Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുഞ്ഞാപ്പു മുസ്ലിമാണ്, അറുമുഖൻ ഖാഫിറും; മുസ്ലിമായ നമ്മൾ ഖാഫിറിന് വോട്ട് ചെയ്യരുത്...അഞ്ച് നേരം നിസ്‌കരിക്കുന്ന കുഞ്ഞാപ്പുവിന് വോട്ട് ചെയ്യണം': മലപ്പുറത്ത് മതം പറഞ്ഞ് വോട്ടുപിടിക്കുന്ന മുസ്ലിം ലീഗ് നേതാവ്; മാപ്പ് പറയിപ്പിച്ച് നാട്ടുകാർ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

'കുഞ്ഞാപ്പു മുസ്ലിമാണ്, അറുമുഖൻ ഖാഫിറും; മുസ്ലിമായ നമ്മൾ ഖാഫിറിന് വോട്ട് ചെയ്യരുത്...അഞ്ച് നേരം നിസ്‌കരിക്കുന്ന കുഞ്ഞാപ്പുവിന് വോട്ട് ചെയ്യണം': മലപ്പുറത്ത് മതം പറഞ്ഞ് വോട്ടുപിടിക്കുന്ന മുസ്ലിം ലീഗ് നേതാവ്; മാപ്പ് പറയിപ്പിച്ച് നാട്ടുകാർ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിൽ മതം പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയ മുസ്ലിം ലീഗ് നേതാവിനെകൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാർ. മാപ്പ് പറയിക്കുന്ന വീഡിയോ നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. മലപ്പുറം ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്താണ് കരുവാരക്കുണ്ട്. ഇവിടെ ലീഗും കോൺഗ്രസും തനിച്ചാണ് മത്സരിക്കുന്നത്. കരുവാരക്കുണ്ട് പഞ്ചായത്ത് 13ാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചെത്തിയ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് മേലേടത്ത് ഹൈദ്രോസ് ഹാജിയാണ് വീട്ടിലെത്തി എൽഡിഎഫ് സ്ഥാനാർത്ഥിയായ അറുമുഖനെതിരെ മതം പറഞ്ഞ് വോട്ടുപിടിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി പ്രാദേശിക മുസ്ലിം ലീഗ് നേതാവിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും മാപ്പ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

അറുമുഖൻ ഖാഫിറാണ്, കുഞ്ഞാപ്പു മുസ്ലിമും. അതുകൊണ്ട് മുസ്ലിമായ നമ്മൾ അഞ്ച് നേരം നിസ്‌കരിക്കുന്ന കുഞ്ഞാപ്പുവിന് വേണം വോട്ട് ചെയ്യാൻ എന്നാണ് ഹൈദ്രോസ് ഹാജി വീട്ടുകാരോട് പറഞ്ഞിട്ടുള്ളത് എന്ന് വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. മതം പറയാതെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് വോട്ട് ചോദിച്ചൂടെയെന്ന് ചോദിച്ചാണ് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ചത്. സ്‌കൂട്ടർ എടുത്ത് പോകാനൊരുങ്ങിയ ലീഗ് നേതാവിനെ തടഞ്ഞുവെക്കുകയായിരുന്നു. കഴിഞ്ഞ തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി കരവാരക്കുണ്ടിൽ മത്സരിച്ച വ്യക്തിയാണ് ഹൈദ്രോസ് ഹാജി. അറുമുഖൻ ഹിന്ദുവാണ്, മറ്റവൻ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂവെന്നാണ് നിങ്ങൾ പറഞ്ഞത്. എന്തിനാണ് അങ്ങനെ പറയുന്നത്.

കുഞ്ഞാപ്പു നിസ്‌കരിക്കും, അറുമുഖം നിസ്‌കരിക്കില്ലെന്നും പറഞ്ഞു,ഞാനും മുസ്ലിമാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നവനാണ്. നിസ്‌കാരത്തഴമ്പുണ്ട്, മനുഷ്യരെ മനുഷ്യരായി കാണൂവെന്ന് ഹൈദ്രോസ് ഹാജിയെ തടഞ്ഞുവെച്ച നാട്ടുകാരിൽ ഒരാൾ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഹൈദ്രോസ് ഹാജി മാപ്പ് പറഞ്ഞു. തെറ്റുപറ്റിയെന്നും ഇനി പറയില്ലെന്നും ഹൈദ്രോസ് ഹാജി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. 2000ൽ ഇതേ വാർഡിൽ നിന്നും 300ലേറെ വോട്ടുകൾക്ക് വിജയിച്ച വ്യക്തിയാണ് അറുമുഖൻ. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 372 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിരുന്നു. രണ്ടാം തവണ ഇതേ വാർഡിൽ മത്സരിക്കുന്ന അറുമുഖനെതിരെയാണ് മുസ്ലിം ലീഗ് നേതാവ് ഇപ്പോൾ മതം പറഞ്ഞ് വോട്ടുപിടിക്കുന്നത്.

അതേ സമയം മുസ്ലിം ലീഗ് നേതാവ് ഖാഫിറാണെന്ന് പറഞ്ഞ് അധിക്ഷേപിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഈ പ്രദേശത്തെ മുസ്ലിം പള്ളിക്ക് വേണ്ടി സ്ഥലം വിട്ടുനൽകിയത് എന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരെ പ്രചരണം നടത്തിയ ലീഗ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രദേശത്ത് മുസ്ലിം പള്ളിക്കായി സ്ഥലം വിട്ടുകൊടുത്തയാളാണ് അറുമുഖനെന്നും എന്തറിഞ്ഞാണ് വർഗീയപ്രചരണം നടത്തുന്നതെന്നും ആളുകൾ ചോദിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് കക്കറ ജുമാമസ്ജിദിന്റെ നവീകരണത്തിന് വേണ്ടിയാണ് അറുമുഖൻ പള്ളിയോട് ചേർന്ന തന്റെ ഭൂമി വിട്ടുനൽകിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP