Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സച്ചാർ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പാക്കാൻ സ്‌കീം ഇപ്ലിമെന്റേഷൻ സെൽ വേണം; സ്‌കീമുകൾ നടപ്പാക്കാൻ പ്രത്യേക ബോർഡ് ഉണ്ടാക്കണം; ന്യൂനപക്ഷ സംവരണത്തിൽ ഹൈക്കോടതി വിധി മറികടക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ കത്ത് മുഖ്യമന്ത്രിക്ക് അയച്ച് മുസ്ലിം ലീഗ്

സച്ചാർ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പാക്കാൻ സ്‌കീം ഇപ്ലിമെന്റേഷൻ സെൽ വേണം; സ്‌കീമുകൾ നടപ്പാക്കാൻ പ്രത്യേക ബോർഡ് ഉണ്ടാക്കണം; ന്യൂനപക്ഷ സംവരണത്തിൽ ഹൈക്കോടതി വിധി മറികടക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ കത്ത് മുഖ്യമന്ത്രിക്ക് അയച്ച് മുസ്ലിം ലീഗ്

ജംഷാദ് മലപ്പുറം

മലപ്പുറം: സച്ചാർ കമ്മിറ്റി സ്‌കീം ഇപ്ലിമെന്റേഷൻ സെൽ എന്നോ സമാനമായ മറ്റെന്തെങ്കിലും പേരുകളിലോ ഒരു വകുപ്പുണ്ടാക്കി ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിന് നൽകണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലിംലീഗ്. ന്യൂനപക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിയെ മറികടക്കാൻ സർക്കാറിന് മുന്നിൽ മാർഗനിർദ്ദേശങ്ങൾ സമർപ്പിച്ച് മുസ്ലിംലീഗ് പാർലിമെന്ററി പാർട്ടി പിണറായി വിജയന് കത്തയച്ചു.

മുസ്ലിം ലീഗ് നേതാക്കളും എംഎൽഎമാരുമായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, കെ പിഎ മജീദ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇതുസംബന്ധിച്ചു കത്തയച്ചത്. ന്യൂനപക്ഷ സമുദായങ്ങൾക്ക് പൊതുവായി നൽകുന്ന ആനുകൂല്യങ്ങൾ 2021 സെൻസസിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി അർഹതയുള്ളവർക്ക് നിലവിലുള്ള ന്യൂനപക്ഷ കമ്മീഷനുകളിലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും പരാതികൾക്ക് ഇട നൽകാത്ത വിധം നടപ്പാക്കണമെന്ന മാർഗദിർദ്ദേശമാണു മുസ്ലിംലീഗ് മുഖ്യമന്ത്രിക്കു മുന്നിൽവെച്ചത്.

മുസ്ലിംസമുദയത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച ശേഷം കമ്മിറ്റി നിർദ്ദേശിച്ച ആനുകൂല്യങ്ങൾ നൽകാനുള്ള പുതിയ സംവിധാനം പുതിയ വിധിയിലൂടെ ഇല്ലാതായതിനാലാണ് ഇത്തരത്തിൽ മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്. സച്ചാർ കമ്മിറ്റി സ്‌കീം ഇപ്ലിമെന്റേഷൻ സെൽ എന്നോ സമാനമായ മറ്റെന്തെങ്കിലും പേരുകളിലോ ഒരു വകുപ്പുണ്ടാക്കി ആനുകൂല്യങ്ങൾ 100 ശതമാനം പിന്നാക്കമായ മുസ്ലിംസമുദായത്തിന് നൽകണം. ഇതുവഴി സച്ചാർ കമ്മിറ്റി സ്‌കീമുകൾ നടപ്പാക്കുന്നതിനായി പുതുതായി പ്രത്യേക ബോർഡ് ഉണ്ടാക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.

ഇന്ത്യ ഒട്ടാകെ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നൽകുന്ന ആനുകൂല്യങ്ങൾ കേരളത്തിൽ പാലൊളി കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഉത്തരവിലൂടെ 80:20 അനുപാതം ആക്കിയത് ഹൈക്കോടതിയുടെ വിധിയിലൂടെ നഷ്ടപ്പെട്ടത് ഗൗരവമായി കാണണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP