Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആദ്യ കണ്ണിയാകുക എസ് രാമചന്ദ്രൻ പിള്ളയും അവസാന കണ്ണിയായി എം എ ബേബിയും; കാനവും പിണറായിയും പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മനുഷ്യശൃംഖലയിൽ കണ്ണികളാകും; ആകെ 70 ലക്ഷം സഖാക്കളെ അണിനിരത്താനുള്ള പ്രവർത്തനവുമായി പ്രവർത്തകരും; സമര കേരളത്തിന്റെ ചരിത്രത്തിലെ പുത്തൻ അധ്യായമെഴുതി ഇടത് മുന്നണിയുടെ മനുഷ്യ ശൃംഖലക്ക് ഇനി നിമിഷങ്ങൾ മാത്രം

ആദ്യ കണ്ണിയാകുക എസ് രാമചന്ദ്രൻ പിള്ളയും അവസാന കണ്ണിയായി എം എ ബേബിയും; കാനവും പിണറായിയും പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മനുഷ്യശൃംഖലയിൽ കണ്ണികളാകും; ആകെ 70 ലക്ഷം സഖാക്കളെ അണിനിരത്താനുള്ള പ്രവർത്തനവുമായി പ്രവർത്തകരും; സമര കേരളത്തിന്റെ ചരിത്രത്തിലെ പുത്തൻ അധ്യായമെഴുതി ഇടത് മുന്നണിയുടെ മനുഷ്യ ശൃംഖലക്ക് ഇനി നിമിഷങ്ങൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലക്ക് നാടൊരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ തെക്കേ അറ്റമായ കളിയിക്കാവിള മുതൽ കാസർകോട് വരെ ഇടതുമുന്നണി തീർക്കുന്ന മനുഷ്യമഹാശൃംഖല അൽപസമയത്തിനകം ആരംഭിക്കും. ഇടത് പാർട്ടി പ്രവർത്തകരും സിനിമാ സാംസ്‌കാരിക പ്രവർത്തകരടക്കം വിവിധ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങി.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ശൃംഖലയിലെ ആദ്യ കണ്ണിയാകും. പി ബി അംഗം എം എ ബേബി അവസാന കണ്ണിയാകും. കാസർകോട്ട് എസ്. രാമചന്ദ്രൻ പിള്ളയും തെക്കേയറ്റത്ത് എം.എ. ബേബിയും അണിചേരും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുക്കും. 

വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്‌സലിനുശേഷം നാലിന് മഹാശൃംഖലയിൽ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്യും. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങളും നടത്തും. വൈകീട്ട് നാലിന് കാസർകോട്ടുനിന്ന് പാതയുടെ വലതുവശത്ത് ഒരുക്കുന്ന മനുഷ്യമഹാശൃംഖലയിൽ 60 മുതൽ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിക്കാനാണ് മുന്നണി തീരുമാനം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ഉണ്ടാകുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.

കാസർകോട്ടുനിന്ന് കോഴിക്കോട് രാമനാട്ടുകര വരെ ദേശീയപാതയിലാണ് പ്രവർത്തകർ അണിനിരക്കുക. രാമനാട്ടുകരയിൽനിന്ന് മലപ്പുറം, പെരിന്തൽമണ്ണ, പട്ടാമ്പി വഴി തൃശ്ശൂരിലെത്തി കളിയിക്കാവിള വരെ വീണ്ടും ദേശീയപാതയിലാണ് മനുഷ്യമഹാശൃംഖല. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രവർത്തകർ ആലപ്പുഴയിലെത്തും. വയനാട്, ഇടുക്കി ജില്ലകളിൽ പ്രദേശിക ശൃംഖലയൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP