Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അവൻ അത്രയും മോശക്കാരനാണ്; ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്; കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച മോയിൻ അലിക്കെതിരെ പ്രവർത്തകൻ: റാഫി പുതിയ കടവ് ഇന്ത്യാ വിഷൻ ആക്രമണ കേസിലെ പ്രതി; ആക്രമണം നടന്നത് ഐസ്‌ക്രീം പാർലർ വെളിപ്പെടുത്തലിന് പിന്നാലെ

'അവൻ അത്രയും മോശക്കാരനാണ്; ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്; കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച മോയിൻ അലിക്കെതിരെ പ്രവർത്തകൻ: റാഫി പുതിയ കടവ് ഇന്ത്യാ വിഷൻ ആക്രമണ കേസിലെ പ്രതി; ആക്രമണം നടന്നത് ഐസ്‌ക്രീം പാർലർ വെളിപ്പെടുത്തലിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: ലീഗ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിൻ അലി ശിഹാബ് തുറന്ന് വിമർശിച്ചതോടെ ചില ലീഗ് പ്രവർത്തകർ അദ്ദേഹത്തെ അസഭ്യം പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ രൂക്ഷ വിമർശനം ഉയർത്തിയ ആളാണ് പ്രവർത്തകനായ റാഫി പുതിയകടവ്. പണം വാങ്ങിയിട്ട് പാണക്കാട് തങ്ങളെയും മുസ്ലിംലീഗിനെയും മോശമാക്കാനാണ് മൊയിൻ അലി തങ്ങൾ വാർത്താസമ്മേളനത്തിൽ എത്തിയതെന്നും പാർട്ടിയെ മൊത്തത്തിൽ എതിർക്കുന്ന പരിപാടിയാണ് മൊയിൻ അലി കാണിച്ചതെന്നും റാഫി പുതിയകടവ് മാധ്യമങ്ങളോട് പറഞ്ഞു. മൊയിൻ അലിയുടെ പേരിൽ നിരവധി പെണ്ണ് കേസുകളുണ്ടെന്നും സാമ്പത്തിക ടപാടുകൾ ഇഡി അന്വേഷിക്കണമെന്നും റാഫി ആവശ്യപ്പെട്ടു.

റാഫി പുതിയകടവ് പറഞ്ഞത്: പണം വാങ്ങിയിട്ട് പാണക്കാട് തങ്ങളെയും മുസ്ലിംലീഗിനെയും മോശമാക്കാനാണ് മൊയിൻ അലി തങ്ങൾ വാർത്താസമ്മേളനത്തിൽ എത്തിയത്. ഇവൻ ഈ പരിപാടി തുടങ്ങിയിട്ട് നാലഞ്ച് മാസങ്ങളായി. അവനെ തങ്ങൾ എന്ന് വിളിക്കാനാവില്ല. പത്രസമ്മേളനം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് വന്നതാണ്. ഇവൻ അത്രയും മോശക്കാരനാണ്. ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്. ആ ആളാണ് പാർട്ടിയെയും തങ്ങളെയും മോശമാക്കാൻ വേണ്ടി ഇത്രയും വൃത്തിക്കേട് നടത്തുന്നത്. അതുകൊണ്ടാണ് തങ്ങളെന്ന് വിളിക്കാതെ നീയെന്ന് വിളിച്ചത്. ഹൈദരലി തങ്ങളെ മോശമാക്കാൻ വേണ്ടി കയറി വന്നതാണ് അവൻ. അയാളെ ഈ യോഗത്തിലേക്ക് ആരും വിളിച്ചിട്ടില്ല. ചന്ദ്രികയുടെ മീറ്റിങ് വിളിച്ചാൽ ചന്ദ്രികയുടെ കാര്യം പറഞ്ഞ് പോകുക. അല്ലാതെ കുഞ്ഞാലിക്കുട്ടി അങ്ങനെ മുനീർ അങ്ങനെ ഹൈദരലി തങ്ങൾ ഇങ്ങനെയെന്ന് പറയാനല്ല. ഇവന്റെ പേരിൽ ഒരുപാട് കേസുണ്ട്. അവന്റെ സാമ്പത്തികഇടപാടുകൾ ഇഡി അന്വേഷിക്കണം. മുസ്ലിംലീഗിനെ മൊത്തത്തിൽ എതിർക്കുന്ന പരിപാടിയാണ് അവൻ കാണിച്ചത്. ഇതിന്റെ മോശം ഹൈദരലി തങ്ങൾക്കാണ്. അത് മനസിലാക്കണം.''

വാർത്താസമ്മേളനത്തിനിടെ കുഞ്ഞാലിക്കുട്ടിയെയും പാർട്ടിയെയും കുറ്റം പറയരുത്. പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും റാഫി മൊയിൻ അലിയെ ഭീഷണിസ്വരത്തിൽ വെല്ലുവിളിച്ചു.

വാർത്താസമ്മേളനത്തിനിടെ റാഫി പറഞ്ഞത്: 'കൂടുതൽ വർത്തമാനം പറയേണ്ട ഇയ്യ്. അന്റെ പുരയിൽ അല്ലല്ലോ ഞാൻ. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓൻ. പാർട്ടിയെ കുറ്റം പറയരുത്. മനസിലാക്കിക്കോ. പുറത്തേക്ക് ഇറങ്ങി കളിക്ക് നീ. പാർട്ടിയെ കുറ്റം പറയുകയാണ് അവൻ. യൂസ്ലെസ്.''

റാഫി പുതിയകടവ് ഇന്ത്യാവിഷൻ ആക്രമണക്കേസിലെ പ്രതിയാണ്. 2004ൽ ടൗൺ സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പ്രതിയായിരുന്നത്. ഐസ്‌ക്രീം പാർലർ കേസിൽ റജീനയുടെ വെളിപ്പെടുത്തൽ നൽകിയതിനെതുടർന്നായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷൻ ഓഫീസിനും മാധ്യമപ്രവർത്തകർക്കെതിരെയും അന്ന് കല്ലേറുണ്ടായിരുന്നു.

വാർത്താസമ്മേളനത്തിൽ രൂക്ഷവിമർശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിൻ അലി ശിഹാബ് നടത്തിയത്. 40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ടെന്നും മൊയിൻ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മൊയിൻ അലി പറഞ്ഞു.

മൊയിൻ അലി പറഞ്ഞത്: ''40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്കാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീർ. സമീർ ചന്ദ്രികയിൽ വരുന്നതായി ഞാൻ കണ്ടിട്ടില്ല. ഫിനാൻസ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിഷയത്തിൽ ബാപ്പ ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നത്.'' പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിൻ അലി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP