Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202128Wednesday

കുണ്ടറയിലെ തോൽവിയിൽ ദുഃഖമില്ല; ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തിയ മാഫിയ രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ; വോട്ട് കച്ചവടം നടത്തിയതായി തെരഞ്ഞെടുപ്പിന്റെ ഒരാഴ്‌ച്ച മുമ്പ് തന്നെ ശ്രദ്ധയിൽ പെട്ടെന്നും കാര്യമാക്കിയില്ലെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ

കുണ്ടറയിലെ തോൽവിയിൽ ദുഃഖമില്ല; ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തിയ മാഫിയ രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ; വോട്ട് കച്ചവടം നടത്തിയതായി തെരഞ്ഞെടുപ്പിന്റെ ഒരാഴ്‌ച്ച മുമ്പ് തന്നെ ശ്രദ്ധയിൽ പെട്ടെന്നും കാര്യമാക്കിയില്ലെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തിയ മാഫിയ രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് കുണ്ടറയിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി ജെ മേഴ്സിക്കുട്ടിയമ്മ. ആഴക്കടൽ മത്സ്യബന്ധനത്തിൽ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം. നാടിന്റെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കുണ്ടറയിലെ തോൽവിയിൽ ദുഃഖമില്ല, മറിച്ച് എൽഡിഎഫിന്റെ വിജയത്തിൽ അതിയായ സന്തോഷമുണ്ട്. ഇടതുപക്ഷത്തിന്റെ നിലപാട് ശരിയായിരുന്നുവെന്ന് ജനം അംഗീകരിച്ചു. കേരളത്തിലെ തീരദേശമേഖലയിലെല്ലാം ഇടതുപക്ഷം ജയിച്ചു. തീരദേശം കീഴടക്കാമെന്നായിരുന്നു ചിലരുടെ ലക്ഷ്യം എന്നാൽ എല്ലാം പരാജയപ്പെട്ടു.

ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുന്ന വടക്കേ ഇന്ത്യൻ ശൈലിയിലുള്ള ഒരു മാഫിയ രാഷ്ട്രീയം കോൺഗ്രസ് കേരളത്തിലും പ്രയോഗിക്കുന്നവെന്നതിന്റെ പ്രധാന ഉദാഹരണമാണ് കുണ്ടറയിൽ നടന്നത്. എന്നാൽ അവർ പരാജയപ്പെട്ടു. താൻ മാത്രം ബലിയാടായി എന്നത് പ്രശ്നമല്ല. വോട്ട് കച്ചവടം നടത്തിയതായി തെരഞ്ഞെടുപ്പിന്റെ ഒരാഴ്‌ച്ച മുമ്പ് തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അത് കാര്യമാക്കിയില്ലായുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കുണ്ടറ മണ്ഡലത്തിൽ ബിജെപിക്ക് ഏകദേശം 25000 വോട്ടുകളുണ്ട് എന്നാൽ ഇത്തവണ അവർക്ക് കിട്ടിയത് 5000ത്തോളം വോട്ടുകൾ മാത്രമാണ്. രാഷ്ട്രീയം കച്ചവടമാക്കി മാറ്റിയ അവർ വോട്ടുകൾ കോൺഗ്രസിന് മറിച്ചുവിറ്റു. അതിന്റെ ഇരയാവുകയായിരുന്നു താൻ. വെള്ളപ്പള്ളി നടേശന്റെ വിമർശനങ്ങൾ പ്രതികരണം അർഹിക്കുന്നില്ലയെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP