Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോസ് കെ മാണിയെ എൽഡിഎഫിലേക്ക് കൊണ്ടുവന്നത് പാലാ സീറ്റ് വാഗ്ദാനം ചെയത്; എൻ.സി.പിക്ക് നിഷേധിക്കുമെന്ന് പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നു; മന്ത്രി സ്ഥാനം ഉറപ്പാക്കാൻ എ കെ ശശീന്ദ്രൻ പിന്നിൽ നിന്ന് കളിച്ചു; ആഗ്രഹിച്ചത് താൻ പുറത്ത് പോകണമെന്നും മാണി സി കാപ്പൻ

ജോസ് കെ മാണിയെ എൽഡിഎഫിലേക്ക് കൊണ്ടുവന്നത് പാലാ സീറ്റ് വാഗ്ദാനം ചെയത്; എൻ.സി.പിക്ക് നിഷേധിക്കുമെന്ന് പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നു; മന്ത്രി സ്ഥാനം ഉറപ്പാക്കാൻ എ കെ ശശീന്ദ്രൻ പിന്നിൽ നിന്ന് കളിച്ചു; ആഗ്രഹിച്ചത് താൻ പുറത്ത് പോകണമെന്നും മാണി സി കാപ്പൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിന് പാലാ സീറ്റ് കൈവിട്ടു കളയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകൂട്ടിയിരുന്നുവെന്ന് മാണി സി കാപ്പൻ. പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും കാപ്പൻ പറഞ്ഞു.

ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എൻ.സി.പി. ജയിച്ച സീറ്റുകളിൽ ഒന്ന് കൊടുക്കണമെന്ന് ചർച്ചകൾക്ക് ശേഷം എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.

കുട്ടനാട് കൊടുക്കാൻ താൻ പറഞ്ഞെങ്കിലും പാലാ വേണമെന്നായിരുന്നു ആവശ്യം. അഞ്ച് വട്ടം എംഎ‍ൽഎയും ഒരുവട്ടം മന്ത്രിയുമായില്ലെ, താൻ എലത്തൂരിൽ മത്സരിക്കാമെന്ന് പറഞ്ഞു. അതിന് അദ്ദേഹം തയ്യാറല്ലായിരുന്നില്ലെന്നും ഒരു ചാനൽ ചർച്ചയിൽ കാപ്പൻ തുറന്നുപറഞ്ഞു. എ.കെ ശശീന്ദ്രന്റെ മണ്ഡലമാണ് എലത്തൂർ.

പാലാസീറ്റ് പോയിക്കിട്ടിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്. തുടർഭരണം കിട്ടിയാൽ താൻ ഇല്ലെങ്കിൽ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തേക്ക് എതിർപ്പില്ലല്ലൊ. ആ രീതിയിലാണ് കണക്കുകൂട്ടിയത്. ഇക്കാര്യം ശരത് പവാറടക്കമുള്ളവരെ താൻ ധരിപ്പിച്ചിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു.

കാപ്പൻ പുറത്ത് പോകണമെന്ന് ആഗ്രഹം ശശീന്ദ്രനുണ്ടായിരുന്നു. അദ്ദേഹം തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എൻ.സി.പിയുടെ വൈസ്പ്രസിഡന്റായിരുന്ന ഭൂപേഷ് ബാബുവിനോട് കാപ്പന്റെ ഭാവിക്ക് യു.ഡി.എഫിലോട്ട് പോകുന്നതാണ് നല്ലതെന്ന് പറയാൻ പറഞ്ഞു. ഇതിൽ നിന്നും അദ്ദേഹത്തിന്റെ ആഗ്രഹം വ്യക്തമാണെന്നും കാപ്പൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP