Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ആർ എസ് എസിന്റെ കായംകുളം ശാഖയിൽ കാക്കി ട്രൗസറുമിട്ട് പോയകാലത്തെ കുറിച്ച് സിപിഎമ്മിന്റെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം പരസ്യമായി സമ്മതിച്ചിട്ടുണ്ട്; കമ്മ്യൂണിസം പ്രസംഗിക്കുകയും രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും യഥേഷ്ടം നടത്തുകയും ചെയ്യുന്നവരാണ് സിപിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും; കോടിയേരിയുടെ ആരോപണം ജനശ്രദ്ധതിരിക്കാൻ; ചെന്നിത്തലയെ പിന്തുണച്ച് കടന്നാക്രമണവുമായി മുല്ലപ്പള്ളി

ആർ എസ് എസിന്റെ കായംകുളം ശാഖയിൽ കാക്കി ട്രൗസറുമിട്ട് പോയകാലത്തെ കുറിച്ച് സിപിഎമ്മിന്റെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം പരസ്യമായി സമ്മതിച്ചിട്ടുണ്ട്; കമ്മ്യൂണിസം പ്രസംഗിക്കുകയും രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും യഥേഷ്ടം നടത്തുകയും ചെയ്യുന്നവരാണ് സിപിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും; കോടിയേരിയുടെ ആരോപണം ജനശ്രദ്ധതിരിക്കാൻ; ചെന്നിത്തലയെ പിന്തുണച്ച് കടന്നാക്രമണവുമായി മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കോൺഗ്രസിന്റെ മതേതര സിദ്ധാന്തങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതണ്ട. സമാനമായ ആരോപണം ഒരാഴ്ച മുൻപ് കോടിയേരി ഉന്നയിച്ചെങ്കിലും കേരളീയ പൊതുസമൂഹം അത് അവജ്ഞയോടെ തള്ളിക്കളഞ്ഞു. കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടാക്കാമെന്ന കോടിയേരിയുടെ സൃഗാലബുദ്ധി നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.ജനങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട ജനവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നത്.അധികാരത്തിലേക്ക് മടങ്ങിവരാൻ സാധിക്കില്ലെന്ന തിരിച്ചറിവാണ് ലേഖനത്തിലുടനീളം.

Stories you may Like

കമ്മ്യൂണിസം പ്രസംഗിക്കുകയും രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും യഥേഷ്ടം നടത്തുകയും ചെയ്യുന്നവരാണ് സിപിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും. തീവ്രമതാധിഷ്ഠിത സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും രഹസ്യ ബാന്ധവത്തിൽ ഏർപ്പെട്ട പാർട്ടിയാണ് സിപിഎം.അവസരവാദമാണ് സിപിഎമ്മിന്റെ രാഷ്ട്രീയം. മതേതരവാദം വെറും കാപട്യം. സിപിഎമ്മിന്റെ ആർ.എസ്.എസ് വിരോധം ഒട്ടും ആത്മാർത്ഥതയില്ലത്തതാണ്.

ദീർഘകാലം ആർ.എസ്.എസിനും സിപിഎമ്മിനും ഇടയ്ക്കുള്ള പാലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും സ്വന്തം തട്ടകമായ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു ആർ.എസ്.എസ് നേതാവ് പ്രമുഖ മലയാള വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഈ ആർ.എസ്.എസ് നേതാവിന്റെ വെളിപ്പെടുത്തലിനെ നിരാകരിക്കാനോ തള്ളിപ്പറയാനോ ഇതുവരെ തയ്യാറായിട്ടില്ല. നേതാക്കളുടെ സംഘപരിവാർ മനസ്സാണ് ഇതിലൂടെ പ്രകടമാകുന്നത്.

ആർ.എസ്.എസിന്റെ കായംകുളം ശാഖയിൽ കാക്കി ട്രൗസറുമിട്ട് പോയകാലത്തെ കുറിച്ച് സിപിഎമ്മിന്റെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം പരസ്യമായി സമ്മതിച്ചിട്ടുണ്ട്.ഇതിനർത്ഥം സംഘപരിവാർ മനസ്സുള്ളവർ തന്നെയാണ് സിപിഎമ്മിനെ നയിക്കുന്നതെന്നാണ്. 1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടംഗങ്ങൾ മാത്രമുണ്ടായിരുന്ന ബിജെപിയെ 1989 ലെ തിരഞ്ഞെടുപ്പിൽ 85 സീറ്റിലെത്തിക്കുന്നതിൽ സിപിഎമ്മിന്റെകോൺഗ്രസ് വിരുദ്ധ നിലപാടിന് വലിയ പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അവിടെനിന്ന് മറ്റ് ഉന്നതരിലേക്കും തിരിയുമെന്ന പരിഭ്രാന്തിയാണ് കോടിയേരിക്ക്. സിപിഎമ്മിന് നാളിതുവരെ ഇതുപോലൊരു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായിട്ടില്ല. സിപിഎമ്മിന്റെ ചരിത്രം പരിശോധിച്ചാൽ ആർ.എസ്.എസ് ബന്ധത്തിന്റെ നിരവധി ഏടുകൾ ലഭിക്കും. ആർ.എസ്.എസ്., ജനസംഘം,ബിജെപി എന്നിവയുമായി സിപിഎമ്മിനുള്ള ബന്ധം താൻ പലപ്പോഴായി ചൂണ്ടിക്കാട്ടിയതാണ്. ഈ നിമിഷം വരെ അതു നിഷേധിക്കാൻ സിപിഎം തയ്യാറായില്ല.

എക്കാലത്തും ആർ.എസ്.എസുമായി സന്ധിചെയ്തു മുന്നോട്ട് പോയ പ്രസ്ഥാനമാണ് സിപിഎം. ഈ വിഷയത്തിൽ ഒരു തുറന്ന സംവാദത്തിന് താൻ കോടിയേരിയേയും മുഖ്യമന്ത്രിയേയും പരസ്യമായി വെല്ലുവിളിച്ചതാണ്. എന്നാൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഇരുവരും ഇതുവരെ തയ്യാറായില്ല.തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വർഗീയ വാദികളായി ചിത്രീകരിക്കുന്നത് സിപിഎമ്മിന്റെ രീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎം സെക്രട്ടറിയുടെ ലേഖനത്തിൽ മുസ്ലിം ലീഗ് സംഘപരിവാറിനെ പരോക്ഷമായി സഹായിക്കുകയാണെന്ന വാദമാണ് ഉയർത്തുന്നത്. മതനിരപേക്ഷ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് മുസ്ലിംലീഗ് സ്വീകരിച്ചിട്ടുള്ള നിലപാട് കേരളീയ പൊതുസമൂഹത്തിന് നന്നായി അറിയാം. മുന്തിരി പുളിക്കുമെന്ന പറഞ്ഞ കുറുക്കന്റെ മാനസികാവസ്ഥയാണ് സിപിഎമ്മിന് ലീഗിന്റെ കാര്യത്തിലുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP