപാടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി ശശി തരൂർ ഡൽഹിയിൽ തന്നെയാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്ത് ആരും തന്നെ കണ്ടിട്ടില്ല.ഡൽഹിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ സായാഹ്ന യോഗങ്ങളും ഡിന്നറുകളും നടക്കാറുണ്ട്. സായാഹ്ന ഡിന്നറുകളിൽ പങ്കെടുക്കുന്ന ശീലം തനിക്ക് ഇല്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു

ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് ശശി തരൂർ അടക്കം 23 നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഇതേ ചൊല്ലി ഈ നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, നടപടികൾ ഒന്നുമുണ്ടായില്ല. പൂർണസമയ നേതൃത്വം വേണമെന്നാണ് കത്തിലൂടെ നേതാക്കൾ ആവശ്യപ്പെട്ടത്.അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങി 23 കോൺഗ്രസ് നേതാക്കളാണ് കത്തയച്ചത്. രണ്ടാഴ്ച മുമ്പാണ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്ത് അയച്ചത്.

സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ രൂക്ഷമാകുന്നു,സുരക്ഷിതത്വമില്ലായ്മ, ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ട, കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ, അതിർത്തികളിലെ പ്രശ്നങ്ങൾ, വിദേശ നയം തുടങ്ങിയ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് പ്രതികരണം നിരാശാജനകമാണെന്ന് കത്തിൽ പറയുന്നു.ട

പാർട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണമെന്നും, സംസ്ഥാന ഘടകങ്ങൾ ശക്തിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ബ്ലോക്ക് തലം മുതൽ വർക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര പാർലമെന്ററി ബോർഡ് ഉടൻ സംഘടിപ്പിക്കണമെന്നും നേതാക്കൾ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, പ്രവർത്തക സമിതി സോണിയയുടെയും, രാഹലിന്റെയും നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച് പിരിയുകയായിരുന്നു. കത്തയച്ചവർ ബിജെപിയുമായി ഒത്താശ ചെയ്യുന്നവരാണെന്ന് രാഹുൽ പറഞ്ഞതായ ആരോപണം 23 നേതാക്കളിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഇതിനെ ചൊല്ലി കപിൽ സിബൽ ട്വീറ്റ് ചെയ്യുകയും രാഹുൽ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയും, സിബൽ ട്വീറ്റ് പിൻവലിക്കുകയും ഒക്കെ ഉണ്ടായി.

കേരളത്തിലാകട്ടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൈമാറുന്ന വിഷയത്തിലും സംസ്ഥാന കോൺഗ്രസും തരൂരും ഭിന്നതയിലാണ്. അദാനിക്ക് കൈമാറുന്നതിനെ തരൂർ സ്വാഗതം ചെയ്യുമ്പോൾ മറ്റുനേതാക്കൾ എതിർക്കുന്നു. ഇതിന് പുറമേയാണ് മുല്ലപ്പള്ളിയുടെ പുതിയ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP