Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടിക്കുന്നിലിന് ശരീരത്തിനൊത്ത ബുദ്ധിയില്ല; കടന്നാക്രമിച്ച് ആലപ്പുഴ ഇടത് എംപി ആരിഫ്; തരംതാണ അഭിപ്രായങ്ങൾക്ക് മറുപടിയില്ലെന്ന് കൊടിക്കുന്നിലിന്റെ പ്രതികരണം

കൊടിക്കുന്നിലിന് ശരീരത്തിനൊത്ത ബുദ്ധിയില്ല; കടന്നാക്രമിച്ച് ആലപ്പുഴ ഇടത് എംപി ആരിഫ്; തരംതാണ അഭിപ്രായങ്ങൾക്ക് മറുപടിയില്ലെന്ന് കൊടിക്കുന്നിലിന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കോൺഗ്രസ് നേതാവും എംപിയുമായി കൊടിക്കുന്നിൽ സുരേഷിനെ കടന്നാക്രമിച്ച് ആലപ്പുഴ എംപി എം.എ ആരിഫ്. സുരേഷ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ശരീരത്തിനൊത്ത ബുദ്ധിയില്ലെന്ന് എ.എം.ആരിഫ് തുറന്നടിച്ചത്. ആലപ്പുഴ എറണാകുളം മെമു ട്രെയിനിൽ കോച്ചുകൾ കൂട്ടാൻ കൊടിക്കുന്നിൽ ഇടപെട്ടതിനെപ്പറ്റിയായിരുന്നു ആരിഫിന്റെ പരാമർശം.

തരംതാണ അഭിപ്രായങ്ങൾക്കു മറുപടി പറയാനില്ലെന്നും ആരിഫിന് എംപിയെന്ന നിലയിൽ പരിചയക്കുറവുള്ളതുകൊണ്ടാവും അങ്ങനെ പറഞ്ഞതെന്നും കൊടിക്കുന്നിലിന്റെ പ്രതികരണം.മെമുവിൽ കോച്ചുകൾ കുറച്ചതിനെതിരെ യാത്രക്കാർ കരിദിനാചരണം ഉൾപ്പെടെ നടത്തിയിരുന്നു.

തുടർന്ന് ആരിഫ് ഇന്നലെ ട്രെയിനിൽ സഞ്ചരിച്ചു പരാതികൾ സ്വീകരിച്ചു. അതിനു മുൻപേ റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ 4 കോച്ചുകൾ കൂടി ചേർക്കാമെന്നു ചെയർമാൻ സമ്മതിച്ചതായി കൊടിക്കുന്നിലിന്റെ പത്രപ്രസ്താവന വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP