Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്‌നമില്ല; സർക്കാരിന് ഉത്കണ്ഠയില്ല; ധാർമിക ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടല്ലോ? ഐ.എ.എസ്, ഐ.പി.എസ്. ഒക്കെ കേന്ദ്ര കേഡറുകളാണ്; മുഖ്യമന്ത്രിയുമായി ഇതിന് ബന്ധമില്ലാത്തിടത്തോളം കാലം സിപിഎം പ്രതിരോധത്തിലാകില്ല; എം വി ഗോവിന്ദന്റെ വിശദീകരണം ഇങ്ങനെ

മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്‌നമില്ല; സർക്കാരിന് ഉത്കണ്ഠയില്ല; ധാർമിക ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടല്ലോ? ഐ.എ.എസ്, ഐ.പി.എസ്. ഒക്കെ കേന്ദ്ര കേഡറുകളാണ്; മുഖ്യമന്ത്രിയുമായി ഇതിന് ബന്ധമില്ലാത്തിടത്തോളം കാലം സിപിഎം പ്രതിരോധത്തിലാകില്ല; എം വി ഗോവിന്ദന്റെ വിശദീകരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ സർക്കാരിനോ പാർട്ടിക്കോ ഉത്കണ്ഠയില്ലെന്ന് സിപിഎം. നേതാവ് എം വി ഗോവിന്ദൻ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളി.

120 ദിവസമായി പ്രതിപക്ഷം പറയുന്നത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ്. അതിൽ ഇപ്പോൾ ഒരു പുതുമയുമില്ല. മുഖ്യമന്ത്രി തുടക്കം മുതലേ ഏതന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞിട്ടുണ്ട്. ഉപ്പുതിന്നവൻ വെള്ളംകുടിക്കട്ടെയെന്നും മടിയിൽ കനമുള്ളവനേ ഭയപ്പെടാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞതാണ്. അത് വെറുതെ പറഞ്ഞതല്ല.

സ്വർണക്കടത്ത് പ്രശ്നം ഉയർന്നുവന്ന ആദ്യഘട്ടത്തിൽ തന്നെ ഐ.എ.എസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനെ മാറ്റി. കൃത്യമായ വിവരം വന്നപ്പോൾ സസ്പെൻഡ് ചെയ്തു. സർക്കാരുമായി അദ്ദേഹത്തിന് ഇപ്പോൾ ഒരു ബന്ധവുമില്ല. പിന്നെ ധാർമികമായ ഉത്തരവാദിത്തത്തെ കുറിച്ച് പറയുകയാണെങ്കിൽ ആ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുമല്ലോ. ഐ.പി.എസ്- ഐ.എ.എസ് എന്നത് കേന്ദ്രകേഡർ ആണ്.

ഏതൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നതൊക്കെ കോടതിയിൽ നിന്നും വരട്ടെ. അതിൽ ഉത്കണ്ഠയില്ല. പുതിയ പുതിയ ആരോപണങ്ങളും വാർത്തകളും അതിൽ നിന്നും വരുന്ന മൊഴികളും അറസ്റ്റും എല്ലാം നടക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥനായ അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ അത് ആയുധമാക്കിയിരുന്നില്ലെ എന്ന ചോദ്യത്തിന് അതിനൊക്കെ അന്നും മറുപടി തന്നിട്ടുണ്ടെന്നായിരുന്നു ഗോവിന്ദന്മാസ്റ്റർ പറഞ്ഞത്.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന് പറയുന്നത് അന്നും ഇന്നും അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന് അന്നും ഇന്നും പറയുന്നത് അസംബന്ധമാണ്. മൊഴി മാത്രം ഉണ്ടായാൽ പോരല്ലോ. മൊഴിയല്ലല്ലോ അടിസ്ഥാനമാകുന്നത്. മൊഴിയുടെ മേൽ പരിശോധന നടത്തട്ടെ വിവരം പുറത്തുവരട്ടെ.

കെട്ടിച്ചമച്ചതാണെന്നും അല്ലെന്നും ഞങ്ങൾ പറയുന്നില്ല. എല്ലാം പരിശോധിക്കട്ടെ എന്നാണ് പറയുന്നത്. അതിനിടെ ധാർമികതയുടെ പേര് പറഞ്ഞ് വിരട്ടാൻ നോക്കണ്ട. അവസാന വിധി ഇപ്പോൾ പറയാൻ പറ്റില്ല. ഈ മൊഴി ശരിയോ തെറ്റോ എന്നൊന്നും പറയാൻ പറ്റില്ല. ജുഡീഷ്യൽ പരിശോധനയ്ക്ക് മുന്നിൽ വരട്ടെ. കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കട്ടെ.

ഏതെങ്കിലും ഒരു പ്രതിയെ സംരക്ഷിക്കേണ്ട ഒരു ഉത്തരവാദിത്തവും സിപിഐ.എമ്മിനില്ല. കൂടുതൽ തെളിവുകൾ പുറത്തുവരട്ടെ. ഒരു ഉത്കണ്ഠയും ഇക്കാര്യത്തിൽ സിപിഐ.എമ്മിനില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുമായി ഇതിന് ബന്ധമില്ലാത്തിടത്തോളം കാലം സിപിഐ.എം പ്രതിരോധത്തിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP