Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഞാൻ തന്നെയാകും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പാലായിൽ മത്സരിക്കുന്നത്; 'പാലാ സീറ്റ് നിങ്ങൾക്ക് ഇല്ലാ എന്ന് ആരും ഇതുവരെ ഞങ്ങളോട് പറഞ്ഞിട്ടില്ല; ശരദ് പവാറിനെ കാണാൻ പോയി എന്നതൊക്കെ വെറുതെ പറയുന്നതാണ്; ശരത് പവാർ ഞങ്ങളെ ഇടയ്ക്ക് വിളിക്കാറുണ്ട്; പാലായിൽ വരിഞ്ഞ് മുറുക്കി മാണി സി കാപ്പൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പാല വിട്ടുകൊടുക്കിന്നെ നിലപാടിൽ ഉറച്ച് മാണി സി കാപ്പൻ. പാലാ എൻസിപിയുടെതാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ താൻ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പ്രതികരിക്കുന്നു. പറഞ്ഞ് മാണി സി കാപ്പൻ എംഎൽഎ. ജോസ് കെ മാണി വിഭാഗത്തിന് പാല നൽകാൻ സിപിഎം തീരുമാനിച്ചുവെന്ന വാർത്തകൾ പരക്കുന്നതിനിടയിലാണ് വിട്ടുവീഴ്‌ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഒരിക്കൽ കൂടി മാസി കാപ്പൻ നിലപാട് വ്യക്തമാക്കിയത്.

പാല സംബന്ധിച്ച പരാതിയുമായി പാർട്ടി സംസ്ഥാന ഘടകം എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാറിനെ നേരിൽ കണ്ടുവെന്ന വാർത്തകളും മാണി സി കാപ്പൻ നിഷേധിച്ചു. ആശങ്കയില്ലാത്തൊരു കാര്യം എന്തിനാണ് ദേശീയാധ്യക്ഷനോട് പറയുന്നതെന്നായിരുന്നു മാണി സി കാപ്പൻ ചോദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അവരുടെ സിറ്റിങ് സീറ്റ് അവർക്ക് തന്നെ വേണമെന്നാണ് പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്ങനെയൊരു നിയമം ഉണ്ടെങ്കിൽ അസംബ്ലി തെരഞ്ഞെടുപ്പിലും അതു തന്നെയല്ലേ വേണ്ടത്, അല്ലാതെ മറ്റൊന്നല്ലല്ലോ. അതുകൊണ്ട് ഞാൻ തന്നെയാകും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പാലയിൽ മത്സരിക്കുന്നത്'; നിലപാടിൽ ഉറപ്പ് നിന്ന് മാണി സി കാപ്പൻ പ്രതികരിക്കുന്നത്.

'പാല സീറ്റ് നിങ്ങൾക്ക് ഇല്ലാ എന്ന് ആരും ഇതുവരെ ഞങ്ങളോട് പറഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോൾ ഞങ്ങൾ എന്തിനാണ് ആ കാര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നത്? ഈ വിഷയവുമായി ബന്ധപ്പെട്ട് ശരദ് പവാറിനെ കാണാൻ പോയി എന്നതൊക്കെ വെറുതെ പറയുന്നതാണ്. ശരദ് പവാർ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും പോയി കാണാറുമുണ്ട്. അത് ഗ്രൂപ്പ് തിരിഞ്ഞൊന്നുമല്ല പോകുന്നത്. സംസ്ഥാന നേതൃത്വമാണ് പോകുന്നത്. പ്രസിഡന്റ് പീതാംബരൻ മാഷും രണ്ട് സെക്രട്ടറിമാരുമാകും പോകുന്നത്. പാർട്ടിയുടെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സംഘടന തീരുമാനങ്ങൾ, പാർട്ടി ചുമതലകൾ തുടങ്ങിയ വിഷയങ്ങളായിരിക്കും പൊതുവിൽ ചർച്ച ചെയ്യുക. പാല സീറ്റിന്റെ വിഷയം ദേശീയ നേതൃത്വത്തെ ധരിപ്പിക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ല'.

പാല ജോസ് കെ മാണിക്ക് വിട്ടുകൊടുക്കുന്നതിൽ സിപിഎമ്മിന് സമ്മതമാണെന്നും പാലായിലുള്ള സിപിഎമ്മുകാർ ഇക്കാര്യത്തിൽ ജോസ് കെ മാണിക്കൊപ്പമാണെന്നുമുള്ള വാർത്തകളോട് മാണി സി കാപ്പന്റെ പ്രതികരണം ഇതായിരുന്നു; 'പാലയിൽ താമസിക്കുന്ന ഞാൻ ഇതുവരെ അങ്ങനെയാരും പറയുന്നത് കേട്ടിട്ടില്ല. മാധ്യമപ്രവർത്തകർ ഇതൊക്കെ എങ്ങനെ കേൾക്കുന്നുവെന്നറിയില്ല'പാല സീറ്റുമായി ബന്ധപ്പെട്ട് എൻസിപി സംസ്ഥാന ഘടകത്തിനുള്ളിൽ തർക്കമുണ്ടെന്ന വാർത്തകളും മാണി സി കാപ്പൻ നിഷേധിച്ചു.

സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടണമെന്ന ആവശ്യമാണ് മാണി സി കാപ്പനുള്ളതെന്നും എന്നാൽ എ കെ ശശീന്ദ്രൻ ഇതിന് എതിരാണെന്നുമായിരുന്നു വാർത്തകൾ. പാല പോകുന്ന പക്ഷം ശശീന്ദ്രൻ പക്ഷം എൽഡിഎഫിലും മാണി സി കാപ്പൻ പക്ഷം യുഡിഎഫിലുമായി എൻസിപി പിളരുമെന്നും വാർത്തകളുണ്ട്. ഇതിനെയെല്ലാം ചിരിച്ചു തള്ളിക്കളയുകയാണ് മാണി സി കാപ്പൻ. 'പാർട്ടിക്കുള്ളിൽ എന്ത് ഭിന്നത്? പാല സീറ്റ് കിട്ടാതിരിക്കാൻ വേണ്ടി തർക്കം ഉണ്ടാക്കണമെന്നാണോ പറയുന്നത്? അടുത്ത ജന്മം പട്ടിയായി ജനിക്കുമെന്ന് പറഞ്ഞ് ഇപ്പോഴെ ആരെങ്കിലും കുരച്ചു നോക്കാറുണ്ടോ? പാല നിങ്ങൾക്ക് തരില്ലെന്ന് ഒരാളും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയം ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടുമില്ല'.

പാല സീറ്റുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. അങ്ങനെ സംസാരിക്കേണ്ട ആവശ്യം വരുന്നില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ' പല യോഗങ്ങളിലും വച്ച് ഞങ്ങൾ കാണാറുണ്ട്. സംസാരിച്ചിട്ടുണ്ട്. ഇതുവരെ പാല സീറ്റുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. പാല ഞങ്ങളുടെ ഹൃദയവികാരം ആണെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ മറുപടി പറയാതിരിക്കാൻ കഴിയാത്തതുകൊണ്ട് പാല ഞങ്ങളുടെ ചങ്ക് ആണെന്ന് ഞാൻ പറഞ്ഞു. അതിനപ്പുറം ആ വിഷയത്തിൽ ഞങ്ങൾക്കിടയിൽ സംസാരമുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP