Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോവയിൽ ബിജെപിയുടെ പാതിരാ നാടകം; രണ്ട് സഖ്യകക്ഷി എംഎൽഎമാർ ബിജെപിയിൽ;36 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 14 ആയി; എജിപി എംഎൽഎമാർ ലയനം പ്രഖ്യാപിച്ചത് പുലർച്ചെ ഒരുമണിയോടെ  

ഗോവയിൽ ബിജെപിയുടെ പാതിരാ നാടകം; രണ്ട് സഖ്യകക്ഷി എംഎൽഎമാർ ബിജെപിയിൽ;36 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 14 ആയി; എജിപി എംഎൽഎമാർ ലയനം പ്രഖ്യാപിച്ചത് പുലർച്ചെ ഒരുമണിയോടെ   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പരീക്കർ മരിച്ചതിന് പിന്നാലെ അനിശ്ചിതത്വം തുടരുന്ന ഗോവയിൽ വീണ്ടും രാഷട്രീയ നാടകങ്ങൾ. രണ്ട് സഖ്യകക്ഷി എംഎൽഎമാർ ബിജെപിയിലേക്കെത്തിയത് അർധരാത്രിയിൽ. നേരത്തെ പ്രമോദ് സാവന്ത് അർദ്ധരാത്രിയിലായിരുന്നു ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ വകയായി അടുത്ത പാതിരാ നാടകം.

ബിജെപിയുമായുള്ള സഖ്യം വിടുമെന്ന പ്രഖ്യാപിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ (എം.ജി.പി) മൂന്ന് എംഎൽഎമാരിൽ 2 പേരെ ബിജെപിയിൽ എത്തിച്ചു. ഇതോടെ 36 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 14 ആയി.മനോഹർ അജ്‌ഗോൻകർ, ദീപക് പവാസ്‌കർ എന്നിവരാണ് ബിജെപിയിൽ ലയിക്കുകയാണെന്ന് വ്യക്തമാക്കി സ്പീക്കർ മൈക്കൾ ലാബോയ്ക്ക് കത്ത് നൽകിയത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് എജിപി എംഎൽഎമാർ ലയനം പ്രഖ്യാപിച്ചത്.

മനോഹർ നിലവിൽ ഗോവയിലെ ടൂറിസം വകുപ്പ് മന്ത്രിയാണ്. എംജിപിയുടെ മൂന്നാമത്തെ എംഎൽഎ ആയ സുധിൻ ദവാലികർ കത്തില ഒപ്പുവെച്ചിട്ടില്ല. ഗോവയിലെ ഉപമുഖ്യമന്ത്രിയാണ് ദവാലികർ. മൂന്നിൽ രണ്ട് എംഎൽഎമാരും കൂറുമാറിയതിനാൽ കൂറുമാറ്റ നിരോധന നിയമം ഇവർക്കെതിരെ നിലനിൽക്കില്ല.വലിയ ഒറ്റക്കക്ഷിയായിരിന്നിട്ടും സർക്കാർ ഉണ്ടാക്കാൻ വിളിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP