Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ലീഗിന് എൻഡിഎയിലേക്ക് ക്ഷണം; 'ശോഭാ സുരേന്ദ്രന്റെ പ്രസ്താവന കോഴിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് കുറുക്കൻ പറയുന്നപോലെ'; ബിജെപിയുടെ കൂട്ടു കക്ഷിയായി മാറേണ്ടി വന്നാൽ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലതെന്നും എം കെ മുനീർ

മുസ്ലിം ലീഗിന് എൻഡിഎയിലേക്ക് ക്ഷണം;  'ശോഭാ സുരേന്ദ്രന്റെ പ്രസ്താവന കോഴിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് കുറുക്കൻ പറയുന്നപോലെ'; ബിജെപിയുടെ കൂട്ടു കക്ഷിയായി മാറേണ്ടി വന്നാൽ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലതെന്നും എം കെ മുനീർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നതെന്ന് ലീഗ് നേതാവ് എൻ കെ മുനീർ.

കോഴിയുടെ സംരക്ഷണം താൻ ഏറ്റെടുത്തു കൊള്ളാമെന്ന് വളരെ സ്‌നേഹത്തോടെ കുറുക്കൻ പറയുന്നതിനു സമാനമാണ് ബിജെപിയിലേക്ക് ലീഗിനെ ക്ഷണിക്കുന്നുവെന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെന്ന് മുനീർ സമൂഹമാധ്യമത്തിൽ കുറിച്ചു.

ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതികേട് വരുമെങ്കിൽ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്നും കുറിപ്പിൽ പറയുന്നു. തങ്ങളുടെ പാർട്ടിയെ ദേശീയത പഠിപ്പിക്കാൻ ബിജെപിക്ക് എന്ത് അവകാശമാണുള്ളതെന്നും മുനീർ ചോദിച്ചു. ലീഗ് എവിടെ നിൽക്കണം, എവിടെ നിൽക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ മഹത്തായ ഭരണഘടന അതിന്റെ സെക്കുലർ മൂല്യങ്ങളോടെ ഇവിടെ നില നിൽക്കണമെന്ന് ദൃഢ നിശ്ചയം ചെയ്ത് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പാർട്ടിയെന്ന നിലയ്ക്ക്, ഭരണഘടനയേയും ജനാധിപത്യത്തെയും സെക്കുലർ സ്വഭാവത്തെയും ശത്രു പക്ഷത്ത് നിറുത്തിയ ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വരുമെങ്കിൽ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്ന് ഞങ്ങൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.

സിപിഎമ്മും ആർഎസ്എസ്സും തമ്മിൽ അന്തർധാരയുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന വിവരങ്ങളാണ് ദിനേശ് നാരായണന്റെ വിവാദപുസ്തകത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് എം.കെ.മുനീർ പറയുന്നു. പൊതുജനത്തിന്റെ മുന്നിൽ പകൽ അടികൂടുകയും രാത്രി ഒരേ പായയിൽ കിടന്നുറങ്ങുകയുമാണ് ആർഎസ്എസ്സും സിപിഎമ്മും.

ആർഎസ്എസ്സും പിണറായി വിജയനും തമ്മിൽ പലതവണ ചർച്ച നടത്തിയപ്പോഴും ഇടനിലക്കാരനായി നിന്നയാൾക്കാണ് യോഗ സെന്റർ തുടങ്ങാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സ്ഥലം വിട്ടു നൽകിയതെന്ന ആരോപണം ഗുരുതരമാണ്. ഇതിന് സിപിഎം മറുപടി പറയണമെന്നും മുനീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP