Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

സിപിഎമ്മിന് 12 മന്ത്രിമാർ; സിപിഐക്ക് നാല് മന്ത്രിമാരും; എൽജെഡിയും, ആർഎസ്‌പിയും ഒഴികെ എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം; ഗണേശ് കുമാർ കടന്നപ്പള്ളിക്കൊപ്പം മന്ത്രിസ്ഥാനം പങ്കുവെക്കും; ഐഎൻഎല്ലിനൊപ്പം രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടാൻ ആന്റണി രാജുവും; രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയോട് പറ്റില്ലെന്ന് സിപിഎം

സിപിഎമ്മിന് 12 മന്ത്രിമാർ; സിപിഐക്ക് നാല് മന്ത്രിമാരും; എൽജെഡിയും, ആർഎസ്‌പിയും ഒഴികെ എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം; ഗണേശ് കുമാർ കടന്നപ്പള്ളിക്കൊപ്പം മന്ത്രിസ്ഥാനം പങ്കുവെക്കും; ഐഎൻഎല്ലിനൊപ്പം രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടാൻ ആന്റണി രാജുവും; രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയോട് പറ്റില്ലെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു മുന്നണിയുടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. എൽജെഡിയും കോവൂർ കുഞ്ഞുമോന്റെ ആർഎസ്‌പിയും ഒഴികെയുള്ള മുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനാണ് സിപിഎം തീരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾ എകെജി സെന്ററിൽ അന്തിമ ഘട്ടത്തിലേക്ക് കടന്നു.

സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐഎമ്മിന് 13 മന്ത്രിമാരുണ്ടായിരുന്നു. സിപിഐയ്ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് നൽകുക. കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രി, ചീഫ് വിപ്പ് എന്നിവ നൽകും. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് കെ മാണി വാദിച്ചെങ്കിലും നൽകാൻ കഴിയില്ലെന്ന് സിപിഎം അറിയിച്ചു. എൻസിപി, ജനതാദൾ എസ് പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. എൽജെഡിക്ക് മന്ത്രിയില്ല. സർക്കാർ രൂപീകരിച്ചതിന് ശേഷം അർഹമായ പദവി നൽകാനാണ് തീരുമാനം. മന്ത്രിമാർ ആരൊക്കെയെന്നത് പിന്നീടാവും തീരുമാനിക്കുക.

സിപിഐഎമ്മിലെ മന്ത്രിമാരിൽ എല്ലാവരും പുതുമുഖങ്ങളാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജയെ മാറ്റിനിർത്താൻ പാർട്ടി തയ്യാറായേക്കില്ല. കോവിഡ്, നിപ്പ പ്രതിസന്ധികളിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്‌ച്ചവെച്ച ശൈലജയെ മാറ്റിനിർത്തുന്നത് ഈ സാഹചര്യത്തിൽ ഗുണകരമാവില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ശൈലജ ഉൾപ്പെടെ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും പുതുമുഖങ്ങളാവും. കെ.ടി. ജലീലിനെ മാറ്റിനിർത്തിയാൽ വി. അബ്ദുറഹ്മാനെ പരിഗണിക്കാനിടയുണ്ട്.

സ്പീക്കർ സ്ഥാനത്തേക്ക് വീണാ ജോർജിനെ പരിഗണിക്കുന്നുണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്നാണ് സിപിഐഎമ്മിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ വാസവൻ, എം. ബി. രാജേഷ്, പി. നന്ദകുമാർ, സി.എച്ച്. കുഞ്ഞമ്പു എന്നിവർക്കും സാധ്യതയുണ്ട്. മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും. യുവജന സംഘടനാ മികവ് ഇരുവർക്കും അനുകൂല ഘടകമാണ്.

കേരള കോൺഗ്രസിന് വൈദ്യുതി വകുപ്പോ പൊതുമരാമത്ത് വകുപ്പോ നൽകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വനം എൻസിപിക്കും ഗതാഗത വകുപ്പ് കെബി ഗണേശ് കുമാറിനും നൽകിയേക്കും. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിനുമുൻപായി ഘടകക്ഷികളുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താൻ സിപിഐഎം ശ്രമം നടത്തിവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP