Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202303Tuesday

മതേതരവാദിയായ തരൂരിൽ നിന്നും ചെങ്കോലിനെ അനുകൂലിച്ച് ട്വീറ്റ് പ്രതീക്ഷിച്ചില്ല; അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനർ; കോൺഗ്രസിൽ അഞ്ചുഗ്രൂപ്പുണ്ടെന്ന വി എം സുധീരന്റെ പരാമർശത്തിലും എം എം ഹസന്റെ വിമർശനം

മതേതരവാദിയായ തരൂരിൽ നിന്നും ചെങ്കോലിനെ അനുകൂലിച്ച് ട്വീറ്റ് പ്രതീക്ഷിച്ചില്ല; അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനർ; കോൺഗ്രസിൽ അഞ്ചുഗ്രൂപ്പുണ്ടെന്ന വി എം സുധീരന്റെ പരാമർശത്തിലും എം എം ഹസന്റെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പുതിയ പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനെ കോൺഗ്രസ് എംപി ശശി തരൂർ അനുകൂലിച്ചിരുന്നു. ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ചയാണ് എന്ന സർക്കാർ വാദം ശരിയാണെന്നും ചെങ്കോൽ ധാർമ്മീക ഭരണത്തെ പ്രതിഫലിക്കുന്നു എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു. ഇത് കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്റെ ട്വീറ്റ് അദ്ഭുതപ്പെടുത്തിയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വ്യക്തമാക്കി. ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കൺവീനർ പറഞ്ഞു.

കോൺഗ്രസിൽ അഞ്ചു ഗ്രൂപ്പ് ഉണ്ടെന്ന വി എം സുധീരന്റെ പരാമർശത്തിലും ഹസൻ വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളെ രജിസ്റ്റർ ചെയ്യും പോലെ കെ പി സി സി ആസ്ഥാനത്ത് ഗൂപ്പ് രജിസ്റ്റർ ചെയ്യാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അഞ്ചു ഗ്രുപ്പൊക്കെ ഉണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ആ കാര്യമാകും സുധീരൻ പറഞ്ഞതെന്നും ഹസൻ അഭിപ്രായപ്പെട്ടു. രണ്ടു ഗ്രുപ്പിനെ തന്നെ താങ്ങാൻ ഉള്ള ശക്തി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP