Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപിയിൽ ഉൾപ്പോര്; കേരളത്തിലെ തൊണ്ണൂറ് ശതമാനം നേതാക്കളെയും വിശ്വാസമില്ല; ആദ്യം അവരെ ജനങ്ങൾ സ്വീകരിക്കട്ടെ; കുറച്ച് അണികൾ ജയ് വിളിച്ച് നടന്നിട്ട് കാര്യമില്ല; ഇവർ പറഞ്ഞാൽ സ്ഥാനാർത്ഥിയാകാനില്ലെന്നും മേജർ രവി

ബിജെപിയിൽ ഉൾപ്പോര്; കേരളത്തിലെ തൊണ്ണൂറ് ശതമാനം നേതാക്കളെയും വിശ്വാസമില്ല; ആദ്യം അവരെ ജനങ്ങൾ സ്വീകരിക്കട്ടെ; കുറച്ച് അണികൾ ജയ് വിളിച്ച് നടന്നിട്ട് കാര്യമില്ല; ഇവർ പറഞ്ഞാൽ സ്ഥാനാർത്ഥിയാകാനില്ലെന്നും മേജർ രവി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകനും നടനുമായ മേജർ രവി. കേരളത്തിലെ ബിജെപി നേതാക്കൾ പറഞ്ഞാലൊന്നും മേജർ രവി സ്ഥാനാർത്ഥിയായി നിൽക്കില്ല. കേരളത്തിൽ ഇപ്പോഴുള്ള ബിജെപി നേതാക്കളെ ഞാൻ മാനിക്കുന്നില്ല. ആദ്യം അവരെ ജനങ്ങൾ സ്വീകരിക്കട്ടെ. അല്ലാതെ കുറച്ച് അണികൾ ചേർന്ന് ജയ് വിളിച്ച് നടന്നിട്ട് കാര്യമില്ലെന്നും മേജർ രവി തുറന്നടിച്ചു.

സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് അഞ്ച് വർഷം മുമ്പും വാർത്തകൾ പ്രചരിച്ചിരുന്നു. അന്ന് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ തൃപ്പുണിത്തുറയിൽ നിൽക്കുന്നോയെന്ന് വ്യക്തിപരമായി ചോദിച്ചിരുന്നു. താൻ ഒഴിഞ്ഞുമാറി. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ രാഷ്ട്രീയക്കാരനാകണമെന്ന് നിർബന്ധവുമില്ലെന്നും മേജർ രവി വ്യക്തമാക്കി.

കേരളത്തിലെ ബിജെപിയിൽ നേതാക്കന്മാരെന്ന് പറഞ്ഞു നടക്കുന്ന തൊണ്ണൂറ് ശതമാനം പേരെയും തനിക്ക് വിശ്വാസമില്ല. അതിൽ പ്രധാന കാരണം പാർട്ടിക്കകത്തെ ഉൾപ്പോരാണ്. ഇപ്പോൾ മാറി നിൽക്കുന്ന ഒരു നേതാവ് രവിയേട്ടാ എനിക്കെന്ത് കിട്ടും എനിക്കെന്ത് കിട്ടുമെന്നാണ് ചോദിക്കുന്നത്. എനിക്കെന്ത് കിട്ടുമെന്നല്ല, നമുക്കെന്ത് ചെയ്യാൻ പറ്റുമെന്നാണ് ചോദിക്കേണ്ടതെന്നാണ് ഞാൻ അവരോട് പറഞ്ഞതെന്നും മേജർ രവി പറയുന്നു.

എന്തെങ്കിലും സ്ഥാനം കിട്ടാൻ വേണ്ടി ചെയ്യുന്ന ആ രാഷ്ട്രീയം തനിക്കില്ല. തനിക്ക് മതഭ്രാന്താണെന്ന് പറഞ്ഞ ഒരുത്തൻ ഇപ്പോൾ ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായി ഇരിപ്പുണ്ട്. അവർക്കൊന്നും രാഷ്ട്രീയമായ നിലപാടുകളൊന്നുമില്ല.

കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി വിളിച്ചിടത്തെല്ലാം പോയിട്ടുണ്ട്. ചുരുങ്ങിയത് മുപ്പത് മണ്ഡലങ്ങളിൽ പ്രചാരണത്തിൽ പങ്കെടുത്തു. എന്നാൽ അതുകഴിഞ്ഞ് രാഷ്ട്രീയക്കാർ ആരേയും കണ്ണടച്ച് വിശ്വസിക്കരുതെന്ന പാഠം താൻ പഠിച്ചുവെന്നും സ്ഥാനാർത്ഥികളിൽ ഒരുത്തൻ പോലും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തന്നെ വിളിച്ചില്ല. ഇത്തവണ സ്ഥാനാർത്ഥിയെ നോക്കിയായിരിക്കും പ്രചാരണത്തിന് ഇറങ്ങുക. കക്ഷത്ത് മസിലുള്ള നേതാക്കൾക്ക് വേണ്ടി പോകില്ലെന്നും മേജർ രവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP