Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്വന്റി 20- ആപ്പ് കൂട്ടുകെട്ടിൽ വെപ്രാളപ്പെട്ട് സിപിഎം! ബൂർഷ്വാസികളാണ് സൂക്ഷിക്കണമെന്ന് അണികൾക്ക് എം വി ഗോവിന്ദന്റെ സ്റ്റഡി ക്ലാസ്; ബൂർഷ്വാസികളാണെങ്കിലും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല; സർക്കാർ നിലപാട് മാറ്റാനാകില്ല, സാബു ജേക്കബിനോട് മാപ്പ് പറയില്ലെന്നും മന്ത്രി

ട്വന്റി 20- ആപ്പ് കൂട്ടുകെട്ടിൽ വെപ്രാളപ്പെട്ട് സിപിഎം! ബൂർഷ്വാസികളാണ് സൂക്ഷിക്കണമെന്ന് അണികൾക്ക് എം വി ഗോവിന്ദന്റെ സ്റ്റഡി ക്ലാസ്; ബൂർഷ്വാസികളാണെങ്കിലും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല; സർക്കാർ നിലപാട് മാറ്റാനാകില്ല, സാബു ജേക്കബിനോട് മാപ്പ് പറയില്ലെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ട്വന്റി 20- ആം ആദ്മി കൂട്ടുകെട്ടിനെ ഭയന്ന് സിപിഎം. സാബു ജേക്കബ് പി വി ശ്രീനിജൻ മാപ്പു പറയണം എന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നതോടെയാണ് സിപിഎം ഭയപ്പാടോടെ രംഗത്തെത്തിയത്. അണികൾക്ക് നിർദേശവുമായി മന്ത്രി എം വി ഗോവിന്ദനും രംഗത്തുവന്നു. ട്വന്റി ട്വന്റി പാർട്ടിയും ആം ആദ്മി പാർട്ടിയും ബൂർഷ്വാസിയുടെ രണ്ടാം മുഖമെന്ന് എം വി ഗോവന്ദൻ മാസ്റ്റർ പഞ്ഞു.

ബൂർഷ്വാസിയുടെ ഒന്നാം മുഖമായി വരുന്നത് കോൺഗ്രസ് ആണ്. കേരളത്തിൽ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നീക്കം കേരളത്തിൽ വിലപ്പോകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മാപ്പ് പറയണമെന്ന ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ല. സർക്കാറിന് സ്വന്തം നിലപാടുണ്ട്. അത് ആരെങ്കിലും പറഞ്ഞതുകൊണ്ട് മാറ്റാനാവില്ല. വ്യവസായ വകുപ്പ് ഒരു നിലപാട് സ്വീകരിക്കുന്നത് ഏതെങ്കിലും വ്യക്തികളെയോ കമ്പനികളെയോ കണ്ടല്ല. കിറ്റെക്‌സിനോട് പകപോക്കലില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃക്കാക്കരയിൽ എ.എ.പി-ട്വന്റി ട്വന്റി വോട്ടുകൾ പൂർണമായി എൽ.ഡി.എഫിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടാണോ ട്വന്റി ട്വന്റിക്ക് പോയത് അവിടേക്ക് തന്നെ തിരികെ പോകും. ഉപതെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി ബാധിക്കുന്നതല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ രാഷ്ട്രീയ പ്രസക്തിയില്ല. അതിനാൽ എൽ.ഡി.എഫിന് രാഷ്ട്രീയ നഷ്ടമുണ്ടാവില്ല. തൃക്കാക്കരയിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും മന്ത്രി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ ഭരണം പിടിക്കുമെന്ന് ബിജെപി പറയാൻ തുടങ്ങിയിട്ട് എത്ര വർഷമായി. എന്താണ് കേരളത്തിലെ ബിജെപിയുടെ അവസ്ഥ. കേരളത്തെ പോലെ മാതൃക കാണാൻ സാധിക്കുന്ന മറ്റൊരു പ്രദേശം ലോകത്തില്ല. എന്നാൽ, കേരളത്തിന് അതിന്റേതായ മാതൃകയുണ്ട്. അതുമായി മുന്നോട്ടു പോകുന്ന സംസ്ഥാനമാണ് കേരളം.

ഇന്ത്യയിൽ ഭരണം പിടിച്ചവർക്ക് കേരളം പിടിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ളവ വ്യത്യസ്തമാണ്. അതുകൊണ്ടാണ് ബിജെപി അടക്കമുള്ളവർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പറയുന്നത് പോലെ കേരളത്തിൽ പറഞ്ഞാൽ നടക്കാത്തതെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം എഎപി, ട്വന്റി-20 പാർട്ടികളുമായുള്ള ബന്ധം സംബന്ധിച്ച് തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് എം സ്വരാജും വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങളിൽ മാത്രമേ തനിക്ക് ഉത്തരാവിദത്തമുള്ളൂ. അത് പലരും അവരുടെ താൽപര്യത്തിന് അനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനത്തെ പിന്തുണക്കുന്ന ആർക്കും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനേ ഇപ്പോൾ കഴിയൂ. അഴിമതി വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്കും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യാനാവൂ, കാരണം കേരളത്തിൽ അഴിമതി വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണ്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നിലപാടുള്ളവർക്കും വോട്ട് ചെയ്യാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് ജോ ജോസഫ് എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP