Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിഎംകെയിൽ ഇനി സ്റ്റാലിൻ യുഗം; പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത് സഹോദരൻ എംകെ അഴകിരിയുടെ എതിർപ്പിനെ മറികടന്ന്; ഡിഎംകെയിൽ പുതിയ അധ്യക്ഷൻ ചുമതലയേൽക്കുന്നത് നാല് പതിറ്റാണ്ടിന് ശേഷം

ഡിഎംകെയിൽ ഇനി സ്റ്റാലിൻ യുഗം; പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത് സഹോദരൻ എംകെ അഴകിരിയുടെ എതിർപ്പിനെ മറികടന്ന്; ഡിഎംകെയിൽ പുതിയ അധ്യക്ഷൻ ചുമതലയേൽക്കുന്നത് നാല് പതിറ്റാണ്ടിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഡി.എം.കെ. പ്രസിഡന്റായി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവിലെ ഒമ്പതിന് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. പാർട്ടി മുതിർന്ന നേതാവ് എസ്. ദുരൈമുരുഗനെ ട്രെഷറർ ആയി തിരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കും.41 വർഷങ്ങൾക്ക് ശേഷമണ് ഡിഎംകെയ്ക്ക് പുതിയ അധ്യക്ഷനെത്തുന്നത്. കരുണാനിധി മരിച്ചതിനെതുടർന്നാണ് ഡിഎംകെയിൽ പ്രസിഡന്റ് സ്ഥാനം ഒഴിവ് വന്നത്.

പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിർദേശപത്രിക സമർപ്പിച്ചിരുന്നില്ല. പത്രികകളിൽ ഡി.എം.കെ.യുടെ 65 ജില്ലാസെക്രട്ടറിമാർ നിർദേശകരായി ഒപ്പുവെച്ചിരുന്നു. മറ്റുനടപടിക്രമങ്ങളില്ലാതെതന്നെ സ്റ്റാലിൻ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ കരുണാനിധി പൂർണവിശ്രമത്തിലായതിനെത്തുടർന്ന് 2017 ജനുവരിയിലാണ് സ്റ്റാലിൻ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. ഡി.എം.കെ.യുടെ നേതൃസ്ഥാനം കരുണാനിധി സ്റ്റാലിനെ ഏൽപ്പിക്കുകയായിരുന്നു. അന്ന് പാർട്ടി ട്രഷറർ ആയിരുന്നു സ്റ്റാലിൻ. വർക്കിങ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ട്രഷറർ ആയി തുടരുകയുംചെയ്തു. പുതിയപദവി ഏറ്റെടുക്കുന്നതോടെ സ്റ്റാലിനുമേൽ ഉത്തരവാദിത്വങ്ങൾ വർധിക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പുമാണ് സ്റ്റാലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

സ്വന്തം സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയാണ് സ്റ്റാലിന്റെ മുന്നോട്ടുള്ള പോക്കിൽ മുഖ്യ എതിരാളി. പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയെന്നാരോപിച്ച് 2014-ലാണ് തെക്കൻ തമിഴ്‌നാട്ടിലെ ശക്തികേന്ദ്രമായ അഴഗിരിയെ ഡി.എം.കെ.യിൽനിന്ന് പുറത്താക്കിയത്. കരുണാനിധിയുടെ മരണവേളയിൽ സദാസമയവും ഒപ്പമുണ്ടായിരുന്ന അഴഗിരി തുടർന്ന് വീണ്ടും സ്റ്റാലിനുമായി കൊമ്പുകോർത്ത് രംഗത്തെത്തിയിട്ടുണ്ട്.ട്രഷറർ സ്ഥാനത്ത് നിയമിതനാകുന്ന ദുരൈമുരുഗൻ നിലവിൽ പാർട്ടി പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അദ്ദേഹം ട്രഷറർ ആകുന്നതോടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ഒഴിവുവരും. എന്നാൽ, ഉടൻ നിയമനമുണ്ടാകില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP