Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞാലിക്കുട്ടി അകാരണമായി എംപി സ്ഥാനമൊഴിഞ്ഞത് മലപ്പുറത്തെ വോട്ടർമാരോടുള്ള വെല്ലുവിളി; പ്രതിഷേധസൂചകമായി മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങൾക്ക് ലഭിച്ചത് 10479 വോട്ട്; ആത്മാഭിമാന സംരക്ഷണ സമിതി ഹാപ്പി

കുഞ്ഞാലിക്കുട്ടി അകാരണമായി എംപി സ്ഥാനമൊഴിഞ്ഞത് മലപ്പുറത്തെ വോട്ടർമാരോടുള്ള വെല്ലുവിളി; പ്രതിഷേധസൂചകമായി മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങൾക്ക് ലഭിച്ചത് 10479 വോട്ട്; ആത്മാഭിമാന സംരക്ഷണ സമിതി ഹാപ്പി

ജംഷാദ് മലപ്പുറം

മലപ്പുറം: കുഞ്ഞാലിക്കുട്ടിയോട് പ്രതിഷേധിച്ച് മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതിയുടെ ലേബലിൽ മത്സരിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങൾക്ക് ലഭിച്ചത് 10479 വോട്ട്. മലപ്പുറം ലോകസഭാ മണ്ഡലം എംപിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി അകാരണമായി രാജിവെച്ചതിൽ പ്രതീഷേധിച്ച് മലപ്പുറത്തെ ഒരുകുട്ടം യുവാക്കൾ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് 'മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി'. മുസ്ലിം ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ മുൻ സംസ്ഥാന, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായിരുന്നു സമിതിയുടെ തലപ്പത്ത് ഉണ്ടായിരുന്നത്.

മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ സമീപകാലത്ത് പാർട്ടിയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത് പാർട്ടി അനുഭാവികൾ രംഗത്ത് വരിക എന്നത് അഭൂതപൂർവ്വമായ കാര്യമായിരുന്നു.സമിതി ഭാരവാഹികൾ 2021 ഫെബ്രുവരി 12 ന് മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വെച്ച് പത്രസമ്മേളനം നടത്തുകയും കുഞ്ഞാലി കുട്ടി രാജിവെച്ച തീരുമാനത്തെ ശക്തമായി അപലപിക്കുകയും , എംപി സ്ഥാനം രാജിവെച്ച കാര്യത്തിൽ കുഞ്ഞാലി കുട്ടി വോട്ടർമാരോട് മാപ്പുപറയണമെന്നും, നിയമസഭയിലേക്ക് മത്സരിക്കുന്ന തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

അകാരണമായി എംപി സ്ഥാനം രാജിവെച്ച് നിയമസഭയിൽ മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം മലപ്പുറത്തെ വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നായിരുന്നു സമിതിയുടെ പ്രധാന ആരോപണം, കൂടാതെ ഒരു ഉപതെരഞ്ഞടുപ്പിന് കളമൊരുക്കുക വഴി ഖജനാവിന് 12 കോടിയുടെ നഷ്ടം വരുന്നു എന്നുള്ളതും ഗൗരവമുള്ള വിഷയമായി സമിതി ഉയർത്തികാണിച്ചു. അവസാനം ഇലക്ഷൻ കമ്മീഷൻ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോൾ സമിതി രാഷ്ട്രീയ വഞ്ചനയ്ക്ക് വിധേയമാക്കപ്പെട്ടവരുടെ പ്രതിഷേധം എന്ന നിലയ്ക്ക് 'രാഷ്ട്രീയ വഞ്ചനയ്ക്കെതിരെ ജനകീയ പ്രതിരോധം' എന്ന സന്ദേശം ഉയർത്തിപിടിച്ച് ലോക സഭാ ഉപതെരഞ്ഞടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിക്കുകയും സമിതിയുടെ ചെയർമാൻ അഡ്വ. സയ്യിദ് സാദിഖലി തങ്ങളെ മത്സരരംഗത്ത് ഇറക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം സമിതിക്ക് സന്തോഷിക്കാൻ വക നൽകുന്നതാണ്. സമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങൾക്ക് 10479 വോട്ടുകളാണ് ലഭിച്ചത്.ഒരു പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണയില്ലാതെ ഒരു പാർലമെന്റ് മണ്ഡലത്തിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് കിട്ടുന്ന വലീയ വോട്ടാണിതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. തെരഞ്ഞടുപ്പ് രംഗത്തെ പാർട്ടി മിഷ്നറി സംവിധാനങ്ങളുടെ സഹായമോ, തെരഞ്ഞടുപ്പ് പ്രചരണത്തിന് ആവശ്യമായ ഫണ്ട് പോലും ഇല്ലാതിരുന്നിട്ടും തങ്ങളുടെ എല്ലാ പരിമിതികളെയും കടത്തിവെട്ടുന്ന തരത്തിലുള്ള ഒരു വോട്ട് സംഖ്യയാണ് അഡ്വ. സയ്യിദ് സാദിഖലി തങ്ങൾക്ക് ലഭിച്ചിട്ടുള്ളത്.

സമിതി ഉയർത്തിപിടിച്ച നിലപാടുകൾക്ക് പൊതു ജനങ്ങളുടെ അംഗീകാരമായി ഇതിനെ കാണാവുന്നതാണ്. കാരണം അനൗദ്യോഗിക കണക്ക് പ്രകാരം പ്രധാന മുന്നണികളും സ്ഥാനാർത്ഥികളും തങ്ങളുടെ ഇലക്ഷൻ വിജയത്തിന് വേണ്ടി ഓരോര്ത്തരും 2 കോടി മുതൽ 4.5 കോടിവരെ ചിലവഴിച്ചപ്പോൾ വെറും 5000 നോട്ടീസും ബാക്കി മുഴുവൻ സോഷ്യൽ മീഡിയ വഴിയുമുള്ള പ്രചരണം മാത്രം നയിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങൾക്ക് കിട്ടിയ 10479 വോട്ടിന് വിജയിച്ച സ്ഥാനാർത്ഥിയുടെ വോട്ടിനേക്കാൾ തിളക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP