Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്ധമായ സിപിഎം വിരോധം എനിക്കില്ല; ലീഗ് എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എം.കെ. മുനീർ; പരാമർശം വിവാദമായപ്പോൾ മുസ്ലിം ലീഗിനെ സിപിഎം മുന്നണിയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്‌കെന്നും ലീഗ് നേതാവിന്റെ പ്രതികരണം

അന്ധമായ സിപിഎം വിരോധം എനിക്കില്ല; ലീഗ് എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എം.കെ. മുനീർ; പരാമർശം വിവാദമായപ്പോൾ മുസ്ലിം ലീഗിനെ സിപിഎം മുന്നണിയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്‌കെന്നും ലീഗ് നേതാവിന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ മുനീർ. രാജ്യത്തെ രാഷ്ടീയസാഹചര്യങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് എംകെ മുനീർ മീഡിയാ വണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.ലീഗ് എൽഡിഎഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഐഎമ്മിലുണ്ട്. ആശയപരമായി വ്യത്യാസമുള്ളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ലെന്നും തനിക്ക് അന്ധമായ സിപിഐഎം വിരോധമില്ലെന്നും എംകെ മുനീർ വ്യക്തമാക്കി.

എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാൻ സാധിക്കുമോയെന്ന ചോദ്യത്തിന് മുനീർ നൽകിയ മറുപടി: ''രാഷ്ട്രീയം നമുക്ക് മുൻകൂട്ടി പറയാൻ സാധിക്കില്ല. നാളെ എന്ത് സംഭവിക്കുമെന്നത് ഒരു രാഷ്ട്രീയപാർട്ടിക്കും പറയാൻ പറ്റില്ല. രാജ്യത്തെ രാഷ്ട്രീയം തന്നെ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാൻ അന്ധമായ സിപിഐഎം വിരോധമുള്ള ആൾ അല്ല. പക്ഷെ ഇവിടെ എനിക്കുള്ള അഭിപ്രായവ്യത്യാസങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവർക്കും അതേ രീതിയിൽ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.''

അതേസമയം സംഭവം വിവാദമായപ്പോൾ വിശദീകരണവുമായി ലീഗ് നേതാവ് രംഗത്തുവന്നു. മുസ്ലിം ലീഗിനെ സിപിഐ.എം മുന്നണിയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്‌കാണെന്ന് എം.കെ. മുനീർ. രാഷ്ട്രീയം സാധ്യതകളുടെ കലയാണ്, താൻ അത്തരം കേവല-സാധ്യതകളുടെ കലയിൽ വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല, പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ ട്വിസ്റ്റുകളിലും, വിശ്വസിക്കുന്ന ആദർശത്തിന്റെ പിൻബലം കൂടി കരുത്താകണമെന്ന് കരുതുകയും നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്ന ആളാണെന്നും മുനീർ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സംസാരിച്ചതിനെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുമ്പോൾ ചിലർക്ക് കിട്ടുന്ന സുഖം വെറും നൈമിഷികം മാത്രമാണെന്ന് കാലം തെളിയിക്കുമെന്നും മുനീർ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. 'രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ രാഷ്ട്രീയ നേതാക്കളിൽ ചിലരുടെയൊക്കെ ഉത്തരം ഈ രീതിയിലായിരിക്കും.
ഞാൻ അത്തരം കേവല-സാധ്യതകളുടെ കലയിൽ വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല, പ്രയോഗിക രാഷ്ട്രീയത്തിന്റെ എല്ലാ ട്വിസ്റ്റുകളിലും, വിശ്വസിക്കുന്ന ആദർശത്തിന്റെ പിൻബലം കൂടി കരുത്താകണമെന്ന് കരുതുകയും നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുകയും ചെയ്യുന്നു.

ആ നിലക്ക് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചേരിപ്പോരിൽ മുസ്ലിം ലീഗിനെ സിപിഐ.എം മുന്നണിയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്‌കാണ്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സംസാരിച്ചതിനെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുമ്പോൾ ചിലർക്ക് കിട്ടുന്ന സുഖം വെറും നൈമിഷികം മാത്രമാണെന്ന് കാലമാണ് തെളിയിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP