Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കേരളത്തിൽനിന്ന് ഒരു എംപിപോലും ബിജെപിക്ക് ഇല്ല'; 'പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദി ചോദിച്ചില്ല'; എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും വിജയ യാത്രയിൽ നിർമല സീതാരാമൻ

'കേരളത്തിൽനിന്ന് ഒരു എംപിപോലും ബിജെപിക്ക് ഇല്ല'; 'പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദി ചോദിച്ചില്ല'; എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും വിജയ യാത്രയിൽ നിർമല സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: കേരളത്തിൽനിന്ന് ബിജെപിക്ക് ഒരു എംപിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാട്ടിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രസർക്കാർ നിരവധി കാര്യങ്ങൾ കേരളത്തിനായി ചെയ്തെന്നും തൃപ്പൂണിത്തുറയിൽ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽനിന്ന് ഒരു എംപിപോലും ബിജെപിക്ക് ഇല്ല. എന്നാൽ മോദിജി വിവേചനം കാണിച്ചില്ല. ഇവിടെനിന്ന് ഒരും എംപിയുമില്ല, പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദിജി ചോദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നത് - നിർമല സീതാരാമൻ പറഞ്ഞു.

47 വർഷം മുൻപ് നിർമ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് ഇപ്പോഴാണ് പൂർത്തീകരിച്ചിരിക്കുന്നത്. 47 വർഷമായിട്ടും എൽഡിഎഫിനോ യുഡിഎഫിനോ അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ ബിജെപിയുടെ പ്രതിനിധികൾ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു. കേരളത്തിലെ ദേശീയ പാതയ്ക്ക് സർക്കാർ നീക്കിവെച്ചത് 65000 കോടി രൂപയാണ്.

കൊച്ചി മെട്രോയ്ക്ക് 1957 കോടി രൂപ കൊടുത്തു. 5070 കോടി രൂപയാണ് പുഗല്ലൂർ-തൃശ്ശൂർ ട്രാൻസ്മിഷൻ പ്രോജക്ടിനായി നൽകിയത്. കാസർകോട് സോളാർ പവർ പ്രോജക്ട്, അരുവിക്കര വാട്ടർ ട്രീറ്റ്മെന്റ് എന്നിവയെല്ലാം അടക്കമാണിതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP