Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇനിയിപ്പോൾ ഇടുക്കിക്കാരുടെ മാത്രം അല്ലല്ലോ; ഓ എന്തോന്നു ശൈലി മാറ്റം; ഈ പാർട്ടിയായതു കൊണ്ട് എന്നെ പോലൊരു പാവപ്പെട്ടവൻ മന്ത്രിയായി'; പച്ചമനുഷ്യന്റെ ഭാഷ കൈവിടാതെ എം എം മണി; ക്യാമറയ്ക്കു മുന്നിൽ കോൾ കട്ട് ചെയ്യാൻ മൊബൈലിൽ ടച്ച് ചെയ്തു ദേഷ്യം പിടിച്ചു മന്ത്രി മണിയാശാന്റെ തുടക്കം

'ഇനിയിപ്പോൾ ഇടുക്കിക്കാരുടെ മാത്രം അല്ലല്ലോ; ഓ എന്തോന്നു ശൈലി മാറ്റം; ഈ പാർട്ടിയായതു കൊണ്ട് എന്നെ പോലൊരു പാവപ്പെട്ടവൻ മന്ത്രിയായി'; പച്ചമനുഷ്യന്റെ ഭാഷ കൈവിടാതെ എം എം മണി; ക്യാമറയ്ക്കു മുന്നിൽ കോൾ കട്ട് ചെയ്യാൻ മൊബൈലിൽ ടച്ച് ചെയ്തു ദേഷ്യം പിടിച്ചു മന്ത്രി മണിയാശാന്റെ തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിങ്ങൾ വകുപ്പേതെന്നു ചോദിച്ചാൽ ഞാനെന്നാ പറയാനാ.... അതൊക്കെ അവർ തീരുമാനിക്കും...... പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്താൻ പറ്റിയതുതന്നെയാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം - മന്ത്രിയാകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തനതുശൈലിയിൽ മറുപടിയുമായി എംഎം മണി. മന്ത്രിയായതിന്റെ വിശേഷങ്ങൾ ചോദിക്കാൻ ചുറ്റുംകൂടിയ മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ തനി പച്ചമനുഷ്യനായി മണി മാറി.

പത്രക്കാർ ചുറ്റുംകൂടുന്നതിനിടയ്ക്ക് മണിയാശാന്റെ ഫോണിലേക്ക് ഏതോ വിളിയെത്തുന്നു. ടച്ച് ഫോൺ അത്ര ഇഷ്ടമല്ലാത്ത മുഖഭാവത്തോടെ ഫോണിൽ ഉരച്ചുരച്ച് തൽക്കാലം കോൾ കട്ട് ചെയ്യാൻ ശ്രമിച്ച മണിയാശാനു മുന്നിലേക്ക് പിന്നീട് ചാനൽ മൈക്കുകൾ നീണ്ടുവന്നു. വളരെ സന്തോഷമുണ്ട് എന്നു പറഞ്ഞു തുടങ്ങിയ നിയുക്തമന്ത്രി പതിയെ തന്റെ ശൈലിയിലേക്ക്.

ഹൈറേഞ്ചിലേക്ക് കുടിയേറിയ തന്നെപോലൊരു സാധാരണക്കാരൻ മന്ത്രിയായത് ഈ പാർട്ടിയായതുകൊണ്ടുമാത്രമാണെന്നും പാർട്ടി ഏൽപ്പിക്കുന്ന ചുമതല നല്ല രീതിയിൽ നിറവേറ്റുമെന്നും വ്യക്തമാക്കിയ മണി തനിക്ക് ഏറെ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞ് എകെജി സെന്ററിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ചുറ്റുംകൂടിയ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ മണി സ്വതസിദ്ധമായ ശൈലിതന്നെ പുറത്തെടുത്തു.

ഇടയ്ക്ക് വൺ... ടൂ... ത്രീ.. ഫോർ എന്ന ടിപി വധത്തെ തുടർന്നുണ്ടായ വിവാദ പ്രസംഗത്തെ കുറിച്ച് ഒരു ലേഖകൻ ചോദ്യംചോദിച്ചു തുടങ്ങിയപ്പോൾതന്നെ മണിയുടെ മറുപടിയെത്തി. അതൊക്കെ കഴിഞ്ഞ കാര്യമല്ലേ... മന്ത്രിയായാൽ ശൈലി മാറുമോ എന്നുള്ള ചോദ്യത്തിനാകട്ടെ ഓരോരുത്തർക്കും ഓരോരുത്തരുടെ ശൈലിയുണ്ടെന്നും അത് മാറ്റിയാൽ അവർ അവരല്ലാതാകുമെന്നും കരുണാകരനെയും വിഎസിനെയും നായനാരെയും ഉമ്മൻ ചാണ്ടിയെയുമെല്ലാം ഉദ്ധരിച്ച് ഉരുളയ്ക്കുപ്പേരിപോലെ മറുപടി.

കോട്ടയത്ത് നിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറിയ ഒരു സാധാരണക്കാരനാണ് താൻ. സാമുഹികമായി പിന്നാക്കം നിൽക്കുന്ന അവസ്ഥയിൽ നിന്ന് പാർട്ടിയിലെത്തി. മന്ത്രിപദംവരെ ഉയരാനായതിൽ സന്തോഷമുണ്ട്. താൻ മന്ത്രിയായതിൽ ജനങ്ങൾക്കൊക്കെ ഒരു പ്രതീക്ഷ കാണും. ഇടുക്കിയിലെ ജനങ്ങളെ മാത്രമല്ല, ഇനി കേരളത്തിലെ മൊത്തം ജനങ്ങളുടെ കാര്യം നോക്കണമല്ലോ.

സിപിഐയിലായിരുന്നു പാർട്ടി പ്രവർത്തനം ആരംഭിച്ചത്. പാർട്ടി രണ്ടായി കഴിഞ്ഞപ്പോൾ സൈദ്ധാന്തികമായി സിപിഐഎമ്മിനോടായിരുന്നു താത്പര്യം. പാർട്ടിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കൊല്ലം അമ്പത് വർഷം കഴിഞ്ഞു. വെറും പാർട്ടിയംഗം ആയിരുന്ന ഞാൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തി. ഇപ്പോൾ മന്ത്രിയുമായി. എന്നെ പോലൊരു പാവപ്പെട്ടവന് ഇങ്ങനെയാകാൻ കഴിഞ്ഞത് ഈ പാർട്ടിയായതുകൊണ്ടുമാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും ഒരു സാധാരണക്കാരന് ഇങ്ങനെ എത്താൻ കഴിയില്ല. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതിനെ തന്നെ ഞാൻ വലിയ കാര്യമായിട്ടാണ് കാണുന്നത്. അവരൊക്കെ എത്രയോ മഹാരഥന്മാർ, ഞാനെത്രെയോ പാവം എന്നായിരുന്നു തുടർന്ന് മണി പറഞ്ഞതും.

സാമൂഹികമായി പ്രതിസന്ധിയിൽ നിൽക്കുന്ന സ്ഥലത്ത് നിന്ന് ഇവിടം വരെ എത്തിയത് വലിയ കാര്യമാണ്. ഇരുപത്തിയേഴ് വർഷം ജില്ലാ സെക്രട്ടറിയായിട്ടും പ്രവർത്തിച്ചു, അതും വലിയ കാര്യമാണ്. മന്ത്രിയായതിനെ തികച്ചും അപ്രതീക്ഷിതം എന്നുമാത്രമെ പറയാൻ കഴിയുള്ളുവെന്നും മണി വ്യക്തമാക്കി. മന്ത്രി മാത്രമെ ആയിട്ടുള്ളു, വകുപ്പെല്ലാം മുഖ്യമന്ത്രിയാ തീരുമാനിക്കുന്നേ.. അതു ഞാനെന്തിനാ പറയുന്നേ. സംഭവാമി യുഗേ... യുഗേ എന്നു പറയുന്നതുപോലെ അങ്ങനെ സംഭവിച്ചു. ഓണം വരാനൊരു മൂലം വേണമെന്നാണല്ലോ.. അതുപോലെ ഓരോന്നും അങ്ങനെ സംഭവിക്കുന്നു.. എന്ന മണിയുടെ കമന്റ് പൊട്ടിച്ചിരിക്കും വഴിമരുന്നായി.

മന്ത്രിസഭയിലെ മന്ത്രിമാരെക്കുറിച്ച് അടുത്തിടെ പറഞ്ഞ അഭിപ്രായം മാറിയോ എന്ന ചോദ്യത്തിനാകട്ടെ ഞാനങ്ങോട്ട് കേറിയതെ ഉള്ളൂ, അതിന് മുമ്പ് നമുക്കിട്ട് പണിയരുതെ എന്ന് ചിരിയോടെയുള്ള ഉത്തരവുമെത്തി. തന്റെ ശൈലിയിൽ കുഴപ്പമൊന്നും ഇല്ലെന്നും അത് ഇനിയും കാണുകയും ചെയ്യുമെന്ന് പറഞ്ഞ മണി തനിക്കിനി ഇതിൽ കവിഞ്ഞ് എന്തുവേണമെന്നും ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP