Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

'ചന്ദ്രിക'യുടെ ആരുമറിയാതെ ആകാശത്ത് നിന്നാണോ പണം പൊട്ടി വീണത്? ഹൈദരാലി തങ്ങൾക്ക് ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ എന്നും ബിജെപി നേതാവ് എം ടി.രമേശ്

'ചന്ദ്രിക'യുടെ ആരുമറിയാതെ ആകാശത്ത് നിന്നാണോ പണം പൊട്ടി വീണത്? ഹൈദരാലി തങ്ങൾക്ക് ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ എന്നും ബിജെപി നേതാവ് എം ടി.രമേശ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചന്ദ്രിക വിവാദത്തിൽ പാണക്കാട് ഹൈദരാലി തങ്ങളെ പരോക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർബോർഡോ അതിന്റെ ഉടമസ്ഥരോ ലീഗ് നേതാക്കളോ അറിയാതെ ആകാശത്തുനിന്നാണോ പണം വീണതെന്നായിരുന്നു എം ടി രമേശിന്റെ പരാമർശം.

ഹൈദരാലി തങ്ങൾക്ക് ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലൂടെ പുറത്ത് വരട്ടേയെന്നും എം ടി രമേശ് പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്റെ പേരിൽ വന്നിട്ടുള്ള കോടികളുടെ കള്ളപ്പണത്തിന്റെ ഉറവിടം പുറത്തുവരണം. കണ്ണൂർ, മലപ്പുറം ജില്ലകളിലെ സഹകരണബാങ്കുകൾ കേന്ദ്രീകരിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്നും എം ടി രമേശ് ആരോപിച്ചു.

അതേസമയം, തങ്ങളെയും കുടുംബത്തെയും പി കെ കുഞ്ഞാലിക്കുട്ടി വഞ്ചിക്കുകയായിരുന്നെന്നും ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് ഹൈദരലി തങ്ങൾക്ക് അയച്ച നോട്ടീസ് ഇഡി പിൻവലിക്കണമെന്നും മുൻ മന്ത്രി കെടി ജലീൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പാലാരിവട്ടം അഴിമതിപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെത്തിയതിനു പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നും എന്നാൽ ഒന്നുമറിയാത്ത ഹൈദരലി ശിഹാബ് തങ്ങൾക്കാണ് ഇഡി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുന്നതെന്നും കെടി ജലീൽ പറഞ്ഞു. മുസ്ലിം സമുദായത്തെയും ലീഗിനെയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചന്ദ്രിക ഇപ്പോൾ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയെപ്പോലെയാണെന്നും കെടി ജലീൽ പറഞ്ഞു.

എന്നാൽ ജലീലിന് മറുപടി നൽകാൻ ഇല്ലെന്നായിരുന്നു ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ജലീൽ ഉയർത്തിയ ആരോപണങ്ങൾക്ക് മുസ്ലിം ലീഗിലെ മറ്റ് ആരെങ്കിലും മറുപടി പറയുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP