Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാവ്‌ലിൻ കേസ് വീണ്ടും ചർച്ചയാക്കുന്നത് ആന്റണിയെ ലക്ഷ്യമിട്ടെന്നു ചെറിയാൻ ഫിലിപ്പ്; കരാർ ആന്റണിയുടെ ശിശുവെന്നും ചെറിയാൻ

ലാവ്‌ലിൻ കേസ് വീണ്ടും ചർച്ചയാക്കുന്നത് ആന്റണിയെ ലക്ഷ്യമിട്ടെന്നു ചെറിയാൻ ഫിലിപ്പ്; കരാർ ആന്റണിയുടെ ശിശുവെന്നും ചെറിയാൻ

തിരുവനന്തപുരം: എ കെ ആന്റണിയുടെ ശിശുവാണ് ലാവ്‌ലിൻ കരാറെന്നു ചെറിയാൻ ഫിലിപ്പ്. കേസ് കുത്തിപ്പൊക്കിയതിലൂടെ ഉമ്മൻ ചാണ്ടി ലക്ഷ്യം വയ്ക്കുന്നത് എ കെ ആന്റണിയെ ആണെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ലാവ്‌ലിൻ കരാർ ആന്റണിയുടെ ശിശുവാണ്. പിണറായി പ്രസവമെടുത്ത ഡോക്ടർ മാത്രം. കോൺഗ്രസ് ഹൈക്കമാണ്ട് കേരളത്തിലേക്ക് അയയ്ക്കാൻ സാധ്യതയുള്ള ആന്റണിയെ തടയുകയാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യമെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.

1995-96 ൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കാലഹരണപ്പെട്ട മൂന്ന് വൈദ്യുതനിലയങ്ങൾ സമുദ്ധരിക്കാൻ ആന്റണി സർക്കാർ സോദേശ്യപരമായി തീരുമാനിച്ചത്. ലാവലിൻ കമ്പനിയുമായി പ്രഥമ ചർച്ച നടത്തിയത് ആന്റണിയാണ്. ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കുടില തന്ത്രമെന്നും ഫേസ്‌ബുക്കിൽ ചെറിയാൻ കുറിച്ചു.

1995-96 ൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കാലഹരണപ്പെട്ട മൂന്ന് വൈദ്യുതനിലയങ്ങൾ സമുദ്ധരിക്കാൻ ആന്റണി സർക്കാർ സോദേശ്യ...

Posted by Cherian Philip on Wednesday, 13 January 2016

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP