Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

അഴിമതിയോടുള്ള കോൺഗ്രസ് സമീപനം സെലക്ടീവ്; ഞാൻ ഇടതടവില്ലാതെ പിണറായിയെ തുറന്നുകാണിക്കുന്നു; കോൺഗ്രസും അവരുടെ യുവരാജാവും മിണ്ടാതിരിക്കുന്നു; സിപിഎം കുടുംബ പാർട്ടി; 'ബീഹാറുമായി' കേരളത്തെ ഉപമിച്ച് പ്രധാനമന്ത്രി; അടുത്ത ലക്ഷ്യം പിണറായിയെന്ന് മോദി പ്രഖ്യാപിക്കുമ്പോൾ

അഴിമതിയോടുള്ള കോൺഗ്രസ് സമീപനം സെലക്ടീവ്; ഞാൻ ഇടതടവില്ലാതെ പിണറായിയെ തുറന്നുകാണിക്കുന്നു; കോൺഗ്രസും അവരുടെ യുവരാജാവും മിണ്ടാതിരിക്കുന്നു; സിപിഎം കുടുംബ പാർട്ടി; 'ബീഹാറുമായി' കേരളത്തെ ഉപമിച്ച് പ്രധാനമന്ത്രി; അടുത്ത ലക്ഷ്യം പിണറായിയെന്ന് മോദി പ്രഖ്യാപിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിനേയും കുടുംബ പാർട്ടിയായി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ കുടുംബ വാഴ്ചയെന്ന ആരോപണമാണ് നിറയുന്നത്. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കുകയാണ്.

സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതയുണ്ട്. പിണറായിക്കെതിരായ ആരോപണങ്ങളിൽ മോദി ശക്തമായ നടപടി എടുക്കുന്നില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. മാസപ്പടി വിവാദത്തിൽ അടക്കം ഇഡി അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പിണറായിയുടെ മകൾ വീണാ വിജയനെതിരെ കേന്ദ്ര ഏജൻസികളുടെ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

മുൻകാലത്ത് സിപിഎമ്മിനെതിരെ കുടുംബവാഴ്ച ആരോപണം ഉണ്ടാകാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ പിണറായി സർക്കാർ കുടുംബവാഴ്ചയിലും അഴിമതിയിലും ആണ്ടുപോയി. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണിപ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്നും മോദി പറഞ്ഞു. വയനാട്ടിൽ നിന്ന് രാഹുൽ ഒളിച്ചോടും എന്നും മോദി പറയുന്നു. മാതൃഭൂമി പത്രത്തിനും പ്രധാനമന്ത്രി അഭിമുഖം നൽകിയിരുന്നു. ഇതിലും കേരളത്തിലെ രാഷ്ട്രീയത്തിൽ മോദി നിരീക്ഷണം നടത്തുന്നുണ്ട്.

മാതൃഭൂമി' പത്രാധിപർ മനോജ് കെ. ദാസിന് അനുവദിച്ച അഭിമുഖത്തിൽ മോദി ഇതേ കുറിച്ച് പറഞ്ഞത്

രാഹുലും പിണറായിയും

കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ശത്രുതയെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു? പിണറായി വിജയനെ ജയിലിലടയ്ക്കണമെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു

കോൺഗ്രസും ഇടതുപക്ഷവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. കേരളത്തിൽ അവർ സൗഹൃദമത്സരത്തിലാണ്. ഡൽഹിയിൽ അവർ പാർട്ണർമാരാണ്. കേരളത്തിൽ കോൺഗ്രസിന്റെ യുവരാജാവ് ആവശ്യപ്പെടുന്നത് പിണറായി വിജയനെ ജയിലിലടയ്ക്കണം എന്നാണ്. ഡൽഹിയിൽ അഴിമതിക്കെതിരായ നടപടിയിൽ പ്രതിഷേധിക്കാൻ അവർ ഒരുമിക്കുന്നു. അഴിമതിയോടുള്ള കോൺഗ്രസ് സമീപനം സെലക്ടീവാണ്. അഴിമതി അവർക്കൊരു പ്രശ്‌നമല്ല. ഇഷ്ടമല്ലാത്തവരെ ആക്രമിക്കാൻവേണ്ടി മാത്രമാണ് അവരത് ഉപയോഗിക്കുന്നത്. ഞാൻ ഇടതടവില്ലാതെ പിണറായി വിജയനെ തുറന്നുകാണിക്കുന്നു. പക്ഷേ, കോൺഗ്രസും അവരുടെ യുവരാജാവും മിണ്ടാതിരിക്കുകയാണ്.

മുഖ്യമന്ത്രിയും മകളും സി.എം.ആർ.എലുമായി നടത്തിയ ഇടപാടിനെക്കുറിച്ച് ഞാൻ പറഞ്ഞു. പക്ഷേ, യുവരാജാവ് മിണ്ടിയില്ല. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിഷയം ഞാൻ ഉയർത്തിക്കൊണ്ടുവന്നു. യുവരാജാവ് അതിനെക്കുറിച്ചും മിണ്ടിയില്ല. സിപിഎമ്മിനു കീഴിലുള്ള സഹകരണ ബാങ്കുകളുടെ കൊള്ളയെ ഞാൻ തുറന്നുകാണിച്ചു. തട്ടിപ്പിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടിയാണെങ്കിലും സാധാരണക്കാർക്ക് ഈ പണം തിരിച്ചുനൽകുമെന്ന് ഞാൻ ഉറപ്പുനൽകി. ഒരിക്കൽക്കൂടി യുവരാജാവ് മിണ്ടിയില്ല.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് താങ്കൾ സിപിഎമ്മിനെതിരേയും അതിന്റെ നേതാക്കൾക്കെതിരേയും രംഗത്തുവരുകയുണ്ടായി. പക്ഷേ, സിപിഎം. ആരോപിക്കുന്നത്, ഇതിലൂടെ കേരളത്തിലെ സഹകരണ ബാങ്കുകളെ 'ഇല്ലായ്മ'ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ്. എന്താണ് ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായം

ഒന്നാമതായി, 'ഇല്ലായ്മ ചെയ്യുക' എന്ന വാക്ക് ഉപയോഗിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടി ക്രമാതീതമായ രാഷ്ട്രീയഹിംസയിൽ മുഴുകുകയും എതിരാളികളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിൽ അതു സിപിഎമ്മാണ്. അതുകൊണ്ട് ഞാൻ ആ വാക്കിന്റെ ഉപയോഗത്തെ മഹത്ത്വവത്കരിക്കുന്നില്ല.

താങ്കളുടെ ചോദ്യത്തിലേക്കു വന്നാൽ, വസ്തുതയെന്താണെന്നു വച്ചാൽ, കേരളത്തിലെ എൽ.ഡി.എഫ്. കുടുംബവാഴ്ചാ രാഷ്ട്രീയം, അഴിമതി തുടങ്ങിയ കാര്യങ്ങളിൽ കോൺഗ്രസ് പാർട്ടിയുടേതുപോലെ മാറിക്കഴിഞ്ഞു. സഹകരണ തട്ടിപ്പുസംബന്ധിച്ച്, ഇതിനെക്കുറിച്ച് ഞാൻ പലതവണ പറഞ്ഞുകഴിഞ്ഞു. ആ തട്ടിപ്പിലെ കുറ്റവാളികളെ വെറുതേവിടില്ലെന്ന് ഉറപ്പുപറഞ്ഞുകഴിഞ്ഞു. ആയിരക്കണക്കിനു പാവങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം അപഹരിക്കുകയും അവരെ ദുരിതപൂർണമായ അവസ്ഥയിലേക്കു തള്ളിവിടുകയും ചെയ്തതു കാണുമ്പോൾ ദുഃഖം തോന്നുന്നു. സഹകരണമേഖല ഏറെ പ്രധാനപ്പെട്ടതാണ്. ഗ്രാമീണ ജനതയെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിൽ നേരിട്ടു ബന്ധമുള്ള ഒന്ന്. കുറച്ചുനേതാക്കളെ സമ്പന്നരാക്കാൻ സിപിഎം. സഹകരണമേഖലയെ ഉപയോഗിച്ചെന്നത് പരിതാപകരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP