Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നുണക്കൂമ്പാരമൊരുക്കി മാധ്യമങ്ങൾ പിണറായി സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ മിണ്ടാട്ടം മുട്ടിയെന്ന് കരുതിയോ! ദുരിതപ്പെയ്ത്തിൽ സാമ്പത്തിക സ്ഥിതി പാടേ താറുമാറായെന്നും പ്രളയസെസ് പിൻവലിക്കാനാവില്ലെന്നും ധനമന്ത്രി കട്ടായം പറയുമ്പോഴും ഒഴിവാക്കാവുന്ന ചെലവുകൾക്ക് ഒരുകടിഞ്ഞാണുമില്ല; നേട്ടങ്ങളുടെ പ്രചാരണഘോഷം മുഴക്കി നാടെങ്ങും സ്ഥിരം ഹോർഡിംഗുകൾ സ്ഥാപിക്കുന്നു; ദുരിതാശ്വാസ പ്രവർത്തനത്തിന് പണം പോരെന്ന പതിവ് പരാതി പറയുമ്പോഴും ധൂർത്തിൽ മാത്രം മത്സരം

നുണക്കൂമ്പാരമൊരുക്കി മാധ്യമങ്ങൾ പിണറായി സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ മിണ്ടാട്ടം മുട്ടിയെന്ന് കരുതിയോ! ദുരിതപ്പെയ്ത്തിൽ സാമ്പത്തിക സ്ഥിതി പാടേ താറുമാറായെന്നും പ്രളയസെസ് പിൻവലിക്കാനാവില്ലെന്നും ധനമന്ത്രി കട്ടായം പറയുമ്പോഴും ഒഴിവാക്കാവുന്ന ചെലവുകൾക്ക് ഒരുകടിഞ്ഞാണുമില്ല; നേട്ടങ്ങളുടെ പ്രചാരണഘോഷം മുഴക്കി നാടെങ്ങും സ്ഥിരം ഹോർഡിംഗുകൾ സ്ഥാപിക്കുന്നു; ദുരിതാശ്വാസ പ്രവർത്തനത്തിന് പണം പോരെന്ന പതിവ് പരാതി പറയുമ്പോഴും ധൂർത്തിൽ മാത്രം മത്സരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ ഒരുകാര്യം നടപ്പാക്കുമെന്ന് പറഞ്ഞാൽ അച്ചട്ടാണ്. എന്നാൽ, പല കാര്യങ്ങളും നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ഏശുന്നില്ലെന്ന് ഒരുതോന്നൽ. വേണ്ട പോലെ കാര്യങ്ങൾ ജനങ്ങൾ അറിയുന്നില്ല. എന്നാൽ, പിന്നെ അറിയിച്ചേക്കാം, എന്നായി. സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി ചെലവിൽ സ്ഥിരം ഹോർഡിങ് സ്ഥാപിക്കാനാണ് പുതിയ തീരുമാനം. വാടയ്ക്ക് ഹോർഡിങ് എടുക്കുന്ന പരിപാടി മതിയാക്കി. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഇത് ചെയ്തിരുന്നത്.

സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരസ്യ പ്രദർശനത്തിനായി തിരുവനന്തപുരത്തെ 12 ഇടങ്ങളിൽ കൂറ്റൻ ഹോർഡിംഗുകൾ സ്ഥാപിക്കും. സിഡ്‌കോയ്ക്കാണ് ഹോർഡിംഗുകളുടെ നിർമ്മാണ ചുമതല. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സിഡ്‌കോയ്ക്ക് കൈമാറി. ആനയറ വേൾഡ് മാർക്കറ്റ്, കേശവദാസപുരം, വഴുതക്കാട് എന്നിവിടങ്ങളിൽ ഹോർഡിംഗുകളുടെ നിർമ്മാണം പൂർത്തിയായി. നാട്ടുകാർ രണ്ടാം പ്രളയത്തിൽ പൊറുതിമുട്ടി ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാം നഷ്ടപ്പെട്ടുകഴിയുമ്പോഴാണ് അഞ്ച് കോടി ഇങ്ങനെ ചെലവഴിക്കുന്നത്. ആദ്യപ്രളയത്തിന് ശേഷം ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പണം തികയുന്നില്ലെന്നും, മുണ്ടുമുറുക്കിയുടുക്കേണ്ടി വരുമെന്നും മന്ത്രിമാരടക്കം നിരന്തര പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇത് ധൂർത്താണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. എന്തിനാണ് കഷ്ടകാലത്ത് ഇങ്ങനെയൊരു പ്രചാരണം എന്നാണ് പ്രതിപക്ഷ നേതാക്കൾ അടക്കം ചോദിക്കുന്നത്. പ്രചാരണം നടത്തിയാൽ തന്നെ ഇപ്പോൾ അതിന് മുതിരുന്നതിലെ ഔചിത്യക്കുറവാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ആറ്റിങ്ങൽ മുൻ എംപി സമ്പത്തിന് ഡൽഹിയിൽ ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം, ഹൈക്കോടതിയിൽ പ്രത്യേക ലെയ്‌സൺ ഓഫീസറായി വേലപ്പൻ നായരുടെ നിയമനം, എജി. സിപി.സുധാകര പ്രസാദിന് ക്യാബിനറ്റ് പദവി നൽകാനുള്ള ആലോചന എന്നിവയെല്ലാം സർക്കാരിനെ വിവിവാദത്തിലാക്കിയിരിക്കെയാണ് സ്ഥിരം ഹോർഡിംഗുകൾക്കായി കച്ചകെട്ടിയിറങ്ങിയത്. മഴയുടെ ദുരിതപെയ്ത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറാക്കുമെന്നും പ്രളയസെസ് നിർത്തലാക്കില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചതും ചൊവ്വാഴ്ചയാണ്. ഇതിനിടയിൽ ഈ ദുർച്ചെലവിന്റെ ആവശ്യം വല്ലതുമുണ്ടോ, പാർട്ടി അനുഭാവികൾ പോലും ചോദിക്കുന്നു.

പ്രചാരണധൂർത്ത്  മുമ്പും

ഇതിന് മു്മ്പും പ്രചാരണത്തിനായുള്ള ധൂർത്തിന്റെ കഥകൾ പുറത്തുവന്നിരുന്നു. ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ 25 അംഗ പ്രഫഷനൽ സംഘത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ വർഷം മാർച്ചിലാണ്. സംഘത്തലവനു മാത്രം പ്രതിമാസ ശമ്പളം ഒന്നേകാൽ ലക്ഷം രൂപയാണ് അന്ന് നിശ്ചയിച്ചത്. പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ സോഷ്യൽ മീഡിയ സെല്ലും രൂപീകരിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി തുടരുന്നുവെന്നു കഴിഞ്ഞ ധനമന്ത്രി ആവർത്തിക്കുന്നെങ്കിലും സർക്കാർ അധികാരമേറിയപ്പോൾ മുതൽ ഒഴിവാക്കാവുന്ന ചെലവുകൾപോലും നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഹോർഡിങ് സ്ഥാപനം. ഇതിനൊക്കെ പുറമെ പ്രതിമാസം 41 ലക്ഷം രൂപ ചെലവു കണക്കാക്കുന്ന സമൂഹ മാധ്യമ പ്രചാരണത്തിനുള്ള പടയെ സർക്കാർ നേരത്തെ രംഗത്തിറക്കിയിരുന്നു. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്രചാരണത്തിനായി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ ജോലി ചെയ്യുന്ന ഐ.ടി സ്ഥാപനത്തിന് 42 ലക്ഷം രൂപയുടെ കരാർ നൽകിയതും വിവാദമായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ ജൂലിയസ് മിർഷാദുമായി അടുത്ത് ബന്ധമുള്ള നടക്കാവിലെ ഗ്ലോബൽ ഇന്നവേറ്റീവ് ടെക്‌നോളജി എന്ന സ്ഥാപനത്തിനാണ് 2017 ൽ 42,47,812 രൂപയുടെ കരാർ നൽകിയത്. നമുക്കൊരുമിച്ച് മുന്നേറാം സർക്കാർ ഒപ്പമുണ്ട് എന്ന ടാഗ്ലൈനോടെ വലിയ പ്രചാരണത്തിലുള്ളതായിരുന്നു ഒന്നാം വാർഷികാഘോഷ പരസ്യം.

നേരത്തെ സർക്കാരിന്റെ വിവിധ പദ്ധതികളെയും വികസനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഹോർഡിംഗുകൾ സ്വന്തമായി കൈവശമുള്ള സ്ഥാപനങ്ങളിൽ, നിന്ന് പ്രപ്പോസലുകൾ ക്ഷണിക്കുകയായിരുന്നു പതിവ്. മാസവാടകയ്ക്കായിരുന്നു ഹോർഡിംഗുകൾ സ്ഥാപിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കും മറ്റും ചെലവ് ഏറുന്നുവെന്ന് പറഞ്ഞാണ് സ്ഥിരം ഹോർഡിങ് സ്ഥാപിക്കുന്നത്. ഏതായാലും ഇതിനായി അഞ്ച കോടി നീക്കി വച്ചത് പ്രളയകാലത്ത് അനീതി തന്നെയാണെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP