Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം സമ്മേളനം നടത്തുന്നത് ശാസ്ത്രീയമായ രീതിയിൽ; പാർട്ടി സമ്മേളനങ്ങളെ ന്യായീകരിച്ച് എം.എ. ബേബി; 'എല്ലാം അടച്ചിടണം, ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ട് നിലപാടും ശരിയല്ല; മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതിയെന്നും എം എ ബേബി

സിപിഎം സമ്മേളനം നടത്തുന്നത് ശാസ്ത്രീയമായ രീതിയിൽ; പാർട്ടി സമ്മേളനങ്ങളെ ന്യായീകരിച്ച് എം.എ. ബേബി; 'എല്ലാം അടച്ചിടണം, ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ട് നിലപാടും ശരിയല്ല; മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതിയെന്നും എം എ ബേബി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ സിപിഐ.എം പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിൽ ന്യായീകരണവുമായി സിപിഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.പാർട്ടി സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശാസ്ത്രീയമായ രീതിയിലെന്നാണ് എം.എ. ബേബി പ്രതികരിച്ചത്.സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതുമടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു.

'എല്ലാം അടച്ചിടണം, ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ട് നിലപാടും ശരിയല്ല. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി.ശാരീരിക അകലം പാലിച്ചാണ് സിപിഐ.എം സമ്മേളനങ്ങൾ നടത്തുന്നതെന്നും എം.എ. ബേബി പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെത്തന്നെ കാസർകോടും തൃശൂരിലും നിരവധി പേരെ പങ്കെടുപ്പിച്ച് സിപിഐ.എം പ്രതിനിധി സമ്മേളനം നടത്തുകയാണ്.

അതേസമയം കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചത് വിവാദമായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36ന് മുകളിലായതിനെത്തുടർന്നായിരുന്നു ജില്ലയിൽ പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാൽ രണ്ട് മണിക്കൂറിന് ശേഷം കളക്ടർ ഉത്തരവ പിൻവലിക്കുകയായിരുന്നു. സിപിഐ.എം ജില്ലാ സമ്മേളനം നടത്തുന്നതിന് വേണ്ടിയാണ് കളക്ടർ ഉത്തരവ് പിൻവലിച്ചതെന്നാണ് ആരോപണമുയരുന്നത്.

ഇതിന് പിന്നാലെ സിപിഐ.എം പാർട്ടി സമ്മേളനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഐ.എമ്മിന് പാർട്ടി സമ്മേളനങ്ങൾ നടത്താൻ വേണ്ടിയാണെന്നും സമ്മേളനങ്ങൾക്കായി കോവിഡ് ചട്ടങ്ങൾ അട്ടിമറിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

പാർട്ടി സമ്മേളനങ്ങളിലൂടെ നിരവധി പേർക്ക് രോഗം പടരുന്നുണ്ടെന്നും നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തുകയാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ ക്വാറന്റൈനിൽ പോവാതെ ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് രോഗം വിതരണം ചെയ്യുകയാണ്.പാർട്ടിക്ക് വേണ്ടി കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP