Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത് പഴയ ഒരു മുഖ്യമന്ത്രിയാണ്...ഇദ്ദേഹത്തോടൊപ്പം ഒന്നിരിക്കാൻ 82 ലക്ഷവും ഗോൾഡ്, സിൽവർ, ബ്രോൻസ് പാസ്സും ഒന്നും ആവശ്യമില്ലായിരുന്നു; അപ്പോഴാണ് ചില അല്പന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്: പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ

ഇത് പഴയ ഒരു മുഖ്യമന്ത്രിയാണ്...ഇദ്ദേഹത്തോടൊപ്പം ഒന്നിരിക്കാൻ 82 ലക്ഷവും ഗോൾഡ്, സിൽവർ, ബ്രോൻസ് പാസ്സും ഒന്നും ആവശ്യമില്ലായിരുന്നു; അപ്പോഴാണ് ചില അല്പന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്: പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ 82 ലക്ഷം നൽകുന്ന സ്‌പോൺസർഷിപ്പ് പരിപാടി വിവാദമായിരിക്കുകയാണ്. ഇതുവരെ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് പിരിവ്. ലോക കേരള സഭ സർക്കാരിന് കൂടി പങ്കാളിത്തമുള്ള ഔദ്യോഗിക സ്വഭാവമുള്ള പരിപാടിയാണ്. ഇതിന് ഇത്തരത്തിൽ പണം പിരിക്കുന്നത് ശരിയാണോ എന്ന ചോദ്യം ശക്തമായി ഉയരുന്നു. ഈ പശ്ചാത്തലത്തിൽ, പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലവും, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലവും താരതമ്യം ചെയ്യുകയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ. ആൾക്കൂട്ടത്തിൽ ജീവിക്കുന്ന, കാണാൻ പാസ് ഒന്നും ആവശ്യം ഇല്ലായിരുന്ന ഉമ്മൻ ചാണ്ടിയെയും ഒപ്പമിരിക്കാൻ 82 ലക്ഷം വേണ്ടി വരുന്ന പിണറായിയെും താരതമ്യം ചെയ്താണ് രാഹുൽ മാങ്കൂട്ടത്തിലും, കെ എസ് ശബരിനാഥനും പരിഹസിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്

ഉമ്മൻ ചാണ്ടി സാറിന്റെ കാർ യാത്രയെ പറ്റി സാധാരണ പറയാറുണ്ട് ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും... ആ മനുഷ്യൻ അങ്ങനെയാണ് ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അല്പന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്... ഇതെന്താ ജെയിംസ് കാമറുണിന്റെ 'അവതാർ' വല്ലതുമാണോ ചെയറിന് അനുസരിച്ച് റേറ്റ് വെക്കാൻ.

കെ എസ് ശബരിനാഥന്റെ പോസ്റ്റ്

ഇത് പഴയ ഒരു മുഖ്യമന്ത്രിയാണ്.ഇദ്ദേഹത്തോടൊപ്പം ഒന്നിരിക്കാൻ,ഒന്ന് സംസാരിക്കാൻ, ഒന്ന് വിഷമം പറയാൻ 82 ലക്ഷവും ഗോൾഡ്,സിൽവർ,ബ്രോൻസ് പാസ്സും ഒന്നും ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാര്യങ്ങൾ കാണുമ്പോൾ ഓർമ്മവരുന്നത് Megalomania എന്ന് ഇംഗ്ലീഷ് വാക്കാണ്. 'Obsession with the exercise of power' എന്നാണ് അർഥം. ''മറ്റുള്ളവരുടെമേൽ അധികാരം അടിച്ചേൽപ്പിക്കുന്നതിനുള്ള അമിതമായ ആസക്തി'' എന്ന് മൊഴിമാറ്റാം. ഇതാണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്.

ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി സംഘാടക സമിതി സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത്. ഗോൾഡിന് ഒരുലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നൽകേണ്ട തുക.

വലിയ തുക സ്പോൺസർഷിപ്പ് നൽകുന്നവർക്ക് സമ്മേളന വേദിയിൽ അംഗീകാരവും വിഐപികൾക്ക് ഒപ്പം ഡിന്നർ തുടങ്ങിയ വാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്. ലോക കേരള സഭ സർക്കാർ സംരംഭമായിരിക്കെ സംഘാടക സമിതിയുടെ പേരിൽ നടക്കുന്ന പണപ്പിരിവിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

അതേസമയം, ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സംഘാടക സമിതികളാണ് സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. യുഎസിലെ നോർക്ക സമ്മേളനത്തിനായി സർക്കാർ ഖജനാവിൽ നിന്നു പണം എടുക്കുന്നില്ലെന്നു പി.ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ പണം നൽകേണ്ടതില്ല. രജിസ്‌ട്രേഷൻ സൗജന്യമാണ്. സംഘാടക സമിതി പിരിക്കുന്ന പണവും ഓഡിറ്റ് ചെയ്യപ്പെടും. ലോക കേരള സഭയെ വക്രീകരിച്ച് ദുർബലമാക്കാനാണ് ശ്രമം. മുഖ്യമന്ത്രിയെ ആർക്കും കാണാം. അതിനു പണം മാനദണ്ഡമല്ല. പരസ്യം വിവാദമായ സാഹചര്യത്തിൽ എന്തെന്ന് അന്വേഷിക്കുമെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP