Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് മുസ്ലിംലീഗ്; ഇത് പ്രതിപക്ഷ ഐക്യത്തിന് ഗതിവേഗം പകരുമെന്ന് സാദിഖലി തങ്ങൾ; ജനാധിപത്യം അപകടത്തിലാണെന്ന് ബോധ്യപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി

രാഹുൽ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് മുസ്ലിംലീഗ്; ഇത് പ്രതിപക്ഷ ഐക്യത്തിന് ഗതിവേഗം പകരുമെന്ന് സാദിഖലി തങ്ങൾ; ജനാധിപത്യം അപകടത്തിലാണെന്ന്  ബോധ്യപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി

ജംഷാദ് മലപ്പുറം

മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് മുസ്ലിം ലീഗ്. രാഹൂൽ ഗാന്ധിയെ പോലൊരു ജനകീയ നേതാവിനെ അയോഗ്യനാക്കിയത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

ജനാധിപത്യത്തിനും മതേതരത്വത്തിനും ഐക്യത്തിനും വേണ്ടി നിലകൊണ്ട പാരമ്പര്യത്തിന്റെ തുടർകണ്ണിയാണ് രാഹുൽ. അദ്ദേഹത്തിന്റെ നേതൃത്വത്തെ ബിജെപി ഭയപ്പെടുന്നുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. വീണ്ടും അധികാരത്തിലേറാൻ പ്രയാസമുണ്ടെന്ന ഭയപ്പാടിൽ അധികാര ദുർവിനിയോഗത്തിലൂടെ എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷ ബഹുമാനമെന്നത് ഇന്ത്യൻ രാഷ്ട്രീയം പുലർത്തിപ്പോന്നിരുന്ന മൂല്യമായിരുന്നു. അതിനെ ഇല്ലാതാക്കുന്ന നടപടിക്കെതിരെ കോൺഗ്രസ് നിയമപരമായും ജനാധിപത്യപരമായും പോരാടുന്നുണ്ട്. രാഹൂലിനെതിരായ നീക്കം പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് ഗതിവേഗം പകരുമെന്നും രാഹൂൽ ഗാന്ധിയും കോൺഗ്രസും നടത്തുന്ന ജനാധിപത്യ പോരാട്ടത്തിന് മുസ്്‌ലിംലീഗ് കരുത്ത് പകരുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

അതേ സമയം രാഹൂലിനെതിരായ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് ബോധ്യപ്പെടുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപ്പീലിന് സമയമുണ്ടായിട്ടും നാല് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച ജനപ്രതിനിധിയെ അയോഗ്യനാക്കിയ നടപടി ഗൂഢാലോചനയാണ്. രാഹൂലിനെ ഭരണകൂടം ഭയക്കുന്നുവെന്ന് വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ. അപകീർത്തി പരാമർശത്തിന്റെ പേരിൽ പരമാവധി ശിക്ഷ നൽകുന്നു, പിറ്റേദിവസം നടപടിയെടുക്കുന്നു. നീതിന്യായ വ്യവസ്ഥയിലോ രാഷ്ട്രീയത്തിലോ ഇങ്ങനെയൊരു വേഗത ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്നാൽ ഈ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കി പ്രതിപക്ഷം ഐക്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് നിയമവിദഗ്ദരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. മേൽക്കോടതിയിൽ നിന്നും അനുകൂല നടപടിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കേരളവും യു.ഡി.എഫ് എൽ.ഡി.എഫ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP