Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരേ രീതിയിൽ ചിന്തിക്കുന്നവരെ ഒന്നിപ്പിക്കാൻ നോക്കിയപ്പോൾ ആദ്യ തിരിച്ചടി; ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഡിഎംകെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ; തിരുവനന്തപുരത്ത് പിണറായി വിജയനെ കണ്ട് ചെന്നൈക്ക് പറക്കാനിരുന്ന റാവുവിന്റെ ഫെഡറൽ മുന്നണി മോഹങ്ങൾക്ക് മങ്ങൽ

ഒരേ രീതിയിൽ ചിന്തിക്കുന്നവരെ ഒന്നിപ്പിക്കാൻ നോക്കിയപ്പോൾ ആദ്യ തിരിച്ചടി; ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഡിഎംകെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ; തിരുവനന്തപുരത്ത് പിണറായി വിജയനെ കണ്ട് ചെന്നൈക്ക് പറക്കാനിരുന്ന റാവുവിന്റെ ഫെഡറൽ മുന്നണി മോഹങ്ങൾക്ക് മങ്ങൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കോൺഗ്രസ്-ബിജെപി ഇതര ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരാനായി തിരുവനന്തപുരത്തെത്തി പിണറായി വിജയനെ കണ്ട് ചെന്നൈയ്ക്ക് പോകാനിരുന്ന തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ.ചന്ദ്രശഖർ റാവുവിന് നിരാശ. തെലങ്കാന മുഖ്യമന്ത്രി കൂടിയായ റാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ വിസമ്മതിച്ചു. നാലിടത്തേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരിക്കിലാണെന്നും കാണാൻ കഴിയില്ലെന്നും സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു.

ഈ മാസം 13ന് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, യുപിഎ സഖ്യത്തിന്റെ ഭാഗമായി ഡിഎംകെ മൽസരിക്കുന്ന ഘട്ടത്തിൽ ഫെഡറൽ മുന്നണി ചർച്ചകൾ തെറ്റായ സന്ദേശം നൽകുമെന്ന് കണ്ടാണ്് സ്റ്റാലിന്റെ പിന്മാറ്റം എന്നാണ് സൂച
ജെഡിഎസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയും തെലങ്കാന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. റാവുവും പിണറായിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമ്പോൾ സമകാലിക രാഷ്ട്രീയവും ലോക്‌സഭാ തിരഞ്ഞെടുപ്പും തന്നെയാവും ചർച്ച ചെയ്യുക. തമിഴ്‌നാട്ടിലും കേരളത്തിലും റാവു വരുന്നതറിഞ്ഞാണ് കുമാരസ്വാമി റാവുവിനെ ടെലിഫോണിൽ ബന്ധപ്പെട്ടത്.

നേരത്തെ റാവുവിന്റെ മകളും നിസാമബാദിൽ നിന്നുള്ള എംപിയുമായ കെ.കവിത കോൺഗ്രസ്-ബിജെപി ഇതര കക്ഷികൾ ചേർന്ന് തിരഞ്ഞെടുപ്പിൽ 120 സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സർക്കാർ രൂപീകരണത്തിൽ നിർണായകമാകുമെന്നും അവർ പറഞ്ഞിരുന്നു. ബിജെപി നയിക്കുന്ന എൻഡിഎയുടെയും, കോൺഗ്രസ് നയിക്കുന്ന യുപിഎയുടെയും ഭാഗമല്ലാത്ത പ്രാദേശിക കക്ഷികളെ കൂട്ടിച്ചേർത്ത് മുന്നണിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതായും അവർ വ്യക്തമാക്കിയിരുന്നു. ഏതായാലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമായിരിക്കും ഈ സഖ്യം അന്തിമരൂപം കൊള്ളുക.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി-കോൺഗ്രസ് ഇതര സഖ്യം രൂപീകരിക്കാൻ ചന്ദ്രശേഖർ റാവു ശ്രമം നടത്തിയെങ്കിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതുതള്ളിക്കളഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇത്തരം സഖ്യങ്ങൾ വിജയിക്കാറില്ലെന്നും, അതിനുശേഷമാണ് അവയ്ക്ക് സാധ്യതയെന്നുമാണ് യെച്ചൂരിയുടെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം വിലപേശൽ ശേഷി വർദ്ധിപ്പിക്കുകയാണ് റാവുവിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മമത ബാനർജി, നവീൻ പട്നായിക്, മായാവതി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ എന്നിവരുമായി റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെഡറൽ മുന്നണിയുടെ സാധ്യത ആരും തള്ളിപ്പറഞ്ഞിട്ടുമില്ല.

കഴിഞ്ഞ വർഷം മാർച്ച് മുതൽ തന്നെ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന വിശ്വാസത്തിലാണ് ചന്ദ്രശേഖർ റാവു. പ്രാദേശിക പാർട്ടികളുടെ ഒരു മുന്നണി, അതാണ് റാവുവിന്റെ മോഹം. ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലികളിലും അദ്ദേഹം പ്രാദേശിക കക്ഷികൾ ദേശീയ രാഷ്ട്രീയത്തിൽ വഹിക്കാൻ പോകുന്ന പങ്കിനെ കുറിച്ച് ആവർത്തിച്ച് പറഞ്ഞിരുന്നു. ബിജെപിക്ക് 150 ൽ കൂടുൽ സീറ്റ് കിട്ടില്ല. കോൺഗ്രസ് 100 ന് അടുത്തു പോലും എത്താൻ പാടുപെടും, ഇതാണ് റാവു പറയുന്നത്. കഴിഞ്ഞ മാർച്ചിൽ ടിആർഎസ് മേധാവി മമതയെ കണ്ടശേഷം പറഞ്ഞത് ഇങ്ങനെ: രാജ്യത്ത് യഥാർഥ ഫെഡറൽ മുന്നണി രൂപീകരിക്കാനാണ് ഞങ്ങളുടെ ശ്രമം. ഒരേ രീതിയിൽ ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടായ്മയായിരിക്കും ഇത്. ഏപ്രിലിൽ അദ്ദേഹം എച്ച്.ഡി.ദേവഗൗഡയെയും കുമാരസ്വാമിയെയും കണ്ടിരുന്നു. തെലങ്കാനയിൽ 17 ലോക്സാ സീറ്റിൽ 16 ഉം ജയിക്കുമെന്നാണ് ടിആർഎസ് പ്രതീക്ഷ. അസദുദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനാണ് ഒരു സീറ്റ് കൊടുത്തിരിക്കു്ന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം പ്രാദേശിക പാർട്ടികളായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക എന്ന കണക്കുകൂട്ടലിലാണ് റാവു കിങ് മേക്കറുടെ റോൾ കളിക്കാൻ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP