Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം രാജി വച്ച കേരളാ കോൺഗ്രസ് മന്ത്രി പിള്ള; മാണിയും ജോസഫും പിള്ളയും ഇതുവരെ രാജി വച്ചത് മൂന്ന് തവണ വീതം; മാണി ആദ്യം രാജി വയ്ക്കുന്നത് തെരഞ്ഞടുപ്പ് അസാധുവാക്കിയപ്പോൾ

ആദ്യം രാജി വച്ച കേരളാ കോൺഗ്രസ് മന്ത്രി പിള്ള; മാണിയും ജോസഫും പിള്ളയും ഇതുവരെ രാജി വച്ചത് മൂന്ന് തവണ വീതം; മാണി ആദ്യം രാജി വയ്ക്കുന്നത് തെരഞ്ഞടുപ്പ് അസാധുവാക്കിയപ്പോൾ

ന്ത്രിമാരുടെ രാജി കേരളാ കോൺഗ്രസിന് പുത്തരിയല്ല. ആർ. ശങ്കർ മന്ത്രിസഭയുടെ പതനത്തിനു പിന്നാലെ 1964 ഒക്‌ടോബർ ഒൻപതിനാണ് കേരള കോൺഗ്രസ് രൂപമെടുത്തത്. 1969 നവംബർ ഒന്നിന് അധികാരമേറ്റ സി. അച്യുതമേനോൻ മന്ത്രിസഭയിലാണു കേരള കോൺഗ്രസിന്റെ ആദ്യപ്രതിനിധി മന്ത്രിയാകുന്നത് കെ. എം. ജോർജ്.

1975 ഡിസംബർ 26ന് അച്യുതമേനോൻ മന്ത്രിസഭയിൽ ആർ ബാലകൃഷ്ണപിള്ളയും കെ. എം. മാണിയും മന്ത്രിമാരായി. അതിൽ ബാലകൃഷ്ണപിള്ളയുടെ രാജിയോടെ കേരളാ കോൺഗ്രസ് മന്ത്രിമാരുടെ പുറത്തു പോകാൽ തുടങ്ങി. മന്ത്രിസഭയിൽ നിന്ന് മാണിയുടെ രാജിയും ഇത് ആദ്യമല്ല.

ആദ്യം രാജിവച്ചത് പിള്ള

  • ലോക്‌സഭാംഗമായിരിക്കെ മന്ത്രിയായ പിള്ള ആറുമാസത്തിനുള്ളിൽ നിയമസഭാംഗമാകാൻ സാധിക്കാത്തതിനാൽ 1976 ജൂൺ 25നു രാജിവച്ചു.
  • 1977ലെ ആന്റണിമന്ത്രിസഭാംഗമായിരിക്കെ തിരഞ്ഞെടുപ്പു ഹൈക്കോടതി അസാധുവാക്കിയതിനാൽ മാണി 1977 ഡിസംബർ 21നു രാജിവച്ചു.
  • പകരക്കാരനായി മന്ത്രിസഭയിലെത്തിയ പി. ജെ. ജോസഫ്, സുപ്രീം കോടതി വിധി മാണിക്ക് അനുകൂലമായപ്പോൾ രാജിവച്ചു മാറിക്കൊടുത്തു.
  • 1979 ജൂലൈ 15നു പാർട്ടി പിളർന്നു. ടി. എസ്. ജോണിനെ ഒഴിവാക്കണമെന്ന ആവശ്യം നടക്കാത്തതിനാൽ മാണി 1979 ജൂലൈ 26ന് രാജിവച്ചു.
  • നായനാർമന്ത്രിസഭയ്ക്കു പിന്തുണ പിൻവലിച്ചുകൊണ്ട് മാണി, ബാലകൃഷ്ണപിള്ള, ലോനപ്പൻ നമ്പാടൻ എന്നിവർ 1981 ഒക്‌ടോബർ 20നു രാജിവച്ചു.
  • പഞ്ചാബ് മോഡൽ പ്രസംഗത്തെത്തുടർന്ന് വൈദ്യുതി മന്ത്രിയായിരുന്ന ആർ ബാലകൃഷ്ണപിള്ള 1985 ജൂൺ അഞ്ചിനു രാജിവച്ചു.
  • ഇടമലയാർ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കോടതി പരാമർശത്തെത്തുടർന്ന് ബാലകൃഷ്ണപിള്ള 1995 ജൂലൈ 28നു രാജിവച്ചു.
  • ഗ്രാഫൈറ്റ് കേസിൽ കുറ്റവിമുക്തനായി എത്തിയ ആർ ബാലകൃഷ്ണപിള്ളയ്ക്കുവേണ്ടി കെ. ബി. ഗണേശ്‌കുമാർ 2003 മാർച്ച് പത്തിനു രാജിവച്ചു.
  • അച്യുതാനന്ദൻ മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ പി. ജെ. ജോസഫ് വിമാനയാത്രാ വിവാദത്തെത്തുടർന്ന് 2006 സെപ്റ്റംബർ നാലിനു രാജിവച്ചു.
  • ജോസഫിനു പകരം മന്ത്രിയായ ടി. യു. കുരുവിള മക്കളുടെ ഭൂമി ഇടപാട് വിവാദത്തെത്തുടർന്നു 2007 സെപ്റ്റംബർ മൂന്നിനു രാജിവച്ചു.
  • വിമാനയാത്രാ വിവാദത്തിൽ കുറ്റവിമുക്തനായ പി. ജെ. ജോസഫിനു മന്ത്രിസഭയിലേക്കു വഴി തുറന്ന് 2009 ഓഗസ്റ്റ് 16ന് മോൻസ് ജോസഫ് രാജിവച്ചു.
  • കേരള കോൺഗ്രസ് (ജെ) മാണി ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനിച്ചതിനെത്തുടർന്നു പി. ജെ. ജോസഫ് 2010 ഏപ്രിൽ 30നു രാജിവച്ചു.
  • കുടുംബപ്രശ്‌നങ്ങൾ വിവാദമായതിനെത്തുടർന്നു കെ. ബി. ഗണേശ്കുമാർ 2013 ഏപ്രിൽ ഒന്നിന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്നു രാജിവച്ചു.
  • ബാർ കോഴയിൽ കുടുങ്ങി 2015 നവംബർ 10ന് മാണിയും രാജി വച്ചു

കോടതി പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞവർ

  • 1977 ഏപ്രിൽ 25 രാജൻ കേസിൽ ഹൈക്കോടതിയിൽനിന്ന് പരാമർശമുണ്ടായതിനെത്തുടർന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ.
  • 1977 ഡിസംബർ 20 തിരഞ്ഞെടുപ്പുകേസിലെ ഹൈക്കോടതി വിധിയെത്തുടർന്ന് സി. എച്ച്. മുഹമ്മദ് കോയയും കെ. എം. മാണിയും.
  • 1985 ജൂൺ 6 പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ഹൈക്കോടതി പരാമർശത്തെത്തുടർന്ന് ആർ ബാലകൃഷ്ണപിള്ള.
  • 1986 മാർച്ച് 12 പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹക്കേസ്. ഹൈക്കോടതി വിധിയെത്തുടർന്ന് എം. പി. ഗംഗാധരൻ.
  • 1995 ജൂലൈ 27 ഇടമലയാർ കേസിൽ പ്രത്യേക കോടതി വിധിയെത്തുടർന്ന് ആർ ബാലകൃഷ്ണപിള്ള.
  • 1986 മെയ്‌ 30 പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് അഴിമതി നിരോധന കമ്മിഷൻ അഭിപ്രായപ്പെട്ടപ്പോൾ എൻ. ശ്രീനിവാസൻ.
  • 2005 ഫെബ്രുവരി 09 - ചന്ദനക്കള്ളക്കടത്തു കേസിൽ ഹൈക്കോടതി പരാമർശത്തെത്തുടർന്ന് കെ.പി. വിശ്വനാഥൻ.
  • 2015 ബാർ കോഴയിലെ ഹൈക്കോടതി പരമാർശത്തെ തുടർന്ന് കെഎം മാണി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP