Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ആരോപണങ്ങൾ ഉണ്ടെങ്കിൽ തെളിവുകൾ കൊണ്ടുവന്നു നിയമപരമായി മുന്നോട്ടു നീങ്ങൂ'; പിണറായിയെ വിമർശിച്ച ബൽറാമിനു എം സ്വരാജിന്റെ മറുപടി

'ആരോപണങ്ങൾ ഉണ്ടെങ്കിൽ തെളിവുകൾ കൊണ്ടുവന്നു നിയമപരമായി മുന്നോട്ടു നീങ്ങൂ'; പിണറായിയെ വിമർശിച്ച ബൽറാമിനു എം സ്വരാജിന്റെ മറുപടി

ഴിഞ്ഞ ദിവസം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ വിമർശിച്ചുള്ള കോൺഗ്രസ് നേതാവ് വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ബൽറാമിനു മറുപടിയുമായി സിപിഐ(എം) യുവനേതാവ് എം സ്വരാജ് രംഗത്തെത്തി.

പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിറ്റ്‌ലർ, മുസോളിനി തുടങ്ങിയവരോട് ഉപമിച്ചും രാഷട്രീയ കൊലപാതകങ്ങളുടെ ആസൂത്രകനായി ചിത്രീകരിച്ചുമായിരുന്നു വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പിണറായി വിജയൻ നയിക്കുന്ന നവകേരളമാർച്ചിന്റെ വൻ ജനസഞ്ചയം കണ്ട് അസ്വസ്ഥനായാണ് വി ടി ബൽറാം പിണറായിയെ ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതെന്ന് എം സ്വരാജ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

'യു.ഡി.എഫ് ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് വി എം.സുധീരന്റെ യാത്രയെ വിലാപയാത്രയാക്കി മാറ്റിയത്. രണ്ട് ജാഥയുടെയും അനുഭവങ്ങൾ സ്വാഭാവികമായും കോൺഗ്രസ് പ്രവർത്തകരെ അസ്വസ്ഥരാക്കുമെന്നുറപ്പ്. അത്തരം അസ്വസ്ഥത തലയ്ക്കുപിടിച്ചതിന്റെ വെപ്രാളത്തിലാണെന്നു തോന്നുന്നു സുഹൃത്തായ ശ്രീ. വി.ടി.ബൽറാം എംഎ‍ൽഎ ഫേസ് ബുക്കിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടത്. തുടർന്നുണ്ടായ പ്രതികരണങ്ങൾക്കുള്ള മറുപടിയായി മറ്റൊരു പോസ്റ്റും അദ്ദേഹത്തിന്റേതായി കണ്ടു. കേരളത്തിൽ ചുവപ്പു തരംഗം പടരുകയും സ്വന്തം നേതാവിന്റെ ജാഥയ്ക്ക് ആളൊഴിഞ്ഞ കസേരകൾ ശ്രോതാക്കളാവുകയും ചെയ്യുമ്പോൾ ബൽറാമിനുണ്ടാവുന്ന പ്രയാസം മനസിലാക്കാവുന്നതാണ്. പക്ഷെ അതിനോട് പ്രതികരിക്കുമ്പോൾ അദ്ദേഹം ഇത്രമാത്രം ചെറുതാവാൻ പാടില്ലായിരുന്നു.
പിണറായിക്കെതിരെ വിമർശനമുയർത്താൻ ഏതൊരാൾക്കും അവകാശമുണ്ട്. തീർച്ചയായും ആ സ്വാതന്ത്ര്യം ബൽറാമിനുമുണ്ട്. ആരും വിമർശനത്തിനതീതരുമല്ല. എന്നാൽ ഉത്തരവാദിത്വത്തോടെ വിമർശനമുന്നയിക്കുന്നതിനു പകരം ആക്ഷേപിക്കുന്നതും ദുരാരോപണമുയർത്തുന്നതും മാന്യതയല്ല'- സ്വരാജ് പറഞ്ഞു.

വെളിച്ചമെത്തുമ്പോൾ ഇരുട്ടിനു ഭയം. എം.സ്വരാജ് സഖാവ് പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ച് സമാനതകളില്ലാത്ത ജനമുന്ന...

Posted by M Swaraj on Thursday, January 21, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP