Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംടിയെയും കമലിനെയും തുറന്ന മനസോടെ കാണാൻ കഴിയണം; ശാസ്ത്രവും സാങ്കേതിവിദ്യയും പുരോഗമിക്കുമ്പോൾ പ്രാകൃതയുഗത്തിലേക്കു മടങ്ങണോ; സി.കെ. പത്മനാഭനു പിന്നാലെ ബിജെപിയിലെ അഭിപ്രായഭിന്നത പുറത്താക്കി എം.എസ്. കുമാറും

എംടിയെയും കമലിനെയും തുറന്ന മനസോടെ കാണാൻ കഴിയണം; ശാസ്ത്രവും സാങ്കേതിവിദ്യയും പുരോഗമിക്കുമ്പോൾ പ്രാകൃതയുഗത്തിലേക്കു മടങ്ങണോ; സി.കെ. പത്മനാഭനു പിന്നാലെ ബിജെപിയിലെ അഭിപ്രായഭിന്നത പുറത്താക്കി എം.എസ്. കുമാറും

തിരുവനന്തപുരം: എം ടി. വാസുദേവൻ നായർക്കും സംവിധായകൻ കമലിനും എതിരായ സംഘപരിവാർ നിലപാടിൽ വിമത അഭിപ്രായവുമായി ബിജെപി വക്താവ് എം.എസ്. കുമാറും രംഗത്ത്. മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പാർട്ടി നിലപാടുകൾ തെറ്റാണെന്നു പറഞ്ഞതിനു പിന്നാലെയാണ് എം.എസ്. കുമാർ തന്റെ അഭിപ്രായം ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എം ടി. വാസുദേവൻ നായരെയും ചലച്ചിത്രസംവിധായകൻ കമലിനെയും തുറന്നമനസ്സോടെ കാണാൻ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ശാസ്ത്രവും വിവര സാങ്കേതികവിദ്യയും അനുനിമിഷം പുരോഗമിക്കുമ്പോൾ മലയാളി മനസ്സ് ഇരുണ്ട പ്രാകൃത യുഗത്തിലേക്ക് മടങ്ങുകയാണോഎന്ന് ചോദിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. നമുക്ക് ഇഷ്ടം തോന്നാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ എന്തിനാണു ഈ അസഹിഷ്ണുത.

എം ടി വാസുദേവൻ നായരുടെയും മോഹൻലാലിന്റേയും മേജർ രവിയുടെയും കമലിന്റെയും എല്ലാം അഭിപ്രായങ്ങൾ തുറന്ന മനസ്സോടെ കേൾക്കാൻ നമുക്ക് കഴിയണം. എങ്കിൽ മാത്രമേ ജനാധിപത്യത്തിലും സംസ്‌കാരത്തിലും പാരമ്പര്യത്തിലും നമുക്ക് അഭിമാനിക്കാൻ വകയുണ്ടാവൂ.ഇനി ഒരു അടിയന്തരവസ്ഥയുടെ ഓർമ്മപോലും നമ്മെ അസ്വസ്ഥരാക്കണമെന്നും എം.എസ്. കുമാർ ഫേസ്‌ബുക്കിൽ പറയുന്നു.

കമലിന്റെ ദേശസ്നേഹത്തെ ആരും ചോദ്യംചെയ്യേണ്ടെന്നും ചെഗുവേരയെപ്പറ്റി ഒന്നുമറിയാത്തവരാണ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞതെന്നുമെല്ലാം വ്യക്തമാക്കിയായിരുന്നു ബിജെപി ദേശീയ നിർവാഹകസമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ. പത്്മനാഭന്റെ വാക്കുകൾ.

സംവിധായകൻ കമൽ പാക്കിസ്ഥാനിലേക്ക് പോകണമെന്നത് എ.എൻ. രാധാകൃഷ്ണന്റെ വ്യക്തിപരമായ വൈകാരിക പ്രകടനം മാത്രമാണ്. രാജ്യസ്നേഹത്തിൽ അധിഷ്ഠിതമാണ് കമലിന്റെ ചലച്ചിത്രങ്ങൾ. സംവിധായകൻ കമലിന്റെ ദേശസ്നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. പാക്കിസ്ഥാനിലേക്ക് പോകണം എന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും സി.കെ. പത്്മനാഭൻ പീപ്പിൾ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നോട്ട് നിരോധന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ എംടി വാസുദേവൻ നായരെ എതിർത്ത ബിജെപി നേതാക്കളെയും സി.കെ. പത്മനാഭൻ രൂക്ഷമായി വിമർശിച്ചു. ഹിമാലയത്തിന് തുല്യമാണ് സാഹിത്യകാരൻ എംടി വാസുദേവൻ നായർ. എംടിയെ കല്ലെറിഞ്ഞ് ആത്മ സംതൃപ്തി കണ്ടെത്തുന്നവർ കഅത് കണ്ടെത്തട്ടെയെന്നും അദ്ദേഹം തുറന്നടിച്ചു.

സി.കെ പത്മനാഭനു പിന്നാലെ ബിജെപി വക്താവ് എം.എസ്. കുമാർകൂടി എതിർപ്പു വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ പാർട്ടി നേതൃത്വത്തിലുള്ള ആശയഭിന്നത കൂടുതൽ വ്യക്തമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP