Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എൽഡിഎഫ്; ആറ് മുതൽ ഒമ്പത് വരെ നാല് ദിവസങ്ങളിലായി പ്രചരണ ജാഥ നടത്തും; വിഴിഞ്ഞത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു; ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ആർച്ച് ബിഷപ്പിനെ കണ്ടു

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എൽഡിഎഫ്; ആറ് മുതൽ ഒമ്പത് വരെ നാല് ദിവസങ്ങളിലായി പ്രചരണ ജാഥ നടത്തും; വിഴിഞ്ഞത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു; ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ആർച്ച് ബിഷപ്പിനെ കണ്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് എതിരെ സമരം നടത്താൻ എൽഡിഎഫിന്റെ തീരുമാനം. വിഴിഞ്ഞം പദ്ധതിയുടെ അനിവാര്യത ബോധിപ്പിക്കാൻ വേണ്ടിയാണ് തിരുവനന്തപുരം ജില്ലയിൽ പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. 6, 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാൾ ചൊവ്വാഴ്‌ച്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. 9 ന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

വികസനം സമാധാനം എന്ന പേരിലാണ് എൽഡിഎഫിന്റെ പ്രചരാണ ജാഥ. വിഴിഞ്ഞത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. അതേസമയം സഭയുമായി അനുരഞ്ജന പാതയിൽ പോകുന്നതിനായും സിപിഎം ശ്രമിക്കുന്നുണ്ട്. ലത്തീൻ രൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ആനാവൂർ കൂടിക്കാഴ്‌ച്ച നടത്തി.

അതേസമയം വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള മാർച്ചിൽ ബിജെപിയുമായി ഒരുമിച്ച് പങ്കെടുത്തതിനെയും ആനാവൂർ ന്യായീകരിച്ചു. ആക്ഷൻ കൗൺസിൽ നടത്തിയ ലോംഗ് മാർച്ചിലാണ് നവംബർ മാസം ഒന്നാം തിയതി ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. ഇക്കാര്യത്തിലാണ് ഒടുവിൽ ആനാവൂർ നാഗപ്പൻ വിശദീകരണം നൽകിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടയിൽ ഇക്കാര്യം ചോദ്യമായപ്പോളാണ് ആനാവൂർ മറുപടി നൽകിയത്.

തുറമുഖം വരണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്നത് ബിജെപി അല്ലെന്നും പ്രാദേശിക കൂട്ടായ്മ ആണ് ആ സമരം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. പ്രാദേശിക കൂട്ടായ്മയുടെ സമരമായതിനാലാണ് ബിജെപി അധ്യക്ഷനുണ്ടായിട്ടും പരിപാടിയിൽ പങ്കെടുത്തതെന്നും ആനാവൂർ വിവരിച്ചു.

അതേസമയം വിഴിഞ്ഞത്ത് കേന്ദ്രസേന വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിക്കുകയാണ് സംസ്ഥാന സർക്കാർ. ക്രമസമാധാന പാലനത്തിന് കേന്ദ്ര സേന ആവശ്യമില്ലെന്നും കേരള പൊലീസ് പര്യാപതമാണെന്നും തുറമുഖമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തിന് സർക്കാർ കൈകൊടുത്തിരുന്നു.

എന്നാൽ കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്ത് നിലപാട് അറിയിക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. സംസ്ഥാനം നേരിട്ട് കത്തയച്ച് കേന്ദ്രസേനയെ കൊണ്ടുവരാൻ ശ്രമിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സർക്കർ മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കിയതാണ് കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ കാരണമെന്നാണ് ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ വായിച്ച സർക്കുലറിലെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP