Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ന്യായമായ ശമ്പളം സർക്കാർ നൽകുന്നുണ്ട്; പിന്നെ എന്തിനാണ് ഈ നക്കാപ്പിച്ച വാങ്ങുന്നത്? ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകൾ ഗതി പിടിക്കാതെ പോകും; അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ'; കൈക്കൂലിക്കാർക്കെതിരെ സജി ചെറിയാൻ

'ന്യായമായ ശമ്പളം സർക്കാർ നൽകുന്നുണ്ട്; പിന്നെ എന്തിനാണ് ഈ നക്കാപ്പിച്ച വാങ്ങുന്നത്? ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകൾ ഗതി പിടിക്കാതെ പോകും; അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ'; കൈക്കൂലിക്കാർക്കെതിരെ സജി ചെറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ന്യായമായ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നതെന്ന് മന്ത്രി ചോദിച്ചു. ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ. മടിയിൽ കനമില്ലാത്തവന് ഒരു വിജിലൻസിനേയും പേടിക്കേണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

നമ്മുടെ നാട്ടിൽ ഭൂരിപക്ഷവും ആത്മാർഥമായി ജോലി ചെയ്യുന്നവരാണ്. എന്നാൽ ചിലർക്ക് പണം ഉണ്ടാക്കാൻ ഭയങ്കര ആവേശമാണ്. ചിലർ പൈസയ്ക്ക് വേണ്ടി മരിക്കുകയാണെന്ന് അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറിനെ ഉദ്ദേശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരു വ്യക്തിയെ ആദ്യമായിട്ട് കാണുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യായമായ ശമ്പളം സർക്കാർ നൽകുന്നുണ്ട്. പിന്നെ എന്തിനാണ് ഈ നക്കാപ്പിച്ച വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകൾ ഗതി പിടിക്കാതെ പോകും. കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകൾ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യചരിത്രം. ഇവർ ഒന്നുമല്ലാതെ ഈ ലോകത്ത് നിന്നും പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർക്കാർ സർവീസിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തുറന്നടിച്ചിരുന്നു. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് പാലക്കാട് പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല. മഹാഭൂരിഭാഗവും സംശുദ്ധരായി സർവീസ് ജീവിതം നയിക്കുന്നവരാണ്. പക്ഷെ ഒരു വിഭാഗം കൈക്കൂലി രുചി അറിഞ്ഞവരാണ്. ആ രുചിയിൽ നിന്നും അവർ മാറുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരാളായ വില്ലേജ് അസിസ്റ്റന്റാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കാട്ടെ കൈക്കൂലി വകുപ്പിനും നാടിനും നാണക്കേടുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മുറിയിൽ നിന്നും ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP