Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും സാമൂഹിക അസമത്വത്തെയും നേരിടാൻ വർഗീയവിദ്വേഷം പടർത്താൻ നോക്കുന്നു; ആർഎസ്എസ് ഒരു ദേശ വിരുദ്ധ ശക്തി; മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് എതിരെ എം എ ബേബി

ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും സാമൂഹിക അസമത്വത്തെയും നേരിടാൻ വർഗീയവിദ്വേഷം പടർത്താൻ നോക്കുന്നു; ആർഎസ്എസ് ഒരു ദേശ വിരുദ്ധ ശക്തി; മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് എതിരെ എം എ ബേബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി വിഭജിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. മതാടിസ്ഥാന അസമത്വവും നിർബന്ധിത മതപരിവർത്തനങ്ങളും കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് മോഹൻ ഭാഗവതിന്റെ വിഷമെന്നും അദ്ദേഹം പറഞ്ഞു.

കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടേതു പോലുള്ള ഉദാഹരണങ്ങൾ മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ് അദ്ദേഹം ഉദ്‌ഘോഷിക്കുന്നതെന്നും എം എ ബേബി വിമർശിച്ചു.'ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വർധിച്ചുവരികയാണെന്നും ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസ രൂപം പൂണ്ട് നിൽക്കുകയാണെന്നും ഇന്നലെ പറഞ്ഞത് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ്. 20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. 23 കോടിയിലധികം ആൾക്കാർക്ക് ദിവസം 375 രൂപയ്ക്കു താഴെ മാത്രമാണ് വരുമാനം. നാലു കോടിയിലധികമാണ് തൊഴിൽ രഹിതർ. ലേബർ ഫോഴ്സ് സർവേ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്ക്കുന്നത് നല്ല സാഹചര്യമാണോ എന്നദ്ദേഹം ചോദിച്ചു. ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ആർഎസ്എസ് നേതാവ് ഹൊസബലെ പറഞ്ഞു.' എം എ ബേബി ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് പതിനഞ്ചു ശതമാനത്തിൽ താഴെ വരൂ. അവരുടെ വളർച്ച എത്ര അസമത്വത്തിൽ ഊന്നിയതായായാലും 85 ശതമാനത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്നത് എല്ലാ ജനസംഖ്യ വിദഗ്ദ്ധരും സമ്മതിക്കുന്ന കാര്യമാണെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. അഞ്ഞൂറ് വർഷത്തെ കോളനി ഭരണകാലം മുതൽ നടന്ന മതപരിവർത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ മാത്രമാണ്. ഈ ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വം തകർക്കും എന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്. എൻപത്തഞ്ചു ശതമാനം വരുന്ന ഹിന്ദുക്കളെയടക്കം ഇന്ത്യാക്കാരെ ആകെ ബാധിക്കുന്ന പ്രശ്‌നം വർധിച്ചു വരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവുമാണ്. അതിനെ നേരിടാൻ വർഗീയവിദ്വേഷം പടർത്താൻ നോക്കുന്ന ആർഎസ്എസ് ഒരു ദേശവിരുദ്ധ ശക്തിയാണെന്നും എം എ ബേബി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP