Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാലിന് രാഷ്ട്രീയ മോഹമുണ്ടോ? ചങ്ങനാശ്ശേരിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് മനോരമയുടെ വാർത്ത; രാഷ്ട്രീയ ചുവടുവെയ്‌പ്പ് എൻഎസ്എസ് ആശിർവാദത്തോടെയെന്നും 'സ്ഥിരീകരിക്കാത്ത റിപ്പോർട്ട്'

മോഹൻലാലിന് രാഷ്ട്രീയ മോഹമുണ്ടോ? ചങ്ങനാശ്ശേരിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് മനോരമയുടെ വാർത്ത; രാഷ്ട്രീയ ചുവടുവെയ്‌പ്പ് എൻഎസ്എസ് ആശിർവാദത്തോടെയെന്നും 'സ്ഥിരീകരിക്കാത്ത റിപ്പോർട്ട്'

തിരുവനന്തപുരം: മലയാള സിനിമയിലെ സൂപ്പർസ്റ്റാർ തന്നെയാണ് മോഹൻലാൽ. അങ്ങനെയുള്ള മോഹൻലാൽ തന്റെ മേഖല വിട്ട് രാഷ്ട്രീയത്തിൽ ഒരു കൈനോക്കുമെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകർ പോലും കരുതുന്നില്ല. അദ്ദേഹം ഒരു ഘട്ടത്തിലും രാഷ്ട്രീയ ലമോഹമുണ്ടെന്ന വിധത്തിൽ സംസാരിച്ചിട്ടുമില്ല. എന്നാൽ, ഇപ്പോൾ മനോരമ ഓൺലൈൻ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത് മലയാളത്തിന്റെ പ്രിയതാരത്തിന് രാഷ്ട്രീയ മോഹം തോങ്ങിതുടങ്ങിയെന്ന വിധത്തിലാണ്. മനോരമ ന്യൂസ് ചാനൽ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഈ ഈ വാർത്ത മനോരമ ഓൺലൈനും ഏറ്റെടുത്തിട്ടുണ്ട്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മോഹൻലാൽ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചനയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് മനോരമയുടെ റിപ്പോർട്ട്. എൻഎസ്എസ് പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി സൂപ്പർതാരം മത്സരിക്കുമെന്നാണ് വാർത്തകൾ പരക്കുന്നത്. ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നിന്നാകും മത്സരിക്കുകയെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും മനോരമ റിപ്പോർട്ടിൽ പറയുന്നു.

മോഹൻലാലാണ് മത്സരിക്കുന്നതെങ്കിൽ ചങ്ങനാശേരി സീറ്റ് വിട്ടു നൽകാൻ തയ്യാറാണെന്ന സൂചന കേരള കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ടെന്നും ഇതിനു എൻഎസ്എസിന്റെ പിൻതുണ സ്വരൂപിച്ചത് കേരള കോൺഗ്രസ് എംഎൽഎ കൂടിയായ എൻ.ജയരാജാണെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ഒരു വർഷം മുൻപ് എൻഎസ്എസ് ആസ്ഥാനത്ത് ഔദ്യോഗിക പരിപാടിക്ക് അതിഥിയായി എത്തിയപ്പോൾ മുതൽ തന്നെ മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ച ചെയ്യപ്പെട്ടിരുന്നു. തിരുവഞ്ചൂരും, എൻ ജയരാജ് എംഎൽഎയുമാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തതെന്നാണ് സൂചന. മോഹൻലാൽ വാർത്തയ്‌ക്കൊപ്പം സുരേഷ ഗോപി ബിജെപി സ്ഥാനാർത്ഥിയായി വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കുമെന്നും സൂചനയുണ്ടെന്നും മനോരമ സ്ഥിരീകരണങ്ങളില്ലാതെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം ബിജെപി ആഭിമുഖ്യം പരസ്യമായി പ്രകടിപ്പിച്ച സുരേഷ് ഗോപി മത്സരിച്ചേക്കുമെന്ന സൂചന ബിജെപി കേന്ദ്രങ്ങൽ തന്നെ നൽകുന്നുണ്ട്. അതിനിടെയാണ് വീണ്ടും അധികാരത്തിൽ എത്താൻ സാധ്യത വിരളമായിട്ടും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മോഹൻലാൽ മത്സരിക്കുമെന്ന വിധത്തിൽ കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ ഓൺലൈനിൽ വാർത്ത വരുന്നതും.

ഒരിക്കൽ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ച കാര്യവും ലാസിസം പരിപാടിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുവഞ്ചൂരുമായുള്ള ബന്ധവും കണക്കിലെടുത്താണ് മനോരമ സൂപ്പർതാരത്തെ കുറിച്ച് 'സ്ഥിരീകരിക്കാത്ത വാർത്ത' പ്രസിദ്ധീകരിച്ചിരിക്കുന്നത്.. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP