Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്തിനാണ് സർക്കാരേ പാവം ജനങ്ങളോട് ഈ കൺകെട്ട് വിദ്യ? നാട് മുഴുവൻ കോവിഡിൽ കഷ്ടപ്പെടുമ്പോഴും തരംതിരിവും പിന്നെ ഭിന്നിപ്പിക്കലും; കുടുംബശ്രീയിലെ വായ്പാ വിവേചനത്തിനെതിരെ മഹിളാ മോർച്ചയുടെ പ്ലക്കാർഡ് സമരം; സ്വയം സഹായ സംഘങ്ങളെ വളരാൻ അനുവദിക്കാതെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമമെന്ന് ആരോപണം; ദുരിതസമയത്തെ വേർതിരിവിനെതിരെ തീവ്രപ്രക്ഷോഭം

എന്തിനാണ് സർക്കാരേ പാവം ജനങ്ങളോട് ഈ കൺകെട്ട് വിദ്യ? നാട് മുഴുവൻ കോവിഡിൽ കഷ്ടപ്പെടുമ്പോഴും തരംതിരിവും പിന്നെ ഭിന്നിപ്പിക്കലും; കുടുംബശ്രീയിലെ വായ്പാ വിവേചനത്തിനെതിരെ മഹിളാ മോർച്ചയുടെ പ്ലക്കാർഡ് സമരം; സ്വയം സഹായ സംഘങ്ങളെ വളരാൻ അനുവദിക്കാതെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമമെന്ന് ആരോപണം; ദുരിതസമയത്തെ വേർതിരിവിനെതിരെ തീവ്രപ്രക്ഷോഭം

ആർ പീയൂഷ്

കൊച്ചി: കുടുംബശ്രീ വായ്പ കൊടുക്കുന്നതിലെ വിവേചനത്തിനെതിരെ മഹിള മോർച്ചയുടെ സോഷ്യൽ മീഡിയ പ്ലക്കാർഡ് സ്ട്രയ്ക്ക് കേരള സംസ്ഥാന മഹിളാ മോർച്ച ആദ്യ അദ്ധ്യക്ഷയായ ശ്രീമതി അഹല്യാ ശങ്കർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളെ വരവിന്റെയും കുടുംബത്തിലെ അംഗങ്ങളുടേയും, മുൻ വായ്പകളുടേയും അടിസ്ഥാനത്തിൽ തരം തിരിച്ച് കൂട്ടായ്മയ്ക്കുള്ളിൽ തന്നെ ശത്രുതയുണ്ടാക്കുന്ന രീതിയിലാണ് അർഹതാ മാനദണ്ഡങ്ങൾ കേരള സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തോളം അയൽക്കൂട്ടങ്ങൾക്കായി ആകെ വക വച്ചിരിക്കുന്നത് 2000 കോടി രൂപ മാത്രമാണ്. അതു കൊണ്ടു തന്നെ ഇത് ഒരു കൺകെട്ട് പദ്ധതിയായി മാറുന്നു. 5000 രൂപ വായ്പ നൽകുന്നതിന് പോലും പ്രോമിസറി നോട്ടും അംഗങ്ങളിൽ നിന്ന് ഒപ്പിട്ടു വാങ്ങുന്നുണ്ട്.

രാഷ്ട്രീയ ആവശ്യങ്ങൾക്ക് പോലും കുടുംബശ്രീ അംഗങ്ങളെ ഉപയോഗപ്പെടുത്തുന്ന LDF സർക്കാർ ഈ ദുരിത സമയത്ത് ഇങ്ങിനെ വേർതിരിവ് കാണിക്കുന്നത് ശരിയല്ല. സ്വയം സഹായ സംഘങ്ങളെ വളരാനനുവദിക്കാതെ സ്വന്തം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന സർക്കാറിന്റെ മുട്ടാളനയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ആരംഭം കുറിച്ചിരിക്കുകയാണെന്ന് മഹിളാ മോർച്ച .

എഴു കാര്യങ്ങളിൽ സർക്കാർ ഉടനടി അനുകൂല നിലപാടെടുക്കണമെന്ന ആവശ്യവും മഹള മോർച്ച മുന്നോട്ടുവച്ചിട്ടുണ്ട്

1. കോവിഡ് ലോൺ മാനദണ്ഡങ്ങളിലെ അപാകതകൾ ഒഴിവാക്കി വരുമാനം നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങളായ പരമാവധി സ്ത്രീകൾക്ക് ലോൺ ലഭ്യമാക്കുക. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുക.

2. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചു തോത് നിശ്ചയിക്കുന്ന മാനദണ്ഡം ഒഴിവാക്കുക. ലോക്ക്ഡൗണിൽ കുടുംബത്തിന് നേരിട്ടിട്ടുള്ള വരുമാന നഷ്ടം മാത്രം കണക്കിലെടുക്കുക.

3. മൂന്ന് ലോൺ ഇതിനു മുൻപുതന്നെ എടുത്തവർക്ക് കോവിഡ് ലോൺ നിരാകരിക്കുന്ന മാനദണ്ഡം ഒഴിവാക്കുക. തിരിച്ചടവിന്റെ കൃത്യത മാത്രം മാനദണ്ഡമാക്കുക.

4. കേന്ദ്രസർക്കാർ കോവിഡ് ലോക്ക്ഡൗൺ കാലത്ത് മഹിളകൾക്ക് നൽകിയിട്ടുള്ള കാർഷിക ലോൺ, ജൻധൻ ആനുകൂല്യം, പെൻഷൻ തുടങ്ങിയ ഇടക്കാല ആശ്വാസങ്ങൾ കുടുംബത്തിന്റെ വരുമാനം നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്താതിരിക്കുക.

5. 2000 കോടി തികച്ചും അപര്യാപ്തംമാണ്. അർഹരായ എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും ലോൺ ലഭ്യമാക്കാൻ ആവശ്യമായ അധികഫണ്ട് എത്രയും പെട്ടെന്ന് വകയിരുത്തി ജില്ലകളിലേക്ക് നൽകേണ്ട അധിക തുക സർക്കാർ ഉടൻ ലഭ്യമാക്കുക.

6..ഏതെങ്കിലും സാഹചര്യത്തിൽ വായ്പ തിരിച്ചടവ് ഒന്നോ രണ്ടോ തവണ മുടങ്ങുന്ന ദുരവസ്ഥ വന്നാൽ അങ്ങനെയുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നും 9 % പലിശ ഈടാക്കുകയില്ല എന്ന ഉറപ്പെങ്കിലും സർക്കാർ നൽകേണ്ടതാണ്

7. 5000 രൂപ വായ്പയുടെ തിരിച്ചടവ് ഉറപ്പു വരുത്താനായി ഒപ്പിട്ടു വാങ്ങുന്ന പ്രോമിസറിനോട്ട് ഒഴിവാക്കുക.

മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി നിവേദിത സുബ്രഹ്മണ്യൻ, സംസ്ഥാന ജന.സെക്രട്ടറിമാരായ പത്മജ S മേനോൻ , രാഖേന്ദു RB എന്നിവർ നേതൃത്വം നൽകിയ ഈ പരിപാടിയിൽ BJP മുതിർന്ന നേതാക്കളായ പ്രൊഫ VT രമ, പ്രമീള നായിക്, രേണു സുരേഷ്, രാജി പ്രസാദ്, മോർച്ചയുടെ നേതാക്കൾ,14 ജില്ലാ പ്രസിഡന്റുമാരും, കേരളത്തിലുടനീളം നിരവധി പ്രവർത്തകരും സജീവമായി പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP