Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിമന്യുവിനെ ഒറ്റക്കുത്തിന് കൊന്ന പ്രതിയുടെ നാട്ടിൽ പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടിൽ സിപിഎം അധികാരം പിടിച്ചത് വെറുതേയല്ല! എസ്.ഡി.പി.ഐയെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി; നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിന്റെയും പ്രവർത്തനം അവസാനിക്കില്ലെന്ന് എം വി ഗോവിന്ദൻ

അഭിമന്യുവിനെ ഒറ്റക്കുത്തിന് കൊന്ന പ്രതിയുടെ നാട്ടിൽ പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടിൽ സിപിഎം അധികാരം പിടിച്ചത് വെറുതേയല്ല! എസ്.ഡി.പി.ഐയെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി; നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിന്റെയും പ്രവർത്തനം അവസാനിക്കില്ലെന്ന് എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടുകാർ കുത്തിക്കൊന്ന അഭിമന്യുവിന്റെ നാട്ടിൽ എസ്.ഡി.പിഐയുമായി കൂട്ടുകൂടിയാണ് സിപിഎം ഭരണം നടത്തുന്നത്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടിയതുമായി എൻഐഎ മുന്നോട്ടു പോകുമ്പോഴും പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയെ നിരോധിക്കുന്നതിനോട് സിപിഎം എതിർനിലപാടിലാണ്.

എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്ന നിലപാട് തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തുവന്നു. നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിന്റെയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. രണ്ട് വർഗീയത ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് ഒന്നിനെ നിരോധിക്കാൻ പോയാൽ അതിന്റെ അനന്തര ഫലം വർഗീയത ശക്തിപ്പെടും എന്നതായിരിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കുമ്പോൾ തന്നെയാണ് കോട്ടാങ്ങൽ പഞ്ചായത്തിലെ രാഷ്ട്രീയ കൂട്ടുകെട്ടും ചർച്ചയാകുന്നത്. മുമ്പ് രണ്ടു തവണ വേണ്ടെന്നുവച്ച എസ്ഡിപിഐ അംഗത്തിന്റെ വോട്ട് മൂന്നാം തവണ സ്വീകരിക്കുകയും കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയെടുക്കുകയും സിപിഎം മെമ്പർമാരുടെ നിലപാടിനെതിരെ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നതാണ് വസ്തുത. പോപ്പുലർ ഫ്രണ്ടിനെ സംസ്ഥാന നേതൃത്വം വർഗ്ഗീയ പാർട്ടിയായി ചിത്രീകരിക്കുമ്പോഴാണ് ഈ അവസ്ഥ. പാർട്ടി അണികളിൽ പ്രദേശിക തലത്തിൽ ഇത് ചേരിതിരിവിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. മുമ്പ് രണ്ടുതവണ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിജയിച്ചെങ്കിലും തീവ്രവാദ സംഘനയുടെ വോട്ട് വേണ്ടെന്ന് പ്രഖ്യപിച്ചുകൊണ്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി പി എം അംഗം ബിനു ജോസഫ് രാജിവയ്ക്കുകയായിരുന്നു.

മൂന്നാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബിനു ജോസഫ് മത്സരിക്കുയും എസ് ഡി പി ഐ അംഗം ജസീല സിറാജിന്റെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.എന്നാൽ മുമ്പ് രണ്ടുതവണ സ്വീകരിച്ച നിലപാടിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ഇത്തവണ ബിനു ജോസഫ് രാജിവച്ചില്ല. ഇതോടെ സിപിഎം ഭരണം പോപ്പുലർ ഫ്രണ്ട് പിന്തുണയിലായി. ഇതാണ് വിവാദത്തിന് കാരണം. ഇത് പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.എന്നാൽ ഇതുവരെ ഈ വിഷയത്തിൽ കാര്യമായ പരസ്യപ്രതിഷേധം ഉണ്ടായിട്ടില്ല എന്നാണ് അറയുന്നത്.

അഭിമന്യു കൊലക്കേസിൽ ഉൾപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ ഫാറൂഖ് അമാനി താമസിക്കുന്നത് പഞ്ചായത്തിലെ അഞ്ചാംവാർഡിൽ കോട്ടാങ്ങൽ മലമ്പാറയിലാണ് താമസിക്കുന്നതെന്നും അതുകൊണ്ട് തന്നെ എസ്ഡിപിഐയുടെ വോട്ട്് സ്വീകരിച്ച് പാർട്ടി അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഭരണം നടത്തുന്നത് അഭിമന്യുവിന്റെ രക്തസക്ഷിത്വത്തിനുപോലും കളങ്കം ചാർത്തുന്ന നടപടിയാണെന്നും പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗം രഹസ്യമായി സമ്മതിക്കുന്നുണ്ട്. അച്ചടക്ക നടപടിയിൽ ഭയപ്പാടുള്ളതിനാൽ ഇവരിൽ ഒരാൾ പോലും ഇനിയും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

സിപിഎം 5 ,ബിജെപി 5 ,യൂഡിഎഫ് 2 എസ്ഡിപിഐ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. മൂന്നു തവണയും മൂന്നാംവാർഡിനെ പ്രതിനിധീകരിക്കുന്ന ദീപ്തി ദാമോദരനും ബിനു ജോസഫും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നത്. ബിജെപി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വസ പ്രമേയം 5-ന് ചർച്ചയ്‌ക്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP